‘മതത്തിൻ്റെയും ജാതിയുടെയും പേരിൽ തൊഴിലാളികളുടെ ഐക്യം തകർക്കാനും ശ്രമം നടക്കുന്നു’ തൊഴിലാളി ദിനത്തിൽ കോവിഡ് പോരാളികളെ ആശംസിച്ച്  പിണറായി വിജയനും മമ്മൂട്ടിയും
1 min read

‘മതത്തിൻ്റെയും ജാതിയുടെയും പേരിൽ തൊഴിലാളികളുടെ ഐക്യം തകർക്കാനും ശ്രമം നടക്കുന്നു’ തൊഴിലാളി ദിനത്തിൽ കോവിഡ് പോരാളികളെ ആശംസിച്ച് പിണറായി വിജയനും മമ്മൂട്ടിയും

കോവിഡ് വൈറസ് തീർത്ത അതിതീവ്രമായ സാഹചര്യത്തിലൂടെ കടന്നു പോകുമ്പോൾ ലോക തൊഴിലാളി ദിനത്തിൽ ആശംസകളുമായി സെലിബ്രിറ്റികൾ സമൂഹമാധ്യമങ്ങളിൽ സജീവമാകുന്നു. മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി ആഗോള തൊഴിലാളി ദിനത്തിൽ കോവിഡ് മഹാമാരിക്കെതിരെ പോരാടുന്ന പോരാളികളായി വിശേഷിപ്പിക്കപ്പെടുന്ന ആരോഗ്യപ്രവർത്തകർ പോലീസ് ഉദ്യോഗസ്ഥർ തുടങ്ങി എല്ലാവർക്കും ആശംസകൾ നൽകിക്കൊണ്ട് രംഗത്തുവന്നിരിക്കുകയാണ്. ഏവർക്കും ആശംസകൾ അറിയിച്ചുകൊണ്ടുള്ള മമ്മൂട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇതിനോടകം വൈറലായി മാറിയിരിക്കുകയാണ്. മുഖ്യധാരയിലെ മറ്റ് താരങ്ങൾ തൊഴിലാളി ദിനത്തിന് വലിയ ആശംസകൾ ഒന്നും നൽകിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്. മുഖ്യമന്ത്രി പിണറായി വിജയനാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ ലോക തൊഴിലാളി ദിനത്തിൽ ആരോഗ്യപ്രവർത്തകരെയും സുരക്ഷാ ഉദ്യോഗസ്ഥരെയും ആശംസിച്ചുകൊണ്ട് രംഗത്തെത്തിയത്. തുടർന്ന് മമ്മൂട്ടിയും തൊഴിലാളി ദിന ആശംസകൾ ആരോഗ്യപ്രവർത്തകർക്ക് നേരിടുകയായിരുന്നു. ആശംസകൾ നേർന്നു കൊണ്ട് പിണറായി വിജയൻ തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ ഒരു കുറിപ്പ് പങ്കുവയ്ക്കുകയാണ് ചെയ്തത്.

ഇതിനോടകം വൈറലായ കുറുപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ; എല്ലാ തൊഴിലാളികൾക്കും മെയ്ദിനാശംസകൾ നേരുന്നു. തൊഴിലാളികൾ നീണ്ട പോരാട്ടത്തിലൂടെ നേടിയെടുത്ത അവകാശങ്ങൾ പലതും കവർന്നെടുക്കാൻ വലിയതോതിൽ ശ്രമം നടക്കുന്ന കാലഘട്ടമാണിത്. മതത്തിൻ്റെയും ജാതിയുടെയും പേരിൽ തൊഴിലാളികളുടെ ഐക്യം തകർക്കാനും ശ്രമം നടക്കുന്നു. ഇത്തരം കടന്നാക്രമണങ്ങളെയും വിഭാഗീയ പ്രവർത്തനങ്ങളെയും പ്രതിരോധിക്കുന്നതിന് തൊഴിലാളി വർഗം കൂടുതൽ ജാഗ്രത പുലർത്തേണ്ട കാലമാണിത്. കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധിയിൽ ഏറ്റവുമധികം പ്രയാസം നേരിടുന്നത് തൊഴിലാളികളാണ്. മഹാമാരി നേരിടുന്നതിനുള്ള പ്രവർത്തനങ്ങളിൽ മുന്നിട്ടിറങ്ങിയാവട്ടെ ഇത്തവണത്തെ തൊഴിലാളി ദിനം.

Leave a Reply