“3 ദിവസം റിഹേഴ്‌സല്‍ ചെയ്യണ്ട സ്റ്റണ്ട്, മമ്മൂക്ക വെറും ഒരു ദിവസം കൊണ്ട് OK ആക്കി”; ആക്ഷൻ രംഗങ്ങൾക്ക് പിന്നിലെ കഥ പറഞ്ഞ് സുപ്രീം സുന്ദര്‍
1 min read

“3 ദിവസം റിഹേഴ്‌സല്‍ ചെയ്യണ്ട സ്റ്റണ്ട്, മമ്മൂക്ക വെറും ഒരു ദിവസം കൊണ്ട് OK ആക്കി”; ആക്ഷൻ രംഗങ്ങൾക്ക് പിന്നിലെ കഥ പറഞ്ഞ് സുപ്രീം സുന്ദര്‍

മ്മൂട്ടിയെ നായകനാക്കി അമല്‍ നീരദ് സംവിധാനം ചെയ്ത് തിയേറ്ററുകളില്‍ ആറാടികൊണ്ടിരിക്കുന്ന ചിത്രമാണ് ഭീഷ്മപര്‍വം. മമ്മൂട്ടിയുടെ വന്‍ തിരിച്ചുവരവു കൂടിയാണ് ഈ ചിത്രം. ഭീഷ്മപര്‍വം റിലീസ് ചെയ്ത രണ്ടാം വാരവും തിയേറ്ററുകള്‍ ഹൗസ്ഫുള്‍ ആയി തുടരുകയാണ്. ചിത്രം 50 കോടി ക്ലബിലെത്തിയിരുന്ന വാര്‍ത്ത ടേര്ഡ് അനലിസ്റ്റുകള്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ഫര്‍ഹാന്‍ ഫാസില്‍, ഷൈന്‍ ടോം ചാക്കോ, ദിലീഷ് പോത്തന്‍, അബു സലിം, പദ്മരാജ് രതീഷ്, ഷെബിന്‍ ബെന്‍സണ്‍, ലെന, സ്രിദ്ധ, ജിനു ജോസഫ്, വീണ നന്ദകുമാര്‍, ഹരീഷ് പേരടി, അനസൂയ ഭരദ്വാജ്, മാല പാര്‍വ്വതി തുടങ്ങി വലിയ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നിരിക്കുന്നത്.

ആക്ഷനിലും സംഭാഷണങ്ങളിലും’ ഭീഷ്മ പര്‍വ’ത്തില്‍ മമ്മൂട്ടി വലിയ മികവ് കാട്ടിയിരിക്കുന്നു. അമല്‍ നീരദിന്റെ സ്റ്റൈലിംങ് മേക്കിംങാണ് ചിത്രത്തിന്റെ പ്രധാന ആകര്‍ഷണം. പണം വാരി പടങ്ങളുടെ പട്ടികയില്‍ ആദ്യ നാല് ദിവസം കൊണ്ട് മോഹന്‍ലാലിന്റെ ലൂസിഫറിനെ ഭീഷ്മപര്‍വം മറികടന്നിരുന്നു. ഇപ്പോഴിതാ ഭീഷ്മപര്‍വ്വത്തിലെ ആക്ഷന്‍ രംഗങ്ങള്‍ ചെയ്തതിന്റെ അനുഭവം പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് സ്റ്റണ്ട് കൊറിയോഗ്രാഫര്‍ സുപ്രീം സുന്ദര്‍. അദ്ദേഹം നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുന്നത്.

മമ്മൂട്ടി ചിത്രത്തിലെ ആക്ഷന്‍രംഗങ്ങള്‍ ചെയ്യാന്‍ ഡ്യൂപ്പിനെ വെക്കാന്‍ സമ്മതിച്ചില്ലെന്ന് സുപ്രീ സുന്ദര്‍ പറയുന്നു. അമല്‍ സാര്‍ ഒരു സ്റ്റൈലിഷ് മൂവി മേക്കറാണെന്നും മമ്മൂക്ക ആക്ഷനില്‍ ഒരുറഫ് മേക്കറാണെന്നും രണ്ടും കൂട്ടിച്ചേര്‍ത്ത് എങ്ങനെ സിനിമ ചെയ്യാം എന്ന ആലോചനയിലാണ് ഭീഷ്മ പര്‍വ്വം എന്ന ചിത്രം ഉണ്ടായതെന്നും സുന്ദര്‍ പറയുന്നു. മമ്മൂക്കയെ വെച്ച് അത്രയും വലിയ ആക്ഷന്‍ രംഗങ്ങള്‍ എങ്ങനെ ചെയ്യുമെന്ന് ഞാനും അമല്‍ നീരദും ഒരുപാട് സംസാരിച്ചിരുന്നു.

ചിത്രത്തിലെ ഒരു ആക്ഷന്‍ രംഗം ഒരു ഡ്യൂപിനെവെച്ച് റിഹേര്‍സല്‍ ചെയ്തു. റൊബോര്‍ട്ടിക്ക് ക്യാമറവെച്ച് ഞാന്‍ ആക്ഷന്‍രംഗങ്ങള്‍ ഒന്നുംതന്നെ കൊറിയോഗ്രാഫ് ചെയ്തിട്ടുണ്ടായില്ല. അതുകൊണ്ട് തന്നെ എനിക്ക് അതൊരു ചലഞ്ചായിരുന്നു. ആക്ഷന്‍ സ്വീകന്‍സിന്റെ റഫറന്‍സ് കിട്ടുമോ എന്ന് അമല്‍ സാറിനോട് ചോദിച്ചപ്പോള്‍ അതുണ്ടാവില്ലെന്നായിരുന്നു പറഞ്ഞത്. അങ്ങനെ ഡ്യൂപ്പിനെവെച്ച് ഞാന്‍ തന്നെ കൊറിയോഗ്രാഫ് ചെയ്ത് നല്‍കാമെന്ന് പറഞ്ഞു. കുറച്ച് എക്‌സ്‌പെന്‍സിവ് ആണെന്ന് അമല്‍ സാറിനോട് പറഞ്ഞപ്പോള്‍ കുഴപ്പമില്ലെന്നും പറഞ്ഞു. ഒറു ദിവസം 15 ലക്ഷം രൂപയാണ് പൊട്ടിയത്.

അങ്ങനെ ഡ്യൂപിനെ വെച്ച് 3 ദിവസം റിഹേഴ്‌സല്‍ ഷൂ്ട്ട് ചെയ്ത് മമ്മൂക്കയെ കാണിച്ചുകൊടുത്തു. മമ്മൂക്ക പറഞ്ഞു ഞാന്‍ ഒറ്റയ്ക്ക് ചെയ്യാം എന്ന്. മമ്മൂക്കയെവെച്ച് ആക്ഷന്‍ ചെയ്യുമ്പോള്‍ വളരെ ശ്രദ്ധിച്ചുവേണമായിരുന്നു. റൊബോര്‍ട്ടിക്ക് ക്യാമറ ആയതുകൊണ്ട് മാര്‍ക്ക് ചെയ്ത് വേണമായിരുന്നു രംഗങ്ങള്‍ ഷൂട്ട് ചെയ്യാന്‍. ഒറ്റ ദിവസംകൊണ്ട് 2 തവണ റിഹേഴ്‌സല്‍ ചെയ്ത് 4 തവണ അടിപൊളി ആയി മാര്‍ക്കില്‍ തന്നെ നിന്ന് ചെയ്തു. അതുകണ്ട് എല്ലാവരും കയ്യടിച്ചുവെന്നും നല്ല സന്തോഷമായെന്നും സുന്ദര്‍ അഭിമുഖത്തില്‍ വ്യക്തമാക്കുന്നു. അമല്‍ നീരദ് എല്ലാവരും കയ്യടിക്കേണ്ട തരത്തിലുള്ള ഒരു ടെക്നീഷ്യനാണെന്നും അദ്ദേഹത്തില്‍ നിന്നും ഒരുപാട് പഠിക്കാന്‍ ഉണ്ടെന്നും സുപ്രീം സുന്ദര്‍ കൂട്ടിച്ചേര്‍ത്തു.