മകളുടെ ഓർമ്മക്കായി ഒരു വാർഡ് ഏറ്റെടുത്ത് ഓക്സിജൻ സംവിധാനമൊരുക്കി, സുരേഷ് ഗോപി

കോവിഡ് രോഗികൾക്കായി രൂപീകരിച്ച പ്രാണ പദ്ധതി ഗവണ്മെന്റ് മെഡിക്കൽ കോളേജിൽ യാഥാർത്യമായി.കേരളത്തിൽ ആദ്യമായി തൃശൂർ മെഡിക്കൽ കോളേജിൽ നടപ്പിലാക്കിയ പദ്ധതി പൊതുജന പങ്കാളിത്തത്തോടെയാണ് പൂർത്തിയാക്കിയത്.ചലച്ചിത്രനടനും എം.പിയുമായ സുരേഷ് ഗോപി തന്റെ മകൾ ആയ ലക്ഷ്മിയുടെ പേരിൽ ആശുപത്രിയിലെ ഒരു വാർഡിലേക്ക് ആവിശ്യമായ ഓക്സിജൻ സംവിധാനം ഒരുക്കി. രോഗികളുടെ കട്ടിലിനരികിലേക്ക് പൈപ്പ് ലൈൻ വഴി ഓക്സിജൻ എത്തിക്കുന്ന പദ്ധതിയാണിത്. കാർ അപകടത്തിൽ തന്നിൽ നിന്നും വിടപറഞ്ഞു പോയ മകളായ ലക്ഷ്മിയുടെ പേരിൽ വർഷങ്ങളായി സുരേഷ് ഗോപി നടത്തി വരുന്ന കാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായിട്ടാണ് ഈ സംവിധാനം നൽകിയത് ജീവകാരുണ്യ പ്രവർത്തനങ്ങളിൽ താല്പരനാണ് സുരേഷ് ഗോപി. 64 കിടക്കകളിൽ ആണ് ഈ സംവിധാനം ഏർപ്പെടുത്തിയത്.ഇതിനായി 7.6ലക്ഷം രൂപയാണ് ചിലവാക്കിയത്.എം പി ഫണ്ട്‌ ഇതിനായി ഉപയോഗിച്ചിരുന്നില്ല.ഒരു കൊറോണ രോഗി പോലും ഓക്സിജൻ കിട്ടാതെ മ.രിക്കരുത് എന്ന ആഗ്രഹത്താൽ ആണ് ഈ പദ്ധതിക്ക് സൗകര്യം ഒരുകുന്നത് എന്ന് ചെക്ക് കൈമാറുന്ന സമയതാണ് വ്യക്തമാക്കിയത്. ആറു വാർഡുകളിലെ 500 ബെഡ്ഡുകൾക്ക് അരികിലായണ് പ്രാണ പദ്ധതിവഴി ഓക്സിജൻ എത്തിക്കുന്നത്. മെഡിക്കൽ കോളജിലെ ഡോക്ടർമാരാണ് ഈ പദ്ധതികൾക്ക് രൂപം നൽകിയത്.

ഒരു ബെഡിലേക് ഓക്സിജൻ എത്തിക്കാൻ 12000 രൂപയാണ് ചിലവ്. കഴിഞ്ഞ തവണ സിലിണ്ടർ വഴിയാണ് ഇവിടേക്ക് ഓക്സിജൻ എത്തിച്ചിരുന്നത്. പ്രാണ പദ്ധതി നടപ്പിലാക്കിയതോടെ വേഗത്തിൽ ഓക്സിജൻ എത്തിക്കാൻ സാധിക്കും.നിലവിൽ പണം കൊടുത്തു വാങ്ങുന്ന ഓക്സിജൻ ആണ് ഇത്തരം രീതിയിൽ കൊടുക്കുന്നത്.ഒരാഴ്ചക്കുള്ളിൽ ഓക്സിജൻ പ്ലാന്റ് നിർമാണം പൂർത്തിയാക്കും, അതോടെ ഓക്സിജൻ ഈപ്ലാന്റിൽ നിന്നും ലഭ്യമാകും.

Related Posts

Leave a Reply