“മോഹൻലാൽ വളരെ ഫ്രാങ്കാണ്… മമ്മൂട്ടിയോടാണ് കൂടുതൽ അടുപ്പം” ; കുഞ്ചൻ മനസ്സുതുറക്കുന്നു
ചെറുതും വലുതുമായ ഒട്ടനവധി കഥാപാത്രങ്ങളിലൂടെ അഭിനയ മികവ് തെളിയിച്ച സിനിമ വ്യക്തിത്വമാണ് കുഞ്ചൻ. ഹാസ്യ വേഷങ്ങളിലൂടെ സിനിമ പ്രേക്ഷക മനസ്സുകളിൽ ഇടം നേടിയ താരം കൂടിയാണ് കുഞ്ചൻ. മലയാളത്തിൽ 650 ഓളം ചിത്രങ്ങളാണ് അദ്ദേഹം അഭിനയിച്ചിട്ടുള്ളത്. ആദ്യത്തെ സിനിമ ‘മനൈവി’ എന്ന തമിഴ് ചിത്രമായിരുന്നു. ഈ ചിത്രത്തിലൂടെയാണ് ആദ്യമായി അഭിനയരംഗത്തെത്തുന്നതെങ്കിലും ഈ ചിത്രം റിലീസ് ചെയ്തില്ല. കുഞ്ചന്റെ റിലീസ് ചെയ്ത ആദ്യ സിനിമയാണ് ‘റെസ്റ്റ് ഹൗസ്’. ചില സിനിമകളിൽ ചെറിയ റോളുകൾ മാത്രമാണ് ഇദ്ദേഹം ചെയ്തിട്ടുള്ളത്. എന്നിരുന്നാലും അവയെല്ലാം ഇന്നും ജനപ്രീതി നേടുന്നവയാണ്. അത്തരത്തിലുള്ള കഥാപാത്രങ്ങളാണ് ‘കോട്ടയം കുഞ്ഞച്ചനി’ ലേതും ‘ഏയ് ഓട്ടോ’ യിലെയും. ഈ രണ്ടു സിനിമകളിലെയും അദ്ദേഹത്തിന്റെ കഥാപാത്രത്തെ എടുത്തു പറയാത്തതായി ആരും തന്നെ ഉണ്ടാകില്ല.
ഒട്ടനവധി നല്ല കഥാപാത്രങ്ങൾ സമ്മാനിച്ച എക്കാലത്തെയും മികച്ച നടനാണ് ഇദ്ദേഹം എന്നതിൽ ഒരു സംശയവുമില്ല. ഇപ്പോഴിതാ കൗമുദി മൂവീസിന് കുഞ്ചൻ നൽകിയ അഭിമുഖമാണ് സാമൂഹ്യമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. മോഹൻലാലിനെക്കുറിച്ചും അദ്ദേഹത്തിന്റെ മകൻ പ്രണവ് മോഹൻലാലിനെ കുറിച്ചും സംസാരിക്കുകയാണ് താരം. മോഹൻലാൽ വളരെ ഹാർഡ് വർക്ക് ആണ്. അയൽക്കാരനായതുകൊണ്ട് കൂടുതൽ അടുപ്പം മമ്മൂട്ടിയോടാണ്. മോഹൻലാലുമായുള്ള സൗഹൃദം ബന്ധങ്ങളിൽ കുഴപ്പമൊന്നുമില്ലെന്നും അദ്ദേഹം വളരെ ഫ്രാങ്ക് ആണെന്നും താരം പറയുന്നു. മോഹൻലാലിന്റെ ജീവിതരീതികളും ശൈലികളും എല്ലാം വേറെ രീതിയിലാണെന്നും ഇദ്ദേഹം വ്യക്തമാക്കുന്നു.
ദൃശ്യം, ആറാം തമ്പുരാൻ, രാജാവിന്റെ മകൻ, വിയറ്റ്നാം കോളനി, വന്ദനം, ചോട്ടാമുംബൈ, ഹിസ് ഹൈനസ് അബ്ദുള്ള, ഉസ്താദ്, ക്രിസ്ത്യൻ ബ്രദേഴ്സ്, അഹം, ഭരതം, കമലദളം, പിൻഗാമി, ഏയ് ഓട്ടോ, വെള്ളാനകളുടെ നാട്, ഉള്ളടക്കം, ഗാന്ധർവ്വം, ഇവിടം സ്വർഗ്ഗമാണ്, നാടുവാഴികൾ, പപ്പൻ പ്രിയപ്പെട്ട പപ്പൻ, ഇന്ദ്രജാലം, ശ്രദ്ധ, കടത്തനാടൻ അമ്പാടി, ഉയരങ്ങളിൽ, അതിരാത്രം, എന്നെ നീ മറക്കും, കളിയിൽ അല്പം കാര്യം, സിന്ദൂരസന്ധ്യയ്ക്ക് മൗനം, തുടർക്കഥ, ഓർക്കാപ്പുറത്ത്, ആട്ട കലാശം, ഉത്സവ പിറ്റേന്ന്, കുറുക്കന്റെ കല്യാണം, ആ ദിവസം, പാവം പൂർണിമ, ഇതാ ഇന്നുമുതൽ, അനുകമ്പം, ഭൂകമ്പം, എന്റെ കഥ, അഹിംസ, നായകൻ, ഒപ്പം തുടങ്ങി എണ്ണിയാൽ ഒടുങ്ങാത്ത ചിത്രങ്ങൾ മോഹൻലാലും ഒത്ത് കുഞ്ചൻ അഭിനയിച്ചിട്ടുണ്ട്.