ചൈനീസ് റോക്കറ്റ് വീണത് കേരളത്തിൽ നിന്ന് കിലോമീറ്ററുകൾ മാത്രം അകലെ : ചൈനക്കെതിരെ രൂക്ഷവിമർശനം
1 min read

ചൈനീസ് റോക്കറ്റ് വീണത് കേരളത്തിൽ നിന്ന് കിലോമീറ്ററുകൾ മാത്രം അകലെ : ചൈനക്കെതിരെ രൂക്ഷവിമർശനം

ഉറ്റുനോക്കിയ ചൈനയുടെ ലോങ്ങ് മാർച്ച് 5ബി റോക്കറ്റിന്റെ അവിശിഷ്ടങ്ങൾ മണിക്കൂറുകൾക്കു മുമ്പ് ഭൂമിയിൽ പതിച്ചു. എവിടെയായിരിക്കും അവശിഷ്ടങ്ങൾ പരിചരിക്കുക എന്ന കാര്യത്തിൽ ആശയക്കുഴപ്പം തുടരുന്ന സാഹചര്യത്തിൽ കേരളത്തെ സംബന്ധിച്ച് വളരെ ഞെട്ടിപ്പിക്കുന്ന റിപ്പോർട്ടുകളാണ് പുതിയതായി പുറത്തു വന്നുകൊണ്ടിരിക്കുന്നത്. മലേഷ്യക്ക് സമീപമുള്ള സമുദ്രത്തിൽ റോക്കറ്റ് പതിച്ചിരുന്നു എന്നും ഭയപ്പെടാൻ ആയി ഒന്നും തന്നെ ഇല്ല എന്നും ചൈനീസ് വൃത്തങ്ങൾ അറിയിച്ചിരുന്നു. എന്നാൽ സ്വതന്ത്രരായി ഉള്ള വാനനിരീക്ഷകരുടെ പങ്കുവയ്ക്കുന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ചൈനയുടെ ഭീമൻ റോക്കറ്റ് കേരളത്തിന് സമീപത്തുള്ള സമുദ്ര പ്രദേശത്തിൽ ആണ് വന്ന് പതിച്ചതെന്ന് അവകാശപ്പെടുന്നു. ഇതോടെ ചൈനയ്ക്കെതിരെ വലിയതോതിലുള്ള വിമർശനങ്ങൾ ഉയർന്നുകഴിഞ്ഞു. മണിക്കൂറിൽ 28,000 കിലോമീറ്റർ വേഗതയിൽ ഭൂമിയെ വലയം വെച്ചുകൊണ്ടാണ് ചൈനീസ് റോക്കറ്റ് കടലിൽ പതിച്ചത്. ചൈനയുടെ പുതിയ ബഹിരാകാശ നിലയത്തിൽ വിക്ഷേപിച്ച റോക്കറ്റിന്റെ അവശിഷ്ടങ്ങൾ ഏപ്രിൽ 29നാണ് ഭ്രമണപഥത്തിൽ പെട്ടു പോയത്. ഇന്ത്യയെ സംബന്ധിച്ചും കേരളത്തെ സംബന്ധിച്ചും യാതൊരു ഭയപ്പാടിന്റെ സാധ്യതകളും ഇല്ലായിരുന്നെങ്കിലും റോക്കറ്റ് പതിച്ചതിനുശേഷം പുറത്തുവരുന്ന റിപ്പോർട്ട് ഞെട്ടിപ്പിക്കുന്നത് തന്നെയാണ്.

റോക്കറ്റ് കടലിൽ വന്നു പതിച്ചത് കേരളത്തിൽ നിന്നും കിലോമീറ്ററുകൾ മാത്രം ദൂരമുള്ള കടൽ ഭാഗത്താണ് എന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കേരളത്തിൽ നിന്നും ഏകദേശം 1448 കിലോമീറ്ററുകൾ മാത്രം അകലെയാണ് റോക്കറ്റ് വന്ന് പതിച്ചത്. റിപ്പോർട്ടുകൾ പുറത്തുവരുന്നതോടെ ചൈനക്കെതിരെ രൂക്ഷമായ വിമർശനങ്ങളാണ് ഉയർന്നു വരുന്നത്. ആശ്വസിക്കാൻ വകയുണ്ട് എങ്കിലും കുറച്ചുകൂടി ജാഗ്രത കേരളം ഈ വിഷയത്തിൽ വച്ചു പുലർത്തേണ്ടത് ആയിരുന്നു എന്ന് തോന്നിപ്പോകുന്ന അവസരമാണ് ഇപ്പോഴുള്ളത്. മാറിപ്പോയത് വൻദുരന്തം ആണെന്ന് പറഞ്ഞ ആശ്വസിക്കാൻ ആണ് ഇപ്പോൾ നമുക്ക് അവസരം.

Leave a Reply