പ്രിയദര്‍ശന്റെ സൂപ്പര്‍ ഹിറ്റ് ചിത്രത്തില്‍ നിന്നും മോഹന്‍ലാല്‍ പിന്മാറാന്‍ കാരണം മുടി?
1 min read

പ്രിയദര്‍ശന്റെ സൂപ്പര്‍ ഹിറ്റ് ചിത്രത്തില്‍ നിന്നും മോഹന്‍ലാല്‍ പിന്മാറാന്‍ കാരണം മുടി?

ഇന്ത്യന്‍ സിനിമയില്‍ തന്റേതായ സ്ഥാനം ഉള്ള സംവിധായകരില്‍ ഒരാളാണ് പ്രിയദര്‍ശന്‍. മോഹന്‍ലാലിനെ നായകനാക്കി നിരവധി സൂപ്പര്‍ഹിറ്റുകള്‍ പ്രിയദര്‍ശന്‍ ഒരുക്കിയിട്ടുണ്ട്. മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ കോംബോ മലയാളികള്‍ക്ക് എന്നും പ്രിയപ്പെട്ടതാണ്.

മഴപെയ്യുന്നു മദ്ദളം കൊട്ടുന്നു, എന്നിഷ്ടം നിന്നിഷ്ടം, താളവട്ടം, ചെപ്പ്, ബോയിങ് ബോയിങ്, ചിത്രം, മുകുന്ദേട്ടാ സുമിത്ര വിളക്കുന്നു, തേന്‍മാവിന്‍ കൊമ്പത്ത് ആര്യന്‍, അഭിമന്യു, കിലുക്കം, ചന്ദ്രലേഖ, വന്ദനം, മിന്നാരം, മിഥുനം, കാക്കക്കുയില്‍, ഒപ്പം, തുടങ്ങി നിരവധി സൂപ്പര്‍ഹിറ്റ് സിനിമകളാണ് ഈ കൂട്ടുകെട്ട് മലയാളത്തിന് സമ്മാനിച്ചിട്ടുള്ളത്.

എന്നാല്‍ ടൊറണ്ടോ അന്താരാഷ്ട്ര ചലിച്ചിത്ര മേളയില്‍ റിലീസ് ചെയ്ത പ്രിയദര്‍ശന്‍ ചിത്രം ആയിരുന്നു കാഞ്ചീവരം. കാഞ്ചീവരം തമിഴിലും മലയാളത്തിലും സംവിധാനം ചെയ്യാനായിരുന്നു ആദ്യം പ്രിയദര്‍ശന്‍ ഉദ്ദേശിച്ചത്. മലയാളത്തില്‍ മോഹന്‍ലാലിനെ നായകനാക്കി ചിത്രം ചെയ്യാന്‍ ആയിരുന്നു പ്രിയദര്‍ശന്‍ തീരുമാനിച്ചത്. എന്നാല്‍ ലാല്‍ പിന്മാറിയതോടെ ചിത്രം തമിഴില്‍ മാത്രമായി. തുടര്‍ന്നു പ്രകാശ് രാജ് നായകനാകുകയും ചെയ്തു. മികച്ച നടന്‍, മികച്ച ചിത്രം, മികച്ച സംവിധാനം തുടങ്ങി നിരവധി ദേശിയ അവാര്‍ഡുകള്‍ ഈ ചിത്രം സ്വന്തമാക്കി.

തുടര്‍ച്ചയായി 40 ദിവസം ഡേറ്റ് നല്‍കാന്‍ ഇല്ലാതിരുന്നതു മൂലമായിരുന്നു മോഹന്‍ലാല്‍ ഈ ചിത്രം ഏറ്റെടുക്കാതിരുന്നത് എന്നായിരുന്നു അന്ന് അണിയറക്കാര്‍ പറഞ്ഞത്. എന്നാല്‍ ഇതു കൊണ്ടല്ലെന്നും കഥാപാത്രത്തിനു പ്രായമാകുന്നത് അനുസരിച്ചു മുടി കുറച്ചു കുറച്ചു കൊണ്ടു വരേണ്ടതു കൊണ്ടാണ് മോഹന്‍ലാല്‍ ചിത്രം ഉപേക്ഷിച്ചത് എന്നും പറയപ്പെടുന്നു.

മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ ഏറ്റവും അവസാനം ഇറങ്ങിയ ചിത്രം മരയ്ക്കാര്‍ അറബിക്കടിലിന്റെ സിംഹം ആണ്. ചിത്രത്തിന് ദേശീയ പുരസ്‌കാരം ലഭിച്ചെങ്കിലും ബോക്സ് ഓഫീസില്‍ മരയ്ക്കാര്‍ വേണ്ടത്ര വിജയം നേടിയിരുന്നില്ല. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 2 നാണ് മരക്കാര്‍ തിയറ്ററുകളില്‍ എത്തിയത്. പിന്നാലെ ആമസോണ്‍ പ്രൈമിലും ചിത്രം റിലീസ് ചെയ്തിരുന്നു. നെടുമുടി വേണു, മഞ്ജു വാര്യര്‍, പ്രണവ് മോഹന്‍ലാല്‍, കല്ല്യാണി പ്രിയദര്‍ശന്‍, മുകേഷ്, സുനില്‍ ഷെട്ടി,ഇന്നസെന്റ്, മാമുക്കോയ തുടങ്ങി നീണ്ട താരനിര തന്നെയാണ് ചിത്രത്തില്‍ അഭിനയിച്ചത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരും കോണ്‍ഫിഡന്റ് ഗ്രൂപ്പും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്.

മലയാളത്തിനുപുറമെ ഹിന്ദി, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലും പ്രിയദര്‍ശന്‍ സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്. ബോളിവുഡിലേക്കുള്ള അരങ്ങേറ്റം 1993 ല്‍ മുസ്‌കരാഹട് എന്ന ചിത്രത്തിലുടെയായിരുന്നു. ഈ ചിത്രം തന്റെ തന്നെ ഹിറ്റ് ചിത്രമായ കിലുക്കത്തിന്റെ പുനര്‍ നിര്‍മ്മാണമായിരുന്നു. പക്ഷേ ബോളിവുഡില്‍ ഈ ചിത്രം ഒരു പരാജയമായിരുന്നു. മാത്രല്ല, ഇതു അധികം ശ്രദ്ധിക്കപ്പെട്ടില്ല. അദ്ദേഹത്തിന്റെ ഹിന്ദിയിലെ ആദ്യത്തെ വിജയചിത്രം ഗര്‍ദ്ദിഷ് ആയിരുന്നു. 1989 ല്‍ ഇറങ്ങിയ കിരീടം എന്ന മലയാളചിത്രത്തിന്റെ പുനര്‍നിര്‍മ്മാണമായിരുന്നു ഈ ചിത്രം. പക്ഷേ, പ്രിയദര്‍ശനെ ഹിന്ദിയിലെ അറിയപ്പെടുന്ന ഒരു സംവിധായകന്‍ എന്ന പേര് നേടി കൊടുത്തത് വിരാസത് എന്ന ചിത്രത്തോടെയാണ്. ഈ ചിത്രം കമലഹാസന്‍ നായകനായ തേവര്‍ മകന്‍ എന്ന തമിഴ് ചിത്രത്തിന്റെ പുനര്‍ നിര്‍മ്മാണമായിരുന്നു.