ശ്രീകുമാർ മേനോന് വീണ്ടും ഡേറ്റ് നൽകി മോഹൻലാൽ: പുതിയ സിനിമ ‘ബറോസ്’ പൂർത്തിയായ ശേഷം ഉടൻ ആരംഭിക്കും
1 min read

ശ്രീകുമാർ മേനോന് വീണ്ടും ഡേറ്റ് നൽകി മോഹൻലാൽ: പുതിയ സിനിമ ‘ബറോസ്’ പൂർത്തിയായ ശേഷം ഉടൻ ആരംഭിക്കും

മലയാള സിനിമയുടെ താര രാജാവാണ് മോഹൻലാൽ. മികച്ച അഭിനയത്തോടൊപ്പം ബോക്സ് ഓഫീസ് ഹിറ്റുകളും സമ്മാനിക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. മലയാള സിനിമയിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയിട്ടുള്ളത് മോഹൻലാൽ സിനിമകൾ തന്നെയാണ്. ഇന്ത്യയിലെ തന്നെ മികച്ച താരങ്ങളിലൊരാളായ മോഹൻലാൽ മലയാളികളുടെ സ്വകാര്യ അഹങ്കാരം കൂടിയാണ്. താരത്തിൻ്റെ സിനിമ വാർത്തകളറിയാൻ ആരാധകർ പലപ്പോഴും ആകാംക്ഷയോടെ കാത്തിരിക്കാറുണ്ട്.

ഇപ്പോഴിതാ മോഹൻലാലും ശ്രീകുമാർ മേനോനും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ വാർത്തയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ബറോസിന് ശേഷം ശ്രീകുമാർ മേനോൻ ചിത്രം ‘മിഷൻ കൊങ്കണി’ൽ മോഹൻലാലും ഭാഗമാകും എന്ന വാർത്തയാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. പുതിയ സിനിമയുടെ ചിത്രീകരണം രത്നഗിരി, ഗോവ, ഡൽഹി, കോഴിക്കോട്, പാലക്കാട് തുടങ്ങിയ സ്ഥലങ്ങളിലായി ജൂലൈ മാസത്തിൽ ആരംഭിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

ഇതിനു മുൻപ് ശ്രീകുമാർ മേനോനും മോഹൻലാലും ഒന്നിച്ച സിനിമയായിരുന്നു ഒടിയൻ. ആരാധകർക്ക് നിരവധി പ്രതീക്ഷകൾ നൽകിയ സിനിമക്ക് പ്രേക്ഷക ഹൃദയം സ്വന്തമാക്കാൻ കഴിഞ്ഞില്ല. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂരാണ് സിനിമ നിർമ്മിച്ചത്. സിനിമ റിലീസ് ചെയ്യുന്നതിന് മുൻപ് തന്നെ 100 കോടി ക്ലബ്ബിൽ കയറി എന്നായിരുന്നു ശ്രീകുമാർ മേനോൻ്റെ അവകാശവാദം. മാത്രമല്ല മോഹൻലാലിൻ്റെ സിനിമ ജീവിതത്തിലെ മികച്ച സിനിമയായി ഒടിയൻ മാറുമെന്നും അദ്ദേഹം പറഞ്ഞു.

സിനിമ കഴിയുമ്പോൾ ആരാധകർക്ക് തീയറ്ററിൽ നിന്ന് നെഞ്ചും വിരിച്ചു ഇറങ്ങാമെന്നാണ് താരം പറഞ്ഞത്. എന്നാൽ സംഭവിച്ചത് നേരെ വിപരീതമായിരുന്നു. മോഹൻലാലിൻ്റെ ആരാധകർക്ക് പോലും സിനിമയെ കുറിച്ച് വിയോജിപ്പുകൾ ഉണ്ടായിരുന്നു. അനാവശ്യ പ്രതീക്ഷ കാരണമാണ് സിനിമ വേണ്ടത്ര ആസ്വദിക്കാൻ കഴിയാത്തതെന്നാണ് ആരാധകരുടെ വാദം. ഇപ്പോഴിതാ അതിന് പിന്നാലെയാണ് വീണ്ടും സിനിമയിൽ ഒന്നിക്കാൻ പോകുന്നു എന്ന വാർത്ത അറിയുന്നത്.

വീണ്ടും ശ്രീകുമാർ മേനോന്റെ സിനിമയിൽ അഭിനയിക്കല്ലേ എന്നാണ് ആരാധകർ പറയുന്നത്. മാത്രമല്ല ഒടിയൻ സിനിമയ്ക്ക് വേണ്ടി മോഹൻലാൽ ബോട്ടോക്സി ചെയ്തിരുന്നു. ഇപ്പോഴും അതിന്റെ വ്യത്യാസങ്ങൾ താരത്തിന്റെ മുഖത്തുണ്ട്. അതും ആരാധകർക്ക് ഉൾക്കൊള്ളാൻ കഴിഞ്ഞിരുന്നില്ല. വീണ്ടും മോഹൻലാൽ ഒരു പരീക്ഷണത്തിന് തയ്യാറാകരുത് എന്നാണ് ആരാധകരുടെ അഭ്യർത്ഥന. അതേസമയം സിനിമയിൽ അതിഥി വേഷമാണ് മോഹൻലാൽ ചെയ്യാൻ പോകുന്നതെന്നും വാർത്തകൾ പ്രചരിക്കുന്നുണ്ട്.