“മമ്മൂട്ടിയും മോഹൻലാലും മലയാള സിനിമയുടെ ഭാഗ്യമാണ്” : ഫാസിൽ
മലയാള സിനിമയിലെ അവിഭാജ്യ ഘടകങ്ങളാണ് മമ്മൂട്ടിയും മോഹൻലാലും ഇവർക്ക് പകരം വയ്ക്കാൻ മലയാളത്തിൽ മറ്റൊരു താരങ്ങളും ഇല്ല എന്നത് യഥാർത്ഥമാണ്. ഈ കാലയളവിൽ മലയാളം സിനിമ ലോകത്തെ നിരവധി താരോദയങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും മോഹൻലാലിനും മമ്മൂട്ടിക്കും പകരം വെയ്ക്കാൻ മറ്റൊരു താരം ഉണ്ടോ എന്ന് ചോദിച്ചാൽ ഇല്ല എന്നതാണ് ഉത്തരം. മലയാളത്തിലെ പ്രമുഖ താരങ്ങളായ ഇവരെ കുറിച്ച് പലർക്കും പല അഭിപ്രായങ്ങളും ആണ് എന്നാൽ സ്വഭാവ വ്യത്യാസങ്ങളുണ്ടെങ്കിലും മലയാള സിനിമ ലോകത്തിലെ ഏവർക്കും മോഹൻലാലും മമ്മൂട്ടിയും പാഠപുസ്തകങ്ങൾ തന്നെയാണ്. ഇപ്പോഴിതാ തന്റെ സിനിമകളിലൂടെ നല്ല കഥാപാത്രങ്ങൾ മലയാളിക്ക് സമ്മാനിച്ച ക്ലാസിൽ തന്റെ ഇഷ്ടപ്പെട്ട താരങ്ങളായ മോഹൻലാലിനെയും മമ്മൂട്ടിയെയും കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.
മമ്മൂട്ടിയും മോഹൻലാലും മലയാളത്തിന് കിട്ടിയ ഭാഗ്യം ആണ് എന്ന് പറയുകയാണ് മലയാളത്തിലെ അഭിമാന സംവിധായകനായ ഫാസിൽ . ഏറ്റവും പ്രധാനപ്പെട്ട കാര്യം എന്താണെന്ന് വെച്ചാൽ നടന്മാർ എന്ന രീതിയിൽ അവർ പരസ്പരം ബഹുമാനിക്കുന്നു എന്നതു തന്നെയാണ്. അതു പോലെ തന്നെ വ്യക്തി ജീവിതത്തിലും അവർ വളരെ ഏറെ അടുത്തു നിൽക്കുന്ന ആളുകളാണ്. മമ്മൂട്ടി എന്ന നടന്റെ സൗണ്ട് മോഡുലേഷനും കഥാപാത്രങ്ങൾ അവതരിപ്പിക്കുന്ന രീതിയും മോഹൻലാൽ എന്ന നടൻ പഠന വിഷയമാക്കിയിട്ടുണ്ട്. ഈ രണ്ടു നടന്മാരും രണ്ടു പാരലൽ സൈഡിലൂടെ യാണ് സഞ്ചരിച്ചു കൊണ്ടിരിക്കുന്നത്. ഇവർക്ക് രണ്ടു പേർക്കും രണ്ടു പേരുടെയും ആയ മികവുകളും ഉണ്ട്. മോഹൻലാലിനെ അഭിനയം എന്നത് ജന്മവാസന ആയി കൂടെ തന്നെയുണ്ട് അതേ സമയം മമ്മൂട്ടി എന്ന നടൻ തന്റെ വർഷങ്ങൾ നീണ്ട പ്രയത്നത്തിലൂടെ സായത്വം ആക്കിയതാണ്.
ഹരികൃഷ്ണൻസ് എന്ന eഎക്കാലത്തെയും സൂപ്പർ ഹിറ്റ് സിനിമയിൽ ഇരുവരെയും കാസ്റ്റ് ചെയ്തു കൊണ്ട് താൻ ധൈര്യപൂർവ്വം മുന്നോട്ടു പോയത് അവർ രണ്ടുപേരും ഒരു കുറവും കഥാപാത്രത്തിൽ വരുത്തില്ല എന്നും മത്സരിച്ച അഭിനയിക്കുമെന്ന കാര്യത്തിൽ ഉറപ്പുള്ളത് കൊണ്ടും മാത്രമാണ്. ഇവർക്കൊപ്പം നല്ല കഥാപാത്രങ്ങളെ മലയാളചലച്ചിത്രം ലോകത്തിനു സമ്മാനിക്കാൻ കഴിഞ്ഞത് തന്നെ വലിയ കാര്യമാണെന്നും ഫാസിൽ പറഞ്ഞു. ഓരോ കഥാപാത്രങ്ങളെ നൽകുമ്പോഴും അത് ആരാധകർ ഇലേക്ക് തനിക്ക് എന്താണ് വേണ്ടത് അതിനുമുകളിൽ എത്തിക്കാൻ ഈ രണ്ടു നടന്മാർക്കും സാധിക്കാറുണ്ട്.