എന്നും രാവിലെ മൂത്രം കുടിക്കും! മൂത്രം ഉപയോഗിച്ച് ഗാര്‍ഗിള്‍ ചെയ്തപ്പോള്‍ ശബ്ദം തിരിച്ചുകിട്ടി; അനുഭവ സാക്ഷ്യം തുറന്നു പറഞ്ഞ് കൊല്ലം തുളസി
1 min read

എന്നും രാവിലെ മൂത്രം കുടിക്കും! മൂത്രം ഉപയോഗിച്ച് ഗാര്‍ഗിള്‍ ചെയ്തപ്പോള്‍ ശബ്ദം തിരിച്ചുകിട്ടി; അനുഭവ സാക്ഷ്യം തുറന്നു പറഞ്ഞ് കൊല്ലം തുളസി

മലയാള സിനിമയിലെ മികച്ച ഒരു നടനാണ് കൊല്ലം തുളസി. തുളസീധരന്‍ നായര്‍ എന്നായിരുന്നു ആദ്യപേര് പിന്നീട് കൊല്ലം തുളസി എന്ന പേരാക്കി മാറ്റി. സ്‌കൂള്‍ കാലഘട്ടത്തില്‍ നാടകത്തില്‍ അഭിനയിച്ചു. പിന്നീട് 1979ല്‍ ഹരികുമാറിന്റെ ”ആമ്പല്‍പ്പൂവ്” എന്ന ചിത്രത്തിലൂടെ സിനിമ രംഗത്ത് അരങ്ങേറ്റം കുറിച്ചു. തുടര്‍ന്ന് നിരവധി ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചു. 200ലധികം സിനിമകളില്‍ അഭിനയിച്ച കൊല്ലം തുളസി 300ല്‍ കൂടുതല്‍ റേഡിയോ നാടകങ്ങളും, 200ലധികം ടെലി-സീരിയലുകളും ചെയ്തു. 2006ല്‍ ജോഷിയുടെ ലേലം എന്ന സിനിമയില്‍ മികച്ച രണ്ടാമത്തെ നടനുള്ള കേരള ക്രിട്ടിക്‌സ് അവാര്‍ഡ് ലഭിച്ചു. നിരവധി സിനിമകളില്‍ അദ്ദേഹം വില്ലന്‍ കഥാപാത്രങ്ങള്‍ അവതരിപ്പിച്ചു. അതേസമയം, തുളസിയുടെ കഥകള്‍, തുളസിയുടെ കവിതകള്‍, തുളസിയുടെ തമാശകള്‍, എട്ടുകാലി (ചെറുകഥാ സമാഹാരം), അമൃതഗീതങ്ങള്‍ (കവിതാസമാഹാരം) എന്നിവ പുസ്തകങ്ങളായും അദ്ദേഹം പുറത്തിറക്കിയിട്ടുണ്ട്.

 

ഇപ്പോഴിതാ, മറ്റൊരു വാര്‍ത്തയിലാണ് കൊല്ലം തുളസി നിറഞ്ഞു നില്‍ക്കുന്നത്. യൂറിന്‍ തെറാപ്പി തനിക്ക് ഒരുപാട് ഗുണം ചെയ്തുവെന്നാണ് നടന്‍ പറയുന്നത്. യൂറിന്‍ തെറാപ്പി ശാസ്ത്രീയമാണെന്നും അല്ലെന്നും തരത്തിലുള്ള സംവാദം നടക്കവേയാണ് കൊല്ലം തുളസി ഇത്തരത്തില്‍ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുന്നത്. തനിക്ക് ഒരുപാട് രോഗങ്ങളുണ്ടെന്നും മൂത്രം കുടിക്കാന്‍ തുടങ്ങിയതോടെയാണ് അത്ഭുതകരമായ മാറ്റം തനിക്ക് സംഭവിച്ചതെന്നും കൊല്ലം തുളസി പറഞ്ഞു. തനിക്ക് ക്യാന്‍സറുമായി ബന്ധപ്പെട്ട് അനുബന്ധ രോഗങ്ങളുണ്ടെന്നും, മുട്ടു വേദനയടക്കം, എഴുന്നേറ്റ് നടക്കാന്‍ പോലും പറ്റാത്ത പ്രശ്‌നങ്ങളായിരുന്നു താന്‍ അനുഭവിച്ചത്. എന്നാല്‍ മൂത്രം കുടിക്കാന്‍ തുടങ്ങിയതോടെ തനിക്ക് വിശ്വസിക്കാനാവാത്ത മാറ്റങ്ങള്‍ സംഭവിച്ചെന്നും കൊല്ലം തുളസി പറഞ്ഞു.

 

യൂറിന്‍ തെറാപ്പിയെ കുറിച്ച് ശാസ്ത്രീയമായി പഠിച്ചും ധാരാളം പുസ്തകങ്ങള്‍ വായിച്ചുമാണ് താന്‍ അത് ചെയ്യാന്‍ തുടങ്ങിയത്. രാവിലെ എഴുന്നേറ്റാല്‍ 200 മില്ലിയോളം മൂത്രം കുടിക്കും. കൂടാതെ ഞാന്‍ മൂത്രം ശേഖരിച്ച് വയ്ക്കാറുമുണ്ടെന്നുമാണ് അദ്ദേഹം പറയുന്നത്. കൂടാതെ, ശേഖരിച്ച് വെച്ച മൂത്രത്തില്‍ തന്റെ കാലുകള്‍ ഇറക്കിവയ്ക്കാറുണ്ട്. അതോടെ തന്റെ കാലുവേദന മാറുകയും, ഇപ്പോള്‍ വഗത്തില്‍ നടക്കാന്‍ സാധിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, തന്റെ ശബ്ദം പോയപ്പോള്‍ ഒരുപാട് തവണ സ്‌കാന്‍ ചെയ്തുവെങ്കിലും രോഗം കണ്ടുപിടിക്കാന്‍ കഴിഞ്ഞില്ല. മൂത്രം ഉപയോഗിച്ച് ഗാര്‍ഗിള്‍ ചെയ്തപ്പോള്‍ ശബ്ദം തിരിച്ചുകിട്ടുകയും ചെയ്തു. കൊല്ലം തുളസി കൂട്ടിച്ചേര്‍ത്തു.