ദേവാസുരം ഉണ്ടായതിന് കാരണം അന്നത്തെ ലേഡി സൂപ്പർ സ്റ്റാർ !! മംഗലശേരി നീലകണ്ഠനായി ആദ്യം തീരുമാനിച്ചത് മറ്റൊരു താരത്തെ
1 min read

ദേവാസുരം ഉണ്ടായതിന് കാരണം അന്നത്തെ ലേഡി സൂപ്പർ സ്റ്റാർ !! മംഗലശേരി നീലകണ്ഠനായി ആദ്യം തീരുമാനിച്ചത് മറ്റൊരു താരത്തെ

രഞ്ജിത്ത് തിരകഥയെഴുതി ഐ.വി ശശി സംവിധാനം ചെയ്ത് 1993-ൽ പുറത്തിറങ്ങിയാ ചിത്രമാണ് ‘ദേവാസുരം ‘ മോഹൻലാൽ ആണ് നായക വേഷം കൈകാര്യം ചെയ്തത്. തമിഴ് സൂപ്പർ താരം നെപോളിയൻ, രേവതി,ഇന്നസെന്റ്,നെടുമുടി വേണു എന്നിവർ മറ്റുവേഷങ്ങൾ അഭിനയിച്ചിരുന്നു. മലയാള ചലച്ചിത്രത്തിലെ എക്കാലത്തെയും മികച്ച ഹിറ്റു ചിത്രങ്ങളിൽ ഒന്നാണ് ദേവാസുരം. മോഹൻലാൽ അന്ന് മാസ് സിനിമകൾക്ക് തുടക്കമിട്ടതും ദേവാസുരം ചിത്രത്തിലൂടെ ആയിരുന്നു. തിയേറ്ററുകളിൽ നൂറിലധികം ദിനങ്ങൾ പങ്കിട്ട് ബോക്സ്ഓഫീസ് വിജയം നേടിയ ദേവാസുരത്തിൽ കരുത്തുറ്റ ഒരു വേഷം തന്നെയായിരുന്നു മോഹൻലാൽ അവതരിപ്പിച്ചത്. ദേവാസുരം എന്ന സൂപ്പർ ഹിറ്റ് ചിത്രം ഉണ്ടാവാൻ കാരണക്കാരിയായത് അന്നത്തെ ലേഡി സൂപ്പർസ്റ്റാർ സീമയായിരുന്നുന്നെന്ന് ഐ.വി ശശി ഒരു ചാനെൽ ഷോയിൽ അതിഥിയായി എത്തിയപ്പോഴാണ് വെളിപ്പെടുത്തിയത്. ‘കള്ളനും പോലീസുംഎന്ന ചിത്രത്തിനു ശേഷം സാമ്പത്തിക മായി പ്രതിസന്ധിയിലായിരുന്നു അനുഗ്രഹ വി.ബി കെ മേനോൻ, ആ സമയത്ത് തിരക്കഥാകൃത്ത് രഞ്ജിത്ത് ദേവാസുരത്തിന്റെ കഥ മേനോനോടും ഐ.വി ശശിയോടും പറഞ്ഞു.കഥ പറഞ്ഞ് തീരുന്നതുവരെ നടൻ മുരളിയായിരുന്നു ഐ വി ശശിയുടെ മനസ്സിൽ മംഗലശ്ശേരി നീലകണ്ഠന്റെ വേഷം അവതരിപ്പിക്കാൻ ഉറപ്പിച്ചത്.എന്നാൽ കഥ കേട്ടയുടൻ മേനോൻ പറഞ്ഞു ഇത് മോഹൻലാൽ ചെയ്യേണ്ട സിനിമയാണ്.നീലകണ്ഠനെ അനശ്വരമാക്കാൻ ലാലിനെ കൊണ്ട് സാധിക്കും.

മോഹൻലാലിനെ തേടി ഈ കഥയുമായി ചെല്ലുമ്പോൾ ഒരു കൊല്ലത്തേക്ക് അദ്ദേഹത്തിന് ഡേറ്റ് ഇല്ല എന്നാണ് പറഞ്ഞത്. എന്നാൽ കഥ കേട്ടയുടൻ രണ്ടു സിനിമകൾ മാറ്റിവെച്ച് ദേവാസുരത്തിൻ ആയി മോഹൻലാൽ ഡേറ്റ് നൽകി. ഡേറ്റ് നൽകിയ ശേഷം പണം ആയിരുന്നു പിന്നീട് പ്രശ്നം ആ സമയത്താണ് സീമ മുന്നോട്ട് വന്നത്. ദേവാസുരം തുടങ്ങാനുള്ള പണം നിർമാതാവിന് നൽകി സഹായിച്ചത് അന്ന് സീമയാണ്. മോഹൻലാൽ എന്ന നടന്റെ സിനിമാജീവിതത്തിലെ ഏറെ പ്രധാനപെട്ട ചിത്രമായിമാറിയിരുന്നു ദേവാസുരം. തീയറ്റെരുകളെ ഇളക്കി മറിച്ചുകൊണ്ട് മംഗലശ്ശേരി നിലകണ്ഠനായി തകർപ്പൻ പ്രകടനമാണ് മോഹൻലാൽ കാഴ്ചവെച്ചത്. ദേവാസുരം പുറത്തിറങ്ങിയിട്ട് 28 വർഷം പിന്നിട്ടിരിക്കുന്നു എന്നാലും ഇന്നും നീലകണ്ഠനെ ഓരോ മലയാള സിനിമ ആരതകരും നെഞ്ചിലേറ്റി വെച്ചിരിക്കുകയാണ്.

Leave a Reply