‘ നിങ്ങള്‍ക്കൊപ്പം ഞങ്ങളുണ്ട്’ ; സായ് പല്ലവിക്ക് പിന്തുണയുമായി പ്രകാശ് രാജ്
നടി സായ് പല്ലവിക്ക് നേര നടക്കുന്ന സൈബര്‍ ആക്രമണങ്ങളില്‍ പിന്തുണയുമായി നടന് പ്രകാശ് രാജ് രംഗത്ത്. ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കെതിരെ തുറന്നു പറഞ്ഞതിന്റെ പേരിലാണ് സായ് പല്ലവി ഇപ്പോള്‍ സൈബര്‍ ആക്രമണം നേരിടുന്നത്. എന്നാല്‍ നിരവധി പേരാണ് നടിക്ക് പിന്തണയുമായി രംഗത്ത് എത്തിയിരിക്കുന്നത്. ‘ ആദ്യം മനുഷ്യത്വം, നിങ്ങള്‍ക്കൊപ്പം ഞങ്ങള്‍ ഉണ്ട് എന്നാണ് പ്രകാശ് രാജ് പറഞ്ഞത്. കശ്മീരി പണ്ഡിറ്റുകളെ കൊലപ്പെടുത്തുന്നതും ആള്‍ക്കൂട്ട കൊലപാതകവും തമ്മില്‍ എന്ത് വ്യത്യാസമാണുള്ളത് എന്നായിരുന്നു നടിയുടെ പരാമര്‍ശം. നടിക്കെതിരെ വിവാദം ശക്തമായതോടെ സായ് പല്ലവി വിശദീകരണ വീഡിയോയുമായി രംഗത്ത് എത്തിയിരുന്നു.
താന്‍ നിഷ്പക്ഷ നിലപാടുകാരിയാണെന്നും ഏത് മതത്തിന്റെ പേരിലുള്ള കൊലപാതകവും തെറ്റാണെന്നുമാണ് നടി വിശദീകരണ വീഡിയോയില്‍ പറഞ്ഞത്. താന്‍ പറഞ്ഞത് മുഴുവന്‍ കേള്‍ക്കാതെയാണ് തനിക്കെതിരെ സൈബര്‍ ആക്രമണം നടത്തുന്നതെന്നും, ഒരു വീഡിയോ ശകലം മാത്രമാണ് സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യപ്പെടുന്നതെന്നും നടി ആരോപിക്കുന്നു. വളരെ ആലോചിച്ച് മാത്രം കാര്യങ്ങള്‍ പറയുന്ന ആളാണ് താനെന്നും, അടുത്തിടെ നടന്ന ഒരു അഭിമുഖത്തില്‍ താന്‍ ഇടതുപക്ഷക്കാരിയാണോ വലതുപക്ഷക്കാരിയാണോ എന്ന ചോദ്യമുണ്ടായി. നിഷ്പക്ഷ നിലപാടാണ് എനിക്കുള്ളത് എന്ന് കൃത്യമായി അവിടെ പറഞ്ഞിട്ടുണ്ടായിരുന്നു. ഏത് തരത്തിലുള്ള ആക്രമണവും തെറ്റാണെന്ന് ഞാന്‍ വിശ്വസിക്കുന്നുവെന്നും, ഏത് മതത്തിന്റെ പേരിലുള്ള ആക്രമണവും വലിയ തെറ്റാണെന്നുമാണ് താന്‍ ആ അഭിമുഖത്തില്‍ പറയാന്‍ പറയാന്‍ ഉദ്ദേശിച്ചതെന്നും നടി കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ ആള്‍ക്കൂട്ടകൊലപാതകങ്ങളെ ചിലര്‍ ന്യായീകരിക്കുന്നത് കണ്ടു. ഒരു മെഡിക്കല്‍ ഗ്രാജുവേറ്റ് എന്ന നിലയ്ക്ക് എല്ലാ ജീവനും തുല്യപ്രാധാന്യമുണ്ട് എന്നാണ് താന്‍ വിശ്വസിക്കുന്നത്. സ്കൂളില്‍ പഠിക്കുന്ന കുട്ടികളായിരിക്കുമ്പോള്‍ ആരെയും സംസ്കാരത്തിന്റെയും ജാതിയുടെയും മതത്തിന്റെയും പേരില്‍ വേര്‍തിരിച്ച് കണ്ടിട്ടില്ല. താന്‍ പറഞ്ഞ ആ അഭിമുഖം മുഴുവന്‍ കാണാതെ ചെയിയ വീഡിയോ മാത്രം ഷെയര്‍ ചെയ്യുകയാണ് ഉണ്ടായത്. അതേസമയം, തനിക്കെതിരെ കുറച്ചു ദിവസമായി വിവാങ്ങള്‍ നടക്കുന്നു. ആ സമയം തന്നെ പിന്തുണച്ച എല്ലാവര്ക്കും നന്ദി എന്നും സായ് പല്ലവി കൂട്ടിച്ചേര്‍ത്തു.