വെള്ളിനക്ഷത്രത്തിൽ യക്ഷിയായ പ്രിത്വിരാജിന്റെ നായിക, മീനാക്ഷി ഇപ്പോൾ എവിടെയാണ്,…? താരത്തെ തേടി ആരാധനകർ
1 min read

വെള്ളിനക്ഷത്രത്തിൽ യക്ഷിയായ പ്രിത്വിരാജിന്റെ നായിക, മീനാക്ഷി ഇപ്പോൾ എവിടെയാണ്,…? താരത്തെ തേടി ആരാധനകർ

വെള്ളിനക്ഷത്രം എന്ന ഒറ്റ ചിത്രം മതി മീനാക്ഷിയെ മലയാളികൾ ഓർക്കാൻ. മലയാളത്തിലെ യുത്ത് ഐക്കൺ താരം പ്രിത്വിരാജ് നായകാനായ വെള്ളിനക്ഷത്രത്തിലെ യക്ഷിയായി അഭിനയിച്ച മീനാക്ഷി, എന്നു ഓർമയിൽ നിൽക്കുന്ന കഥാപാത്രമാണ്. ഈ ചിത്രത്തിലെ പേരായിരുന്നു മലയാളം ഫിലിം ഇൻഡസ്ട്രിയിൽ തന്റെ പേര് ആയി നായിക സ്വീകരിച്ചിരുന്നത്. എന്നാൽ മീനാക്ഷി എവിടെ എന്നത് ആർക്കും അറിയില്ല. സിനിമയിൽ നിന്നു വിട്ടുനിൽക്കുകയാണ്.മലയാളികളുടെ പ്രിയപ്പെട്ട നായികമാരുടെ നിരയിൽ വളരെ പെട്ടന്നു തന്നെ ഇടം പിടിച്ച നാടിയാണ് മീനാക്ഷി. മീനാക്ഷിയുടെ ഒരു സിഗനേച്ചർ സോങ് ആയി കണക്കാക്കുന്നത് വെള്ളിനക്ഷത്രത്തിലെ ചന്ദനമുകിലേ… എന്നു തുടങ്ങുന്ന ഗാനമാണ്.പൊന്മുടി പുഴയോരത്ത്, കാക്കകറുമ്പൻ, യുത്ത് ഫെസ്റ്റിവൽ,ബ്ലാക്ക് എന്നിവയാണ് മീനാക്ഷി അഭിനയിച്ച ചിത്രങ്ങൾ.എന്നാൽ തരത്തിന്റെ യഥാർത്ഥ പേര് മരിയ മാർഗരറ്റ് എന്നായിരുന്നു സിനിമയിൽ എത്തിയപ്പോൾ മീനാക്ഷി എന്നാക്കി മാറ്റുകയായിരുന്നു. പിന്നീട് ഷർമിള എന്ന പേരും സ്വീകരിച്ചു. വളരെ ചുരുങ്ങിയ ചിത്രങ്ങളിൽ മാത്രമേ താരം അഭിനയിച്ചോള്ളൂ എങ്കിലും ഈ താരത്തെ ഇഷ്ടപ്പെടാത്തവർ ഇല്ല. മൂന്നു വർഷം മാത്രമേ നടി സിനിമയിൽ സജീവമായി നിന്നിരുന്നത്.ഒരു വർഷം തന്നെ ആറു ചിത്രങ്ങളിൽ അഭിനയിച്ച ഒരു നടി കൂടിയായിരുന്നു മീനാക്ഷി.ജൂനിയർ സീനിയർ എന്ന മലയാള ചിത്രത്തിൽ മുകേഷിന്റെയും കുഞ്ചാക്കോ ബോബന്റെയും നായികയായിട്ടാണ് അഭിനയിച്ചത്.

ഈ ചിത്രം ബോക്സ് ഓഫീസ് ഫ്ലോപ്പ് ആയിരുന്നു. കാക്കകറുമ്പനിൽ ആയിരുന്നു ആദ്യം അഭിനയിച്ചിരുന്നത്. എന്നാൽ ആദ്യം പുറത്തിറങ്ങിയ ചിത്രം വെള്ളിനക്ഷത്രം ആയിരുന്നു. അതേ സമയം ഇൻസ്റ്റാഗ്രാമിൽ നടിയുടെ പുതിയ ചിത്രം വൈറൽ ആയതോടെ ആണ് നടി എവിടെയാണ് എന്ന ചോദ്യം ആരാധകരുടെ ഭാഗത്തു നിന്നുമുണ്ടായത്. ഒരു ബ്രേക്ക്‌ എടുത്ത് സിനമയിൽ നിന്നും മാറിനിൽക്കുന്ന മീനാക്ഷിയെ കുറിച്ച് അറിയാൻ ആരാധകർക്കു ആകാംക്ഷയായിരുന്നു. ചിത്രത്തിന്റെ താഴേ എവിടെയാണ് ഈ സുന്ദരിയായ മികച്ച നടി എന്നുള്ള ചോദ്യമാണ്. ചലച്ചിത്ര മേഖലയിൽ നിന്നും മാറി നിന്നെങ്കിലും മീനാക്ഷി എന്ന നായികയുടെ വേഷങ്ങളും ചിത്രങ്ങളും ഇന്നും ആരാധകർ മറന്നിട്ടില്ല എന്നതാണ് ഇതോടെ മനസിലാക്കെണ്ടത്.

Leave a Reply