Latest News

ഇനി ചാര്‍ളിയുടെ ദിനങ്ങള്‍! കന്നഡ സൂപ്പര്‍ താരം രക്ഷിത് ഷെട്ടി ചിത്രം ‘777 ചാര്‍ളി’യുടെ ഒഫീഷ്യല്‍ ട്രെയ്‌ലര്‍ പുറത്തിറങ്ങി

കന്നട സൂപ്പര്‍ താരം രക്ഷിത് ഷെട്ടി നായകനായി എത്തുന്ന ‘777 ചാര്‍ളി’എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയ്‌ലര്‍ പുറത്തിറങ്ങി. മലയാളി താരങ്ങളായ നിവിന്‍ പോളി, ടൊവിനോ തോമസ്, ആസിഫ് അലി, ആന്റണി വര്‍ഗ്ഗീസ് തുടങ്ങിയവര്‍ ചേര്‍ന്നാണ് സോഷ്യല്‍ മീഡിയയിലൂടെ ട്രെയ്‌ലര്‍ പുറത്തിറക്കിയത്. മലയാളിയായ കിരണ്‍ രാജ് ചിത്രത്തിന്റെ സംവിധാനം. സംഗീത ശൃംഗേരിയാണ് ചിത്രത്തിലെ നായികാ കഥാപാത്രത്തെ അതരിപ്പിക്കുന്നത്. രാജ് ബി ഷെട്ടി, ഡാനിഷ് സൈട്ട്, ബോബി സിംഹ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍. ചിത്രം ജൂണ്‍ 10ന് തിയേറ്ററില്‍ എത്തും.

പരുക്കനും ഏകാകിയുമായ ധര്‍മ്മ എന്ന യുവാവിന്റെ ജീവിതത്തിലേക്ക് ‘ചാര്‍ളി’ എന്ന നായ്ക്കുട്ടി കടന്നു വരുന്നതും, പിന്നീട് ധര്‍മ്മ എന്ന യുവാവിന്റെ ജീവിതത്തില്‍ ഉണ്ടാകുന്ന മാറ്റങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. വളര്‍ത്തുനായയും മനുഷ്യനും തമ്മിലുള്ള ആത്മബന്ധമാണ് ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തു വന്നതോടു കൂടി നമുക്ക് കാണാന്‍ സാധിക്കുന്നത്. ട്രെയ്‌ലര്‍ പുറത്തിറങ്ങിയതോടെ ചിത്രം തിയേറ്ററില്‍ എത്താന്‍ ആകാംഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. മലയാളം, കന്നട, തമിഴ്, തെലുങ്ക്, ഹിന്ദി എന്നിങ്ങനെ അഞ്ചു ഭാഷകളിലായാണ് ചിത്രം റിലീസിനൊരുങ്ങുന്നത്.

അതേസമയം, ‘777 ചാര്‍ളി’ യുടെ മലയാളം പതിപ്പ് പൃഥ്വിരാജും, തമിഴ് പതിപ്പ്, സംവിധായകനും നിര്‍മ്മാതാവുമായ കാര്‍ത്തിക് സുബ്ബരാജും, തെലുങ്ക് പതിപ്പ് നടനും നിര്‍മ്മാതാവുമായ നാനിയുമാണ് വിതരണം ഏറ്റെടുത്തിരിക്കുന്നത്. പരംവഹ് സ്റ്റുഡിയോയുടെ ബാനറില്‍ ജി.എസ്. ഗുപ്തയും രക്ഷിത് ഷെട്ടിയും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. മലയാളിയായ നോബിന്‍ പോളാണ് ചിത്രത്തിനു സംഗീതം നല്‍കിയിരിക്കുന്നത്. വിവിധ ഭാഷകളിലെ വരികള്‍ ഒരുക്കിയിരിക്കുന്നത് മനു മഞ്ജിത്, ടിറ്റോ പി തങ്കച്ചന്‍, അഖില്‍ എം ബോസ്, ആദി എന്നിവര്‍ ചേര്‍ന്നാണ്.

ഛായാഗ്രഹണം: അരവിന്ദ് എസ് കശ്യപ്
ചിത്രസംയോജനം: പ്രതീക് ഷെട്ടി
സംവിധാന സഹായികള്‍: ശരത് മല്ലേഷ്, സൗരഭ് എ കെ, നിമിഷ കണ്ണത്ത് കാര്‍ത്തിക് വട്ടികുട്ടി, ദാമിനി ധന്‍രാജ്, പ്രസാദ് കാന്തീരവ, നിതിന്‍ രാമചന്ദ്ര, രക്ഷിത് കൗപ്പ് എന്നിവരുമാണ്.
പി.ആര്‍.ഓ: മഞ്ജു ഗോപിനാഥ്
മാര്‍ക്കറ്റിംഗ്: ഹെയിന്‍സ്