‘ആറാട്ട്’ ഹിന്ദിയിൽ ബ്ലോക്ബസ്റ്റർ ഹിറ്റ് ; മോഹൻലാലിനെ വാനോളം വാഴ്ത്തി നോർത്ത് ഇന്ത്യൻസ്
1 min read

‘ആറാട്ട്’ ഹിന്ദിയിൽ ബ്ലോക്ബസ്റ്റർ ഹിറ്റ് ; മോഹൻലാലിനെ വാനോളം വാഴ്ത്തി നോർത്ത് ഇന്ത്യൻസ്

രിടവേളക്ക് ശേഷം മോഹന്‍ലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ചിത്രമാണ് ആറാട്ട്. നെയ്യാറ്റിന്‍കര ഗോപന്‍ ആയി മോഹന്‍ലാല്‍ വേഷമിട്ട് ചിത്രത്തിന് തിയേറ്ററില്‍ വിചാരിച്ചത്ര സ്വീകരണം ലഭിച്ചില്ല. സമ്മിശ്ര പ്രതികരണമായിരുന്നു ചിത്രത്തിന് പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്. ബോക്‌സ് ഓഫീസില്‍ മികച്ച സക്‌സസ് റേറ്റ് ഉള്ള ഉദയകൃഷ്ണയുടെ തിരക്കഥയില്‍ എത്തിയ ചിത്രം ആമസേണ്‍ പ്രമിലും റിലീസ് ചെയ്തിരുന്നു. സ്വദേശമായ നെയ്യാറ്റിന്‍കരയില്‍ നിന്നും ഒരു പ്രത്യേക ലക്ഷ്യത്തോടെ ഗോപന്‍ പാലക്കാട്ടെ ഒരു ഗ്രാമത്തില്‍ എത്തുന്നതും തുടര്‍ സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്ലോട്ട്.


ഇപ്പോഴിതാ ചിത്രത്തിന്റെ ഹിന്ദി പതിപ്പ് പുറത്തിറങ്ങിയിരിക്കുകയാണ്. യൂട്യൂബിലാണ് ഹിന്ദി പതിപ്പ് പുറത്തിറങ്ങിയിരിക്കുന്നത്. ചിത്രം വലിയ രീതിയില്‍ ഇപ്പോള്‍ ചര്‍ച്ചയായിരിക്കുകയാണ്. മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. അഡ് വൈസ് മീഡിയ ആക്ഷന്‍ മൂവീപ്രസ് എന്ന ചാനലിലാണ് ചിത്രത്തിന്റെ ഹിന്ദി പതിപ്പ് വന്നിരിക്കുന്നത്. ഒരു ദിവസംകൊണ്ട് യൂട്യൂബില്‍ 2 മില്യണ്‍ കാഴ്ച്ചക്കാരെയാണ് സ്വന്തമാക്കിയിരിക്കുന്നത്. മോഹന്‍ലാലിന്റെ അഭിനയത്തിനും ചിത്രത്തിനും മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. കമന്റ് ബോക്‌സില്‍ വന്നിരിക്കുന്ന കമന്റുകളെല്ലാം വളരെ മികച്ച സിനിമയാണെന്നാണ്. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായാണ് കാത്തിരിക്കുന്നതെന്നാണ് സിനിമ കണ്ട് കഴിഞ്ഞവര്‍ കമന്റ് ചെയ്തിരിക്കുന്നത്. ബോളിവുഡിനേക്കാള്‍ മികച്ചത് സൗത്ത് ഇന്ത്യന്‍ സിനിമകളാണെന്നും നിരവധി പേര്‍ കമന്റില്‍ പറയുന്നു. ക്ലൈമാക്‌സില്‍ വന്ന ട്വിസ്റ്റ് അത്യുഗ്രനാണെന്നും അഭിപ്രായം പറയുന്നവരുണ്ട്.

ആര്‍ ഡി ഇല്യൂമിനേഷന്‍സും ശക്തിയും (എംപിഎം ഗ്രൂപ്പ്) ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. വിജയരാഘവന്‍, സായ് കുമാര്‍, സിദ്ദിഖ്, റിയാസ് ഖാന്‍, ജോണി ആന്റണി, നന്ദു, കോട്ടയം രമേശ്, ഇന്ദ്രന്‍സ്, ശിവജി ഗുരുവായൂര്‍, കൊച്ചുപ്രേമന്‍, പ്രശാന്ത് അലക്‌സാണ്ടര്‍, അശ്വിന്‍, ലുക്മാന്‍, അനൂപ് ഡേവിസ്, രവികുമാര്‍, ഗരുഡ റാം, പ്രഭാകര്‍, ശ്രദ്ധ ശ്രീനാഥ്, രചന നാരായണന്‍കുട്ടി, സ്വാസിക, മാളവിക മേനോന്‍, നേഹ സക്‌സേന, സീത എന്നിവരായിരുന്നു ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ചിത്രം ഒടിടിയില്‍ റിലീസ് ചെയ്തപ്പോള്‍ നിരവധിപേര്‍ നല്ല സിനിമയാണെന്ന് പറഞ്ഞ് രംഗത്തെത്തിയിരുന്നു. ഒരിടവേളയ്ക്ക് ശേഷം മോഹന്‍ലാലിനെ ഫുള്‍ എനര്‍ജിയില്‍ കാണാനാകുന്നുവെന്നത് തന്നെയാണ് ‘ആറാട്ടി’ന്റെ ഏറ്റവും വലിയ പ്രത്യേകതയെന്നും നിരവധിപേര്‍ പറഞ്ഞിരുന്നു. സംഗീതമാന്ത്രികന്‍ എ.ആര്‍. റഹ്മാനും ചിത്രത്തിന്റെ ഭാഗമായിരുന്നുവെന്നത് ഹൈലൈറ്റായിരുന്നു. പുലിമുരുകന്‍ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഉദയകൃഷ്ണ മോഹന്‍ലാല്‍ ചിത്രത്തിന് വേണ്ടി തിരക്കഥ ഒരുക്കിയ ചിത്രം കൂടിയാണ് നെയ്യാറ്റിന്‍കര ഗോപന്റെ ആറാട്ട്.