“ലോകത്തിലെ അഞ്ച് ഭാര്യമാരിൽ ഏറ്റവും നല്ലതിൽ ഒരാൾ മമ്മൂട്ടിയുടെ ഭാര്യ” : വെളിപ്പെടുത്തലുമായി മണിയൻപിള്ള രാജു
1 min read

“ലോകത്തിലെ അഞ്ച് ഭാര്യമാരിൽ ഏറ്റവും നല്ലതിൽ ഒരാൾ മമ്മൂട്ടിയുടെ ഭാര്യ” : വെളിപ്പെടുത്തലുമായി മണിയൻപിള്ള രാജു

മലയാളികളൾക്ക് ഏറെ പ്രിയപ്പെട്ട നടന്മാരിൽ ഒരാളാണ് ശ്രീനിവാസൻ. അഭിനയത്തിന് പുറത്തേയ്‌ക്ക് വ്യകതി ജീവിതത്തിലും കൃത്യമായ നിലപാടുകളും, ആഭിപ്രായങ്ങളും സ്വീകരിച്ചു പോരുന്ന വ്യകതി കൂടിയാണ് അദ്ദേഹം. പലപ്പോഴും തൻ്റെ കുടുംബ വിശേഷങ്ങൾ പങ്കുവെച്ചുകൊണ്ട് അദ്ദേഹം രംഗത്തെത്താറുണ്ട്. തൻ്റെ വിവാഹം നടത്തിയത് മുസ്‌ലിം ആയ മമ്മൂട്ടിയും, ക്രിസ്ത്യാനിയായ ഇന്നസെന്റും ചേർന്നാണെന്ന് മുൻപൊരു അഭിമുഖത്തിൽ ശ്രീനിവാസൻ വെളിപ്പെടുത്തിയിരുന്നു. അന്ന് നടൻ ശ്രീനിവാസന് വിവാഹത്തിനുള്ള താലി മാല വാങ്ങുന്നത്തിനുള്ള പണം കൊടുത്തത് മമ്മൂട്ടിയായിരുന്നു. ആ സംഭവത്തിന് സാക്ഷിയായ മണിയൻപിള്ള രാജു അതിന് പിന്നിലെ ഹൃദയ സ്പർശിയായ മറ്റൊരു കഥ കൂടി പങ്കുവെക്കുകയാണ്. മമ്മൂട്ടിയുടെ ഭാര്യ സുൽഫത്തിനെക്കുറിച്ച് അദ്ദേഹം പറഞ്ഞ വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്.

സുൽഫത്തിനെക്കുറിച്ച് മണിയൻപിള്ള രാജുവിൻ്റെ വാക്കുകൾ ഇങ്ങനെ…

ഐവി ശശി സംവിധാനം ചെയ്ത അതിരാത്രത്തിൻ്റെ ചിത്രീകരണ വേളയിലാണ് ശ്രീനിവാസൻ്റെ കല്ല്യാണം നിശ്ചയിച്ചിരിക്കുന്നത്. മൂന്നാല് ദിവസം കൂടി പിന്നിട്ടാൽ അദ്ദേഹത്തിൻ്റെ വിവാഹമാണ്. പക്ഷേ ശ്രീനിവാസൻ താലിമാല കൂടി വാങ്ങിയിട്ടില്ലായിരുന്നു ആ സമയത്ത്. പണത്തിന് വളരെ പ്രയാസമുള്ള കാലമായിരുന്നു. ശ്രീനിവാസൻ അന്ന് എൻ്റെ അടുത്ത് വന്ന് തൻ്റെ വിവാഹമാണെന്നും, താലി മാല വാങ്ങിക്കുന്നതിനായി കുറച്ചു പണം കടം തരണമെന്നും ആവശ്യപ്പെട്ടു. സത്യത്തിൽ അന്ന് അദ്ദേഹത്തിന് കൊടുക്കാൻ എൻ്റെ കൈയിൽ പണം ഇല്ലായിരുന്നു.  500 രൂപ പോലും കൈയിൽ തികച്ചെടുക്കാൻ ഇല്ലാത്തൊരു കാലം. പക്ഷേ ശ്രീനിയെ സഹായിക്കേണ്ടത് എൻ്റെ കൂടെ ആവശ്യമായിരുന്നു എന്നിരിക്കെ ഞാൻ ആദ്യം ചെന്ന് ഈ കാര്യം മ്മൂട്ടിയോടാണ് പറഞ്ഞത്.  കാര്യം കേട്ടതും മമ്മൂട്ടി ശ്രീനിയെ റൂമിൽ വിളിച്ചു കൊണ്ടുപോയി കുറേ വഴക്കും പറഞ്ഞു. നിനക്ക് എന്തേലും ആവിശ്യം വന്നാൽ എന്നോട് ചോദിക്കമായിരുന്നില്ലേ എന്നെല്ലാം പറഞ്ഞ് ദേഷ്യപ്പെട്ടിട്ട് താലി വാങ്ങിച്ചോ എന്നും പറഞ്ഞ് 3000 രൂപയെടുത്ത് ശ്രീനിയുടെ കൈയിൽ കൊടുത്തു. ആ സനദർഭത്തിന് അന്ന് ഞാൻ സാക്ഷിയായിരുന്നു.

ഇങ്ങനെയൊരു കാര്യം മമ്മൂട്ടി തൻ്റെ ഭാര്യയോട് പങ്കുവെച്ചു.  അത് കേട്ടതും ഭാര്യ സുലു അദ്ദേഹത്തെ ഒരുപാട് വഴക്ക് പറഞ്ഞു. അദ്ദേഹത്തെ പോലൊരു നടൻ വിവാഹത്തിന് താലി മാല വാങ്ങിക്കുന്നതിനായി പണം കടം ചോദിച്ചപ്പോൾ കേവലം 3000 രൂപ മാത്രമാണോ കൊടുക്കേണ്ടത് എന്ന് ചോദിച്ചായിരുന്നു വഴക്ക്. എൻ്റെ കൈയിൽ ആ സമയത്ത് 3000 രൂപ മാത്രമേ ഉണ്ടായിരുന്നുള്ളു എന്ന് മമ്മൂട്ടി മറുപടി പറഞ്ഞപ്പോൾ 10000 എങ്കിലും കൊടുക്കണം എന്നായിരുന്നു സുലു പറഞ്ഞത്. അതുകൊണ്ടാണ് ലോകത്തുള്ള ഭാര്യമാരിൽ ഒരു അഞ്ച് പേരെ തിരഞ്ഞെടുക്കുവാണേൽ അതിൽ ഒരാൾ മമ്മൂട്ടിയുടെ ഭാര്യ സുൽഫത്ത് ആയിരിക്കുമെന്ന് താൻ പറയാൻ കാരണമെന്ന് മണിയൻപിള്ള രാജു വ്യക്തമാക്കി.  കാരണം അത്രയും നല്ല പെരുമാറ്റം വേറേ ഒരു ഭാര്യമാരിലും താൻ കണ്ടിട്ടില്ലെന്നായിരുന്നു രാജുവിൻ്റെ മറുപടി.  മമ്മൂട്ടിയുടേയും, അദ്ദേഹത്തിൻ്റെ മക്കളുടെയും വിജയങ്ങൾക്ക് പിന്നിൽ സുൽഫത്ത് എന്ന ഭാര്യയുടെയും, ഉമ്മയുടെയും പിന്തുണയും. കരുതലാണെന്നും മണിയൻപിള്ള രാജു കൂട്ടിച്ചേർത്തു.