ദിലീപ് സംവിധാനത്തിലേക്കൊ..?? ജനപ്രിയ നായകന്റെ മറുപടി ഇങ്ങനെ
1 min read

ദിലീപ് സംവിധാനത്തിലേക്കൊ..?? ജനപ്രിയ നായകന്റെ മറുപടി ഇങ്ങനെ

ജനപ്രിയ നായകൻ എന്ന വിളിപേരോട് കൂടി മലയാള സിനിമയിൽ നിൽക്കുന്ന നടൻ ആണ് ദിലീപ്. മിമിക്രിയിലൂടെ കരിയർ തുടങ്ങി ഇന്ന് മലയാള സിനിമയിലെ സൂപ്പർ താരങ്ങളിൽ ഒരാൾ ആണ് ദിലീപ്.സഹ സംവിധായകൻ ആയിട്ടായിരുന്നു ദിലീപ് സിനിമാലോകത്തേക്ക് എത്തിയത്.കമൽ സംവിധാനം ചെയ്ത് ‘എന്നോടിഷ്ടം കൂടാമോ’ എന്ന ചിത്രത്തിൽ ചെറിയൊരു വേഷത്തിൽ ചലച്ചിത്ര അഭിനയ രംഗത്തോട്ട് വന്നു. പിന്നീട് സഹനടൻ ആയും കോമഡി വേഷങ്ങൾ ചെയ്തും പ്രിയ നടൻ ആയിമാറി. കുടുംബ പ്രേക്ഷകരയുടെ പ്രിയ നടൻ കൂടിയാണ്. വ്യത്യസ്തതയാർന്ന നിരവധി വേഷങ്ങൾ ജനങ്ങൾക് മുന്നിൽ എത്തിച്ച ഒരു നടൻകൂടിയാണ് ദിലീപ്.പിൽകാലത്ത് സിനിമയിൽ സഹസംവിധായാകനായും പ്രവർത്തിച്ചിരുന്നു.മലയാള സിനിമയിൽ സ്വന്തം പ്രയത്നം കൊണ്ടും കഠിനാധ്വാനം കൊണ്ടും വളർന്നു വന്ന ഒരു താരം കൂടിയാണ് ഇദ്ദേഹം. ഈയിടെ ആയി ബിഹൈന്റ വുഡ്‌സ് നടത്തിയ അഭിമുഖത്തിൽ ദിലീപിനോട്‌ ചോദിച്ചു,സഹസംവിധായകനായി സിനിമയിലേക്ക് വന്നയാളാണല്ലോ സംവിധാനത്തിലേക്ക് പ്രതീക്ഷിക്കാമോ..? മറുപടി ഇങ്ങനെആയിരുന്നു:,”തൽകാലം അങ്ങനെ ഒന്നും ചിന്തിക്കുന്നില്ല, ഇപ്പോ കുറെ സിനിമകൾ ഉണ്ട് അത് കൊണ്ടു തിരക്കിലാണ്.

സഹസംവിധായകനായി വർക്ക് ചെയ്ത സമയത്ത് നല്ല അടുപ്പമുള്ള സംവിധായകരുമായിട്ടായിരുന്നു. അതുകൊണ്ടുതന്നെ സംവിധാനം എന്നു പറഞ്ഞാൽ എന്നെ സംബന്ധിച്ചു നിസാര പണിയല്ല,എന്നാണ് പറഞ്ഞത്. പഠിക്കാൻ വേണ്ടി പോയതായിരുന്നു അത് കൊണ്ടു ക്യാമറയുടെ പിന്നിൽ നിന്നു ആ പണി കണ്ടത് കൊണ്ടു തന്നെ അതിനെ ഒരു നിസ്സാരമായിട്ട് കാണാൻ തനിക്കു ഉദ്ദേശമില്ല. നല്ല ഉത്തരവാദിത്തം ഉള്ള ഒരു ജോലിയാണത്.ഇപ്പോ ഇങ്ങനെ ഒക്കെ പോട്ടെ അവസരം വരുമ്പോ നമുക്കലോചിക്കാം” എന്നുള്ള രസകരയമായ രീതിയിൽ ഒരു മറുപടിയായിരുന്നു നൽകിയത്.

Leave a Reply