“എനിക്കും മമ്മൂട്ടിക്കും ഇപ്പോൾ മതം തന്നെയാണ് ചർച്ചാ വിഷയം.. ക്രിസ്ത്യാനി മുസ്ലിം ചട്ടക്കൂടിലേക്ക് തങ്ങൾ ഒതുക്കി നിർത്തപ്പെടുന്നു” : ജോൺ ബ്രിട്ടാസ് തുറന്നുപറയുന്നു
മാധ്യമ പ്രവർത്തനമേഖലയിൽ തന്റെതായ കഴിവ് തെളിയിച്ച താരമാണ് ജോൺ ബ്രിട്ടാസ്. നിരവധി വിവാദങ്ങൾക്ക് തിരികൊളുത്തിയ ജോൺ ബ്രിട്ടാസ് കൈരളി മാനേജിംഗ് ഡയറക്ടറും എഡിറ്ററുമാണ്. സമൂഹമാധ്യമങ്ങളിൽ അടക്കം സജീവമായ ജോൺബ്രിട്ടാസ് തൻറെ വ്യക്തിപരമായ കാര്യങ്ങളും അഭിപ്രായങ്ങളും സമൂഹമാധ്യമങ്ങളിലൂടെ എന്നും വെളിപ്പെടുത്താറുണ്ട്. ഇപ്പോൾ താരത്തിൻറെ അഭിമുഖത്തിലെ ചില വാക്കുകളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുന്നത്. ജോൺ ബ്രിട്ടാസിന്റെ അടുത്ത സുഹൃത്താണ് മലയാള സിനിമയിലെ മുഖ്യധാരാ നായകനായ മെഗാസ്റ്റാർ മമ്മൂട്ടി. ഇപ്പോൾ അദ്ദേഹം പറയുന്നത് അനുസരിച്ച് മമ്മൂട്ടിയും താനും സംസാരിക്കുമ്പോൾ മതം ഒരു പ്രധാന വിഷയമായി കടന്നുവരാറുണ്ട് എന്നാണ്.
പത്തോ പതിനഞ്ചോ വർഷങ്ങൾക്കു മുമ്പ് ഞാൻ എന്തെങ്കിലും പറഞ്ഞാൽ അത് എൻറെ അഭിപ്രായം ആയിരുന്നു എന്നും എന്നാൽ ഇന്ന് അവിടെ ചർച്ച ആകുന്നത് മതമാണെന്നും ഒന്നും ബ്രിട്ടാസ് പറയുന്നു. ഒരു കാര്യം പറയുമ്പോൾ എപ്പോഴും അടയാളപ്പെടുത്തുന്നത് അയാളുടെ മതത്തിൻറെ പേരിൽ ആയിരിക്കും. ഞാൻ പറയുകയാണെങ്കിൽ അവൻ ഒരു ക്രിസ്ത്യാനിയാണെന്നും ദേശവിരുദ്ധനാണെന്നും ഉറച്ച സ്വരത്തിൽ പറയുന്നവർ ധാരാളമാണ്. പത്താം ക്ലാസിനു ശേഷം പള്ളിയിൽ പോകാത്ത വ്യക്തിയാണ് ഞാൻ. എന്നാൽ പലപ്പോഴും തന്നെ ക്രിസ്ത്യാനി അല്ലെങ്കിൽ പള്ളികാരൻ എന്ന ചട്ടക്കൂടിനുള്ളിൽ ഒതുക്കി നിർത്താൻ ആണ് അധികവും ആളുകൾ ശ്രമിക്കുന്നത്. ഒരു മുസ്ലിം ആണെങ്കിലും അയാളും ഇത്തരത്തിലൊരു ചട്ടക്കൂടിനുള്ളിൽ അകപ്പെടുന്നു.അങ്ങനെ ഒരു രീതിയിലേക്ക് സമൂഹം ഇന്ന് മാറിയിരിക്കുകയാണെന്നും ബ്രിട്ടാസ് വ്യക്തമാക്കുന്നു.
മാത്രവുമല്ല സംഘപരിവാർ ഇതരചേരിയെ ശക്തിപ്പെടുത്തണം എങ്കിൽ കോൺഗ്രസിൽ വലിയ മാറ്റങ്ങൾ ഉണ്ടാകേണ്ടത് അനിവാര്യമാണ് എന്നാണ് ബ്രിട്ടാസ് പറയുന്നത്.ഇന്ത്യയെ ഈ രീതിയിൽ എത്തിച്ചിരിക്കുന്നത് കോംപ്രമൈസ് ആണെന്നാണ് ബ്രിട്ടാസ് പറയുന്നത്. ബാബറി മസ്ജിദ് ഹിന്ദുക്കൾക്ക് തുറന്നു കൊടുത്താൽ ഹിന്ദുവോട്ട് കിട്ടുമെന്നും ഷാബാനുൽ ബീഗം കേസിൽ കോടതിയെ മറികടന്ന് നിയമം ഉണ്ടാക്കിയാൽ മുസ്ലിം വോട്ട് കിട്ടുമെന്നും രാജീവ് ഗാന്ധി പ്രതീക്ഷിച്ചിരുന്നു എന്നും എന്നാൽ ഇപ്പോൾ രണ്ടു ലഭിക്കാത്ത അവസ്ഥയാണ് കോൺഗ്രസിന് ഉണ്ടായിരിക്കുന്നത് എന്നുമാണ് ബ്രിട്ടാസ് പറയുന്നത്. പാർലമെൻറിൽ സെൻട്രൽ ഹാൾ പാസ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ലേഖകൻ എന്ന അംഗീകാരവും ജോൺ ബ്രിട്ടാസ് ആണ് നേടിയിരിക്കുന്നത്. കൈരളി ടീവിയിലും ദേശാഭിമാനിയിലും ഉള്ള പാർലമെൻററി നടപടികൾ അദ്ദേഹം കവർ ചെയ്തിട്ടുമുണ്ട്. അടുത്തിടെ ഇറാഖിൽ നടന്ന യുദ്ധത്തിൽ ബാഗ്ദാദിൽ എത്തിയ ഇന്ത്യയിൽ നിന്നുള്ള ആദ്യ പത്രപ്രവർത്തകനും ജോൺബ്രിട്ടാസ് ആയിരുന്നു.