‘നന്പകല് നേരത്ത് മയക്കം’ ഗംഭീര സിനിമയാണ്, പക്ഷെ സിനിമയുടെ ഉള്ളിൽ എന്താണെന്ന് ഇപ്പോൾ പറയില്ല’: സംവിധായകൻ ടിനു പാപ്പച്ചന്റെ വാക്കുകൾ..
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘നന്പകല് നേരത്ത് മയക്കം’. മമ്മൂട്ടിയും, ലിജോ ജോസും ആദ്യമായി ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്. ചിത്രത്തിൻ്റെ ഷൂട്ടിങ്ങ് വേളാങ്കണ്ണിയിൽ വെച്ചായിരുന്നു. സിനിമയുടെ കഥയും , തിരക്കഥയും സംഭാഷണവും ഒരുക്കുന്നത് എസ് ഹരീഷാണ്. മമ്മൂട്ടിയുടെ പേരിലുള്ള നിർമ്മാണ കമ്പനിയായ ‘മമ്മൂട്ടി കമ്പനി’യും , ലിജോയുടെ ആമേൻ മൂവി മൊണാസ്ട്രിയും ചേർന്ന് ഒരുമിച്ചാണ് ചിത്രം നിർമ്മിക്കുന്നത്. മമ്മൂട്ടിയോടൊപ്പം സിനിമയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അശോകനാണ്. തമിഴ്നാടിൻ്റെ പശ്ചാതലത്തിലാണ് സിനിമയുടെ ചിത്രീകരണം. പ്രധാന ഷൂട്ടിങ്ങ് സ്ഥലം പഴയനിയാണ്. കേവലം നാൽപത് ദിവസം കൊണ്ടാണ് സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയത്.
ചിത്രത്തെക്കുറിച്ചുള്ള രസകരമായ വർത്തമാനങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകനായ ടിനു പാപ്പച്ചൻ. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ടിനു സിനിമയെക്കുറിച്ചുള്ള പ്രതീക്ഷയും വിവരങ്ങളും പങ്കു വെച്ചിരിക്കുന്നത്. ലിജോ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ടിനു പാപ്പച്ചനും പങ്കാളിയായിട്ടുണ്ട്. മലയാളികൾ നെഞ്ചോടു ചേർത്ത അജഗജാന്തരം ടിനുവി ൻ്റെ സംഭാവനയായിരുന്നു. സ്വാതന്ത്യ്രം അർധ രാത്രിയിൽ , അങ്കമാലി ഡയറീസ് തുടങ്ങി നിരവധി ചിത്രങ്ങളിലും ടിനുവിൻ്റെ കയ്യൊപ്പ് പതിഞ്ഞു. ഇവയെല്ലാം ഒന്നിനൊന്ന് മികച്ചതെന്ന തരത്തിൽ സിനിമ പ്രേമികൾ ഇരു കൈയ്യും നീട്ടി സ്വീകരിച്ച സിനിമകളായിരുന്നു. കുറഞ്ഞ കാലയളവിനുള്ളിൽ തന്നെ സിനിമ മേഖലയിൽ തന്റേതായ ഇടം കണ്ടെത്തിയ ടിനു പാപ്പച്ചൻ മികച്ചതും , ഗംഭീരവുമായ സിനിമ ആയിരിക്കും ‘നന്പകല് നേരത്ത് മയക്കം’ എന്നാണ് അദ്ദേഹം പറയുന്നത്. സിനിമയുടെ വിശേഷങ്ങൾ ഔദ്യോദിഗമായി അദ്ദേഹം പങ്കുവെച്ചിട്ടില്ലെങ്കിലും സിനിമ സൂപ്പർ ആയിരിക്കുമെന്നണ് ടിനു പാപ്പച്ചൻ പറയുന്നത്.
പേരൻപ്, പുഴു, കർണൻ തുടങ്ങിയ ചിത്രങ്ങളുടെ ഛായാഗ്രാഹകനായ തേനി ഈശ്വറാണ് ‘നന്പകല് നേരത്ത് മയക്കത്തിൻ്റെയും ക്യാമറ നിർവഹിക്കുന്നത്. മലയാളത്തിലും , തമിഴിലുമായിട്ടാണ് സിനിമ പുറത്തിറങ്ങാനരിക്കുന്നത്. മമ്മൂട്ടി ആരാധകരുടെയും പ്രേക്ഷകരുടെയും പ്രതീക്ഷയ്ക്കൊത്ത് സിനിമയ്ക്ക് മികച്ച വിജയം നേടിയെടുക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. ലിജോയുടെ കഴിവും , മമ്മൂട്ടിയുടെ അഭിനയ മികവും ഒത്തു ചേരുമ്പോൾ സിനിമ വേറേ ലെവൽ ആകുമെന്നാണ് മൊത്തത്തിലുള്ള കണക്കുകൂട്ടൽ. ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളൊന്നും പുറത്ത് വിട്ടിട്ടില്ലെങ്കിലും ലിജോ – മമ്മൂട്ടി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ആദ്യ ചിത്രമെന്ന നിലയ്ക്ക് പ്രേക്ഷകർക്ക് വലിയ പ്രതീക്ഷയുണ്ട്. വരാനിരിക്കുന്ന മറ്റൊരു ചിത്രത്തിൽ കൂടെ ലിജോയും, മമ്മൂട്ടിയും കൂടെ ഒന്നിക്കുമെന്ന റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്.
തമിഴ് നടി രമ്യ പാണ്ഡ്യന്നാണ് ചിത്രത്തിൽ മമ്മൂട്ടിയുടെ നായികയായി എത്തുന്നത്. ‘അമര’ത്തിനു ശേഷം അശോകന് മമ്മൂട്ടിയ്ക്കൊപ്പം അഭിനയിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ചിത്രം ഗംഭീര വിജയമാകുമെന്ന പ്രതീക്ഷയിലാണ് മമ്മൂട്ടിയുടെ ആരാധകർ.