ജയഭാരതി ചേച്ചിയും നസീം ഇത്തയും ഉത്തമ ഭാര്യമാരായിരുന്നു…! സത്താര്‍ക്ക ഓര്‍മ്മയായി വേര്‍പാടിന്റെ മൂന്നാം വര്‍ഷം
1 min read

ജയഭാരതി ചേച്ചിയും നസീം ഇത്തയും ഉത്തമ ഭാര്യമാരായിരുന്നു…! സത്താര്‍ക്ക ഓര്‍മ്മയായി വേര്‍പാടിന്റെ മൂന്നാം വര്‍ഷം

രു കാലത്ത് മലയാള സിനിമയുടെ തിരശ്ശീലയില്‍ നിറഞ്ഞുനിന്ന ഒരുപിടി സുന്ദരന്മാരില്‍ ഒരാളായിരുന്നു സത്താര്‍. 1975ല്‍ ഭാര്യയെ ആവശ്യമുണ്ട് എന്ന സിനിമയിലൂടെ ആയിരുന്നു സിനിമാ രംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്നത്. അനാവരണം എന്ന ചിത്രത്തിലൂടെ നായകവേഷം ചെയ്തു. വില്ലന്‍ വേഷങ്ങളിലൂടെയാണ് സത്താര്‍ പ്രേക്ഷക ശ്രദ്ധ നേടുന്നത്. 2014ല്‍ പറയാന്‍ ബാക്കി വെച്ചത് എന്ന ചിത്രത്തിലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്. പ്രേം നസീര്‍ ഉള്‍പ്പെടെയുള്ളവരുടെ സിനിമകളില്‍ ശക്തമായ കഥാപാത്രങ്ങളിലൂടെയും സത്താര്‍ നിറഞ്ഞു നിന്നിരുന്നു. എണ്‍പതുകളില്‍ മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവരുടെ കടന്നുവരവോടെയാണ് സത്താര്‍ വില്ലന്‍ വേഷങ്ങളിലേക്ക് മാറിയത്. സത്താര്‍ ഓര്‍മ്മയായി വേര്‍പാടിന്റെ മൂന്നാം വര്‍ഷമാണിത്. ഫെയ്‌സ്ബുക്കില്‍ അദ്ദേഹത്തിന്റെ ഓര്‍മ്മദിവസം പങ്കുവെച്ച ഒരു കുറിപ്പ് വായിക്കാം.

കുറിപ്പിന്റെ പൂര്‍ണരൂപം

സത്താര്‍ക്ക ഓര്‍മ്മയായി വേര്‍പാടിന്റെ മൂന്നാം വര്‍ഷം…! 1952 മെയ് 25ന് എറണാംകുളം ജില്ലയിലെ ആലുവയില്‍ കഡുങ്ങല്ലൂരില്‍ ജനിച്ചു. ഖാദര്‍ പിള്ളൈ – ഫാത്തിമ ദമ്പതികളുടെ പത്ത്മക്കളില്‍ ഒന്‍പതാമനായിട്ടായിരുന്നു സത്താറിന്റെ ജനനം ഗവണ്മെന്റ് ഹൈസ്‌കൂള്‍ വെസ്റ്റ് കഡുങ്ങല്ലൂരിലായിരുന്നു സത്താറിന്റെ പ്രാഥമിക വിദ്യാഭ്യാസം. യൂണിയന്‍ കൃസ്ത്യന്‍ കോളേജ് ആലുവയില്‍ നിന്നും അദ്ദേഹം ഹിസ്റ്ററിയില്‍ എം എയും കഴിഞ്ഞു.
വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയതിനു ശേഷമാണ് സത്താര്‍ അഭിനയമേഖലയിലേയ്ക്ക് ചുവടുവെയ്ക്കുന്നത്. 1975-ല്‍ എം കൃഷ്ണന്‍ നായര്‍ സംവിധാനം ചെയ്ത ‘ഭാര്യയെ ആവശ്യമുണ്ട്’ എന്ന സിനിമയിലൂടെയായിരുന്നു സത്താറിന്റെ തുടക്കം.

1976-ല്‍ വിന്‍സെന്റ് മാസ്റ്റര്‍ സംവിധാനം ചെയ്ത ‘അനാവരണം’ എന്ന സിനിമയില്‍ നായകനായത് സത്താറിന്റെ അഭിനയ ജീവിതത്തില്‍ ഒരു വഴിത്തിരിവായി. തുടര്‍ന്ന് നായകനായും, സഹനായകനായും, വില്ലനായും, സ്വഭാവനടനായുമെല്ലാം അദ്ദേഹം നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. മലയാളം,തമിഴ്,തെലുങ്ക് ഭാഷകളിലായി ഏകദേശം മുന്നൂറോളം ചിത്രങ്ങളില്‍ സത്താര്‍ അഭിനയിച്ചിട്ടുണ്ട്. അനാവരണം,ശരപഞ്ചരം,ലാവ എന്നിവയിലൊക്കെ സത്താര്‍ അവതരിപ്പച്ച കഥാപാത്രങ്ങള്‍ പ്രേക്ഷകപ്രീതി നേടിയവയാണ്.

പ്രശസ്ത ചലച്ചിത്രതാരം ജയഭാരതിയെയാണ് സത്താര്‍ ആദ്യം വിവാഹം ചെയ്തത്. 1979-ല്‍ ആയിരുന്നു വിവാഹം. എന്നാല്‍ താമസിയാതെ അവര്‍ വേര്‍പിരിഞ്ഞു. സത്താര്‍ – ജയഭാരതി ദമ്പതികള്‍ക്ക് ഒരു മകനുണ്ട്.കൃഷ് ജെ സത്താര്‍. മോഹന്‍ലാല്‍ നായകനായ ലേഡീസ് ആന്‍ഡ് ജന്റില്‍മാന്‍ എന്ന സിനിമയില്‍ കൃഷ് അഭിനയിച്ചിരുന്നു..! എന്നാല്‍ ജയഭാരതി ചേച്ചിയുമായി ലീഗലി ഡിവോര്‍സ്ഡ് ആയിരുന്നില്ല…! അതിനുശേഷം സത്താര്‍ക്ക രണ്ട് വിവാഹം കൂടി കഴിച്ചു…! എന്നാല്‍ രണ്ടാം ഭാര്യയായ സീരിയല്‍ നടിയുമായുള്ള വിവാഹവും അധികകാലം നീണ്ടു നിന്നില്ല…!

പിന്നീട് മൂന്നാം ഭാര്യയായ നസീം ബീന ഇത്തയാണ് അവസാന കാലത്ത് സത്താര്‍ക്കയെ പരിചരിച്ചത്…! സ്വന്തം വീട്ടുകാരോ സിനിമാക്കാരോ അവസാനകാലത്ത് സത്താര്‍ക്കയെ തിരിഞ്ഞു നോക്കിയില്ല…! എന്നാല്‍ നസീം ബീന ഇത്ത ഒരു ഭാര്യയുടെ എല്ലാ ധര്‍മ്മങ്ങളും നിറവേറ്റി സത്താര്‍ക്കയെ പരിചരിച്ചു…! എന്നിട്ടും സത്താര്‍ക്കയുടെ മരണസമയത്ത് സത്താര്‍ക്കയുടെ ബന്ധുക്കളും മറ്റും നസീം ഇത്തയെ സത്താര്‍ക്കയുടെ മയ്യത്ത് പോലും കാണിക്കാതെ അകറ്റി മാറ്റി…!

ജയഭാരതി ചേച്ചിയെ മാത്രമാണ് ബന്ധുക്കള്‍ മരണസമയത്ത് മയ്യത്ത് സംസ്‌കാര ചടങ്ങില്‍ പങ്കെടുപ്പിച്ചത്…! ജയഭാരതി ചേച്ചി സത്താര്‍ക്കയുമായി പിരിഞ്ഞിട്ടും മറ്റൊരു വിവാഹം കഴിക്കാന്‍ കൂട്ടാക്കിയില്ല…! ജയഭാരതി ചേച്ചിയും നസീം ഇത്തയും ഉത്തമ ഭാര്യമാരായിരുന്നു…! എങ്കിലും അവസാനകാലത്ത് സത്താര്‍ക്കയെ പരിചരിച്ച നസീം ബീന ഇത്ത സത്താര്‍ക്കയ്ക്ക് ഏറ്റവും പ്രിയപ്പെട്ട ഭാര്യയായിരുന്നു…! അവരെ മയ്യത്ത് സംസ്‌കാര ചടങ്ങുകളില്‍ നിന്നും മാറ്റി നിര്‍ത്തിയ ബന്ധുക്കളും സിനിമാക്കാരും നസീം ബീന ഇത്തയോട് ചെയ്തത് ഏറ്റവും വലിയ നെറികേട് ആയിരുന്നു…! സെപ്റ്റംബര്‍ 17..2019 ന് അദ്ദേഹം അന്തരിച്ചു.. അദ്ദേഹത്തിന്റെ മൂന്നാം ചരമ വാര്‍ഷികം ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു…!