“ഹിന്ദുക്കൾ കാഫിറുകൾ ആണെന്നും നരകത്തിൽ പോകുമെന്നാണ് ഖുർആൻ പറയുന്നത്” എന്ന കമന്റിന് ചുട്ടമറുപടി നൽകി നിർമ്മൽ പാലാഴി

റമദാന്റെ ഭാഗമായി തന്റെ മൂത്ത മകന്‍ നിരഞ്ച് ആദ്യമായി നോമ്പ് നോറ്റ വിശേഷം കഴിഞ്ഞ ദിവസം നടൻ നിര്‍മ്മല്‍ പാലാഴി അദ്ദേഹത്തിന്റെ ഫേസ്ബുക്ക് വഴി പങ്കുവച്ചിരുന്നു. അവന്റെ സുഹൃത്തുക്കൾ നോമ്പ് എടുക്കുന്നത് കണ്ടിട്ടാണ് മകനും അങ്ങനെ ഒരു ആഗ്രഹം തോന്നിയത് എന്ന് നിർമ്മൽ പാലാഴി പറയുന്നു. ഇതിനായി പുലർച്ചെ തന്നെ എഴുന്നേറ്റ് ഏറെ അഭിമാനത്തോടെയാണ് അവൻ അത് ചെയ്തത് എന്നും നിർമ്മൽ പറയുന്നു. വളരെ സൗഹാർദ്ദം വിളിച്ചോതുന്ന ഈ ഒരു പോസ്റ്റിന്റെ കീഴെ ഒരുപാടു മികച്ച സൗഹൃദ അഭിപ്രായങ്ങൾ അഭിനന്ദനങ്ങൾ വന്നപ്പോൾ അതിന്റെ ഇടയിൽ ചിലർ വല്ലാത്ത അരിശവും പ്രതിഷേധവും പ്രകടിപ്പിക്കാൻ ശ്രമിച്ചിരുന്നു. ആക്കൂട്ടത്തിൽ വിമർശകയായി വന്ന ഒരാൾക്ക് നിർമ്മൽ നേരിട്ട് നൽകിയ മറുപടി കുറിക്ക്കൊള്ളുന്നതായിരുന്നു.

വിമർശനം ഇങ്ങനെയായിരുന്നു; “എന്തൊക്കെ നോമ്പ് എടുത്താലും ഹിന്ദുക്കൾ (വിഗ്രഹാരാധകർ) കാഫിറുകൾ ആണെന്നും നരകത്തിൽ പോകുമെന്നുമാണ് ഖുർആൻ പറയുന്നത്”, ഒരു സ്ത്രീയുടെ ഈ കമന്റിന് മറുപടിയായി നിർമ്മൽ പറഞ്ഞത് “ചേച്ചി സ്വർഗ്ഗത്തിൽ ആയിരിക്കില്ലേ?? അപ്പൊ നരകമാണ് സേഫ്” എന്നായിരുന്നു. ഈ മറുപടി കയ്യടികളോടെയാണ് ജാതി-മത ഭേദമന്യേ പ്രേക്ഷകർ ഏറ്റെടുത്തത്. നല്ലൊരു ചിന്തയിൽ ഇട്ട പോസ്റ്റിൽ വന്ന് ചൊറിയാൻ നോക്കിയ ഒട്ടുമിക്ക വിമർശനങ്ങൾക്കും തക്കതായ മറുപടികളാണ് നിർമ്മൽ നൽകുന്നത്. തന്റെ മകൻ എല്ലാവരെയും ഞെട്ടിച്ചു നോമ്പ് മുറിക്കുവാൻ കാത്ത് ഇരിക്കുകയാണ് എന്നും സന്തോഷം വിശപ്പ് എന്തെന്നും അതിന്റെ വില അവനും മനസ്സിലാക്കട്ടെ എന്നും നിർമ്മൽ പോസ്റ്റിൽ കുറിക്കുന്നു.

Related Posts

Leave a Reply