കോവിഡ് രോഗിയെ സഹായിച്ച  അശ്വിനെയും രേഖയെയും അഭിനന്ദിച്ച് മതിയാവാതെ മോഹൻലാൽ ആരാധകർ !! അതിന്റെ കാരണം….
1 min read

കോവിഡ് രോഗിയെ സഹായിച്ച അശ്വിനെയും രേഖയെയും അഭിനന്ദിച്ച് മതിയാവാതെ മോഹൻലാൽ ആരാധകർ !! അതിന്റെ കാരണം….

‘ആലപ്പുഴ പുന്നപ്ര വടക്ക് പഞ്ചായത്തിലെ സഹകരണ എഞ്ചിനീയറിങ് കോളേജ് ഹോസ്റ്റലില്‍ പ്രര്‍ത്തിക്കുന്ന കോവിഡ് ഡൊമസ്റ്റിക് കെയര്‍ സെന്ററില്‍ വെള്ളിയാഴ്ച രാവിലെയാണ് സംഭവം. രാവിലെ 9 മണിയോടെ സെന്ററിലെത്തിയ അശ്വിനും രേഖയും രോഗികള്‍ക്ക് പ്രഭാത ഭക്ഷണം നല്‍കുകയായിരുന്നു. 97 രോഗികളാണ് ഇവിടെ ഉള്ളത്. ഭക്ഷണം നൽകുന്നതിനിടെ മൂന്നാം നിലയിലുള്ള രോഗി ശ്വാസംമുട്ടലിൽ പിടയുന്നതായി അവിടെയുള്ളവർ വന്നു പറഞ്ഞതിനെ തുടർന്ന് ഓടി ചെന്ന ഇവർ കണ്ടത് ശ്വസിക്കാൻ ബുദ്ധിമുട്ടി അവശനിലയിൽ കിടക്കുന്ന രോഗിയേയാണ്. പെട്ടെന്നു തന്നെ അടുത്തുള്ള ആശുപത്രിയിൽ വിളിച്ച് ആംബുലൻസ് എത്തിക്കാൻ ആവശ്യപ്പെട്ടെങ്കിലും 10–15 മിനിട്ട് താമസമുണ്ടാകും എന്നാണ് അറിയാന്‍ കഴിഞ്ഞത്. തുടർന്ന് സമയം പാഴാക്കാതെ ഇരുവരും രോഗിയെ മറ്റുള്ളവരുടെ സഹായത്തോടെ താഴെയെത്തിച്ചു. ഇരുവരും പിപഇ കിറ്റ്‌ ധരിച്ച്‌ ബൈക്കിൽ കയറി അവർക്ക്‌ ഇടയിൽ ആ രോഗിയെ ഇരുത്തി ആശുപത്രിയിൽ എത്തിച്ചു. ആംബുലൻസിനു കാക്കാതെ സ്വന്തം സുരക്ഷ പോലും നോക്കാതെയാണ് ഈ ചെറുപ്പക്കാരുടെ മാനുഷിക ഇടപെടൽ. ഉടനെതന്നെ അടുത്തുള്ള സഹകരണ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി. തുടര്‍ന്ന്‌ ഐസിയു ആംബുലൻസിൽ ജില്ലാ ആശുപത്രിയിലെത്തിച്ചു.’

ഈ സംഭവം കേരള രാഷ്ട്രീയത്തിൽ വലിയ ചർച്ചാവിഷയമായ അതിന് പിന്നാലെ മോഹൻലാൽ ആരാധകർ ഈ ഉദ്യമം നിർവഹിച്ച രണ്ടുപേരെയും അഭിനന്ദനം കൊണ്ട് പൊതിഞ്ഞിരിക്കുകയാണ്. കാരണം ഇരുവരും ഓൾ കേരള മോഹൻലാൽ ഫാൻസ് അസോസിയേഷന്റെ ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ ഭഗവതിക്കൽ യൂണിറ്റ് അംഗങ്ങൾ ആണ്. ഇരുവരെയും പ്രശംസിച്ചുകൊണ്ട് നിരവധി പോസ്റ്റുകൾ ആണ് സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്. അവയിൽ ഏറെ ശ്രദ്ധേയമായ കുറിപ്പ് ഇങ്ങനെ:, “നന്മയുടെ ദൈവമുഖങ്ങൾ. കോവിഡ് രോഗിയുടെ ജീവൻ രക്ഷിക്കാൻ ആംബുലൻസ് എത്താനുള്ള സമയം പോലും പാഴാക്കാതെ ബൈക്കിൽ ആശുപത്രിയിൽ എത്തിച്ച ഓൾകേരളമോഹൻലാൽഫാൻസ് ആലപ്പുഴ ജില്ലാ കമ്മിറ്റിയിലെ ഭഗവതിക്കൽ യൂണിറ്റ് അംഗം അശ്വിനും കൂട്ടുകാരി രേഖയ്ക്കും അഭിനന്ദനങ്ങൾ.”

Leave a Reply