’30 വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂക്കയോടൊപ്പം അഭിനയിച്ച ചിത്രമാണ് നന്‍ പകല്‍ നേരത്ത് മയക്കം’; മമ്മൂട്ടിയോടൊപ്പമുള്ള ലൊക്കേഷന്‍ അനുഭവങ്ങള്‍ പങ്കുവച്ച് നടൻ അശോകന്‍

മലയാള സിനിമയിലെ മികച്ച നടന്മാരിൽ ഒരു പ്രമുഖ നടനാണ് അശോകന്‍. 1979-ല്‍ പുറത്തിറങ്ങിയ ‘പെരുവഴിയമ്പലം’ ആയിരുന്നു അദ്ദേഹത്തിന്റെ ആദ്യ സിനിമ. മലയാള സിനിമയിലെ ഒട്ടുമിക്ക സംവിധായകരുടെയും ചിത്രങ്ങളില്‍ അശോകന്‍ അഭിനയത്തിന്റെ മികവ് തെളിയിച്ചിട്ടുണ്ട്. ഇടവേള, ഗാന്ധി നഗര്‍ സെക്കന്റ് സ്ട്രീറ്റ്, അരപ്പട്ട കെട്ടിയ ഗ്രാമത്തില്‍, തൂവാനത്തുമ്പികള്‍, മൂന്നാം പക്കം, വൈശാലി, ഇന്‍ ഹരിഹര്‍ നഗര്‍, അമരം, ഉള്ളടക്കം, പൊന്നുച്ചാമി, സ്ഫടികം, നാലു പെണ്ണുങ്ങള്‍, ടു ഹരിഹര്‍ നഗര്‍ തുടങ്ങി തനിക്ക് കിട്ടി ചെറുതും വലുതുമായ എല്ലാ കഥാപാത്രങ്ങളിലും അദ്ദേഹം തിളങ്ങി നിന്നു. ഇതില്‍ ‘അരപ്പട്ട കെട്ടിയ ഗ്രാമത്തില്‍, തൂവാനത്തുമ്പികള്‍, മൂന്നാം പക്കം’ എന്നീ സിനിമകളില്‍ അശോകന്‍ നല്ല കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

എന്നാല്‍, അദ്ദേഹത്തിന്റെ കഴിവിനുള്ള അര്‍ഹിക്കുന്ന അംഗീകാരം മലയാള സിനിമയില്‍ ലഭിച്ചിട്ടില്ല എന്നു തന്നെ പറയാം. ടെലിവിഷന്‍ പരമ്പകളില്‍ സജീവമായ അദ്ദേഹം ടെലിവിഷന്‍ ഷോകളില്‍ അവതാരകനായും ശ്രദ്ധ നേടിയിട്ടുണ്ട്. ഒരു ഗായകന്‍ കൂടിയാണ്. ഇതുവരെ ഇരുന്നൂറോളം സിനിമകളില്‍ താരം അഭിനയിച്ചിട്ടുണ്ട്. പ്രീഡിഗ്രിയ്ക്കു പഠിയ്ക്കുമ്പോഴാണ് ആദ്യമായി സിനിമയില്‍ അഭിനയിക്കാന്‍ അദ്ദേഹത്തിന് അവസരം ലഭിക്കുന്നത്.

 

 

മമ്മൂട്ടിയോടൊപ്പമുള്ള തന്റെ അനുഭവങ്ങള്‍ പങ്കുവെച്ചിരിക്കുയാണ് താരം. യവനിക എന്ന സിനിമയുടെ സൈറ്റില്‍വെച്ചാണ് താന്‍ മമ്മൂക്കയെ ആദ്യമായി കാണുന്നതെന്ന് താരം പറഞ്ഞു. വളരെ നല്ല പെരുമാറ്റമാണ് മമ്മൂക്കയുടേത്. ലൊക്കേഷനിലെ ഇടവേള സമയങ്ങളില്‍ മമ്മൂക്ക തന്നെ കൊണ്ട് പാട്ട് പാടിക്കുമായിരുന്നു. പാട്ടിനോട് ഭയങ്കര ഇഷ്ടമുള്ള ആളാണ് മമ്മൂക്ക. ഭയങ്കര രസമുള്ള അനുഭവമായിരുന്നു അത്. അരപ്പട്ട കെട്ടിയ ഗ്രാമത്തില്‍, യവനിക, തിങ്കളാഴ്ച നല്ല ദിവസം, തുടങ്ങി നിരവധി ചിത്രങ്ങളില്‍ താനും മമ്മൂക്കയും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. താനും മമ്മൂക്കയും ഒരു പാട് ദിവസം ഒരുമിച്ച് വര്‍ക്ക് ചെയ്ത സിനിമകള്‍ ആണ് അരപ്പട്ട കെട്ടിയ ഗ്രാമത്തില്‍, അനന്തരം, അമരം എന്നിവ. നല്ല നല്ല ഓര്‍മകള്‍ ആണ് എല്ലാ ലൊക്കേഷനില്‍ നിന്നും ഉണ്ടായിട്ടുള്ളതെന്ന് താരം വെളിപ്പെടുത്തി.

എൺപതുകളിലും തൊണ്ണൂറുകളിലും മികച്ച വേഷങ്ങൾ തേടിയെത്തിയ അശോകൻ പിന്നീട് മലയാള സിനിമ നൽകിയത് അത്രത്തോളം മികച്ച വേഷങ്ങൾ ആയിരുന്നില്ല . എന്നാൽ അസാധ്യ അഭിനയ പ്രതിഭയായ അദ്ദേഹത്തിന് ഇന്നത്തെ പുതുയുഗ സിനിമകളിൽ മികച്ച വേഷങ്ങൾ ഇനി തേടി വരും എന്ന് പ്രതീക്ഷയാണ് ‘നൻപകൽ നേരത്ത് മയക്കം’ തുടങ്ങിയ സിനിമകൾ അദ്ദേഹത്തിന് ലഭിക്കുന്നു എന്നതിന്റെ സൂചനകൾ വ്യക്തമാക്കുന്നത്. സന്തുഷ്ട കുടുംബജീവിതം നയിക്കുന്ന മികച്ച വ്യക്തിത്വത്തിന് ഉടമ കൂടിയാണ് അശോകൻ. ശ്രീജയാണു ഭാര്യ, ഏകമകള്‍ കാര്‍ത്യായനി.

Related Posts