എന്തുകൊണ്ടായിരിക്കാം മരക്കാർ ഒടിടിയിൽ വിൽക്കാത്തത്?? കോടികളുടെ ലാഭനഷ്ടക്കണക്കുകൾ ഇങ്ങനെ, വൈറലായ കുറിപ്പ് വായിക്കാം
1 min read

എന്തുകൊണ്ടായിരിക്കാം മരക്കാർ ഒടിടിയിൽ വിൽക്കാത്തത്?? കോടികളുടെ ലാഭനഷ്ടക്കണക്കുകൾ ഇങ്ങനെ, വൈറലായ കുറിപ്പ് വായിക്കാം

മലയാള സിനിമയിലെ ഏറ്റവും ബഡ്ജറ്റ് കൂടിയ ചിത്രം, ലോകവ്യാപകമായി ഏറ്റവും കൂടുതൽ തിയേറ്ററുകളിൽ റിലീസ് ചെയ്യുന്ന മലയാള ചിത്രം, ഏറ്റവും വലിയ വിജയ പ്രതീക്ഷയോടെ പ്രേക്ഷക ലക്ഷങ്ങൾ ആകാംഷയോടെ നാളുകളായി ഉറ്റുനോക്കുന്ന ചിത്രം അങ്ങനെ നിരവധി പ്രത്യേകതകളാണ് പ്രിയദർശൻ സംവിധാനം ചെയ്ത ‘മരയ്ക്കാർ അറബിക്കടലിന്റെ സിംഹം’ എന്ന ചിത്രത്തിനുള്ളത്. കോവിഡ് വ്യാപനം തീർത്ത വലിയ പ്രതിസന്ധിയിൽ സിനിമാ മേഖല സ്തംഭിച്ചപ്പോൾ ബ്രഹ്മാണ്ഡചിത്രം മരയ്ക്കാറിന്റെ റിലീസ് നീണ്ടുപോവുകയാണ് ചെയ്തത്. ചിത്രം ഒടിടി റിലീസായി എത്തുമെന്ന് നിരവധി അഭ്യൂഹങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു എന്നാൽ അവയെല്ലാം പൂർണമായി തള്ളിക്കളഞ്ഞുകൊണ്ട് നിർമാതാവ് ആന്റണി പെരുമ്പാവൂർ രംഗത്തെത്തുകയും ചെയ്തിരുന്നു. ഒടുവിൽ ചിത്രത്തിന്റെ തിയേറ്റർ റിലീസ് ഡേറ്റ് പ്രഖ്യാപിക്കുകയും ചെയ്തു. ഇത്രയും വലിയ പ്രതിസന്ധിയിലും മറ്റു ചിത്രങ്ങളെ പോലെ ഒടിടി റിലീസായി മരക്കാർ എത്താത്തത് എന്താണെന്ന് ഒരു ചോദ്യമായി തന്നെ ആരാധകർക്കിടയിൽ നിലനിൽക്കുന്നുണ്ട്. ചിത്രത്തിന്റെ വാണിജ്യപരമായ പ്രധാനപ്പെട്ട ചില കാര്യങ്ങളാണ് ഇതിന് കാരണം. ഈ കാരണങ്ങളെല്ലാം വിശദീകരിച്ചുകൊണ്ടുള്ള ഒരു കുറിപ്പ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. വിശദമായ ആ കുറിപ്പിനെ പൂർണ്ണരൂപം ഇങ്ങനെ:, “എന്ത് കൊണ്ടായിരിക്കും മരക്കാർ ഒടിടി വിൽക്കാത്തത് !! .

പലരും പറയുന്നത് പോലെ അത് പ്രോഡക്റ്റിൽ ഉള്ള ഓവർ കോൺഫിഡന്റ് ആണെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ !! നമുക്ക് വസ്തുതകൾ നോക്കാം. മരക്കാർ ബഡ്ജറ്റ് 70 to 75 കോടി രൂപ വരെയാണ് ആന്റണി പ്രിയദര്ശർ ഇവരിൽ നിന്നുള്ള വിവരം.ഓവർസീസ് rights മൊത്തത്തിൽ പോയത് 14 കോടിയാണെന്ന് പറയുന്നു . സാറ്റലൈറ്റ് തുകയായി എല്ലാ ഭാഷകളിലും മൊത്തത്തിൽ 20 കോടി ലഭിച്ചാൽ പോലും ഈ സിനിമക്ക് ലഭിക്കുന്ന പ്രീ ബിസിനസ്സ് earn 34 കോടി രൂപയാണ് . ബാക്കി വരുന്ന 40 കോടിയോളം രൂപ തീയറ്റർ window വഴിയും, ഒടിടി വഴിയും വേണം കണ്ടെത്താൻ . നിലവിലെ സാഹചര്യത്തിൽ 50 കോടി രൂപ all ഇന്ത്യ ഗ്രോസ് വന്നാൽ പോലും ഷെയർ ഇനത്തിൽ 22 കോടിയോളമേ ലഭിക്കൂ . ബാക്കി വരുന്ന തുക ഒടിടി വഴി ലഭിച്ചാൽ മാത്രമേ നിർമ്മാതാവ് safe ആവുകയുള്ളൂ അല്ലെങ്കിൽ നഷ്ടത്തിൽ നിന്നും കരകയറുകയൊള്ളൂ.

ഇനി Direct ഒടിടിക്ക് ഈ ഫിലിം വിറ്റാൽ നിർമ്മാതാവ് സേഫ് ആകുമോ എന്ന് നമുക്ക് നോക്കാം !! Direct ഒടിടി കൊടുത്താൽ ആദ്യത്തെ ലോസ്സ് എന്നത് ഓവർസീസ് right ആയികിട്ടിയ 14 കോടി ഫണ്ട് റിവേഴ്‌സ് ചെയ്യേണ്ടി വരും , രണ്ടാമത്തെ ലോസ്സ് ഇതുവരെ കരാർ ചെയ്ത സാറ്റലൈറ്റ് തുക നേർ പകുതിയോളം കുറയും . ഈ നഷ്ടമെല്ലാം സഹിച്ചു Direct ഒടിടി കൊടുത്താൽ മാക്സിമം പോയാൽ ഒടിടി ഡയറക്റ്റ് തുക 40-45 കോടിക്ക് മുകളിൽ ലഭിക്കുകയുമില്ല . ഇനി 50 കോടി ഓഫ്ഫർ തന്നാൽ പോലും ഒരിക്കലും ബഡ്ജറ്റ് റിക്കവർ ആവുകയുമില്ല. തീയറ്ററിൽ ഇറക്കുക എന്നതല്ലാതെ വേറൊരു ഓപ്‌ഷൻ പ്രൊഡക്ഷൻ കമ്പനിക്ക് ഈ അവസ്ഥയിൽ ഇല്ല എന്നതാണ് സത്യം.”

Leave a Reply