കേരളം പിണറായി വിജയൻ തന്നെ  ഭരിക്കും; മകൻ പറഞ്ഞ വാക്കുകൾ പങ്കുവച്ച് നടി സുഹാസിനി മണിരത്നം
1 min read

കേരളം പിണറായി വിജയൻ തന്നെ ഭരിക്കും; മകൻ പറഞ്ഞ വാക്കുകൾ പങ്കുവച്ച് നടി സുഹാസിനി മണിരത്നം

കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി പിണറായി വിജയൻ സഖാവ് തന്നെയായിരിക്കും എന്ന് പ്രശസ്ത നടി സുഹാസിനി മണിരത്നം അഭിപ്രായം പങ്കുവച്ചിരുന്നു. സുഹാസിനിയുടെ മകൻ നന്ദ പിണറായി വിജയനെ കുറിച്ച് അവരോട് പറഞ്ഞത് “അമ്മാ.. അടുത്ത സിഎമ്മും അവർ താൻ” എന്നാണ്. തമിഴ് ഭാഷയിൽ ഏറെ സന്തോഷത്തിൽ സുഹാസിനി ഇക്കാര്യം തുറന്നു പറയുകയുണ്ടായി. അതോടൊപ്പം ഒരുപാട് കാര്യ-കാരണങ്ങളാണ് സുഹാസിനി എണ്ണമിട്ട് പറയുന്നത്. അതിലേറെ പ്രധാനപ്പെട്ട കാര്യമായി സുഹാസിനി കണക്കാക്കുന്നത്, തമിഴ് മഹാകവി സുബ്രഹ്മണ്യ ഭാരതീയാര് കണ്ട സ്വപ്നം യഥാർത്ഥത്തിൽ നടപ്പിലായത് കേരളത്തിലാണ് എന്നുള്ളതാണ്. ‘വിശക്കുന്ന ആരും ഉണ്ടാകരുത്’ എന്ന് ഭാരതീയർ ഒരു കവിതയിലൂടെ പറഞ്ഞ സ്വപ്നം കേരളത്തിൽ നടപ്പിലായി എന്നാണ് സുഹാസിനി പറയുന്നത്.

ഹെലികോപ്റ്ററിൽ ഒരു ജീവനുള്ള ഹൃദയം കൊണ്ടുവന്ന് ഒരു വ്യക്തിയുടെ ജീവൻ തന്നെ രക്ഷിക്കാനായി പങ്കുവെച്ച വീരഗാഥയും സുഹാസിനി ഇതിനോടനുബന്ധമായി പറയുന്നു. അത്രത്തോളം കേരളം മുന്നേറി എന്നാണ് സുഹാസിനിയുടെ അഭിപ്രായം. വളരെ അഭിമാനകരമായ നേട്ടങ്ങളാണ് ഇതെല്ലാം. രണ്ടോളം പ്രളയങ്ങൾ സംഭവിച്ച കേരളത്തിൽ പ്രളയാനന്തരം പിണറായി വിജയന്റെ നേതൃത്വത്തിൽ കാഴ്ചവെച്ച വികസന തിരിച്ചുവരവിനെ കുറിച്ചും സുഹാസിനി വാചാലയായി. ഈ ഭരണത്തിൽ കേരളത്തിലെ ജനങ്ങൾ ഒന്നടങ്കം സംതൃപ്തരാണ് എന്നും സുഹാസിനി ആത്മവിശ്വാസത്തോടെ പറയുന്നു. വിജയം കല സാംസ്‌കാരിക പരിപാടി ധർമ്മടത്ത് നടന്നപ്പോൾ സുഹാസിനി പങ്കുവെച്ച് കാര്യങ്ങളാണ് ഇതെല്ലാം. നിറഞ്ഞ കയ്യടികളോടെയാണ് കാണികൾ സുഹാസിനി വേദിയിൽ പറഞ്ഞ വാക്കുകൾ എതിരേറ്റത്.

 

Leave a Reply