‘കുറുപ്പാണ് ഏറ്റവും വലിയ ഫസ്റ്റ് ഡേ കളക്ഷൻ നേടിയ സിനിമ, പക്ഷെ അതവർ അംഗീകരിക്കില്ല’: വൈറലാകുന്ന കുറിപ്പ് വായിക്കാം
1 min read

‘കുറുപ്പാണ് ഏറ്റവും വലിയ ഫസ്റ്റ് ഡേ കളക്ഷൻ നേടിയ സിനിമ, പക്ഷെ അതവർ അംഗീകരിക്കില്ല’: വൈറലാകുന്ന കുറിപ്പ് വായിക്കാം

മോഹന്‍ലാല്‍, മമ്മൂട്ടി എന്നീ രണ്ട് പേരില്‍ കേന്ദ്രീകരിച്ചാണ് മലയാള സിനിമ ഇപ്പോഴും നിലനില്‍ക്കുന്നത്. എന്നാല്‍ ചില യുവനടന്മാര്‍ കഴിവുകൊണ്ട് ആ നിരയിലേക്ക് എത്തിപ്പെടാന്‍ ശ്രമിക്കുന്നുണ്ട്. മലയാള സിനിമയില്‍ ഇപ്പോള്‍ തിളങ്ങി നില്‍ക്കുന്ന മൂന്ന് താരങ്ങളാണ് പൃഥ്വിരാജ്, ദുല്‍ഖര്‍ സല്‍മാന്‍, നിവിന്‍ പോളി എന്നിവര്‍. ഇവരെക്കൂടൊതെ വേറെയും താരങ്ങള്‍ ഉണ്ട്. എന്നാല്‍ ഈ മൂന്ന് താരങ്ങള്‍ക്ക് നിരവധി ആരാധകര്‍ ആണ് ഉള്ളത്. ഇതില്‍ നിവിന്‍ പോളി സിനിമയുടെ ഒരു പാരമ്പര്യവും ഇല്ലാതെയാണ് സിനിമാ ലോകത്തേക്ക് എത്തിയത്. കുറച്ച് നല്ല സൗഹൃദങ്ങള്‍ തന്നെയാണ് ഈ നടന്റെ വിജയത്തിന് കാരണമെന്നും പറയാം. പ്രേമം എന്ന ചിത്രത്തിലൂടെ അന്യഭാഷക്കാര്‍ക്കിടയിലും താരത്തിന് നിരവധി ആരാധകരാണ് ഉള്ളത്. ആക്ഷന്‍ഹീറോ ബിജു, തട്ടത്തിന്‍ മറയത്ത്, ഓം ശാന്തി ഓശാന, ബാഗ്ലൂര്‍ ഡെയ്‌സ് അങ്ങനെ നിരവധി ഹിറ്റ് ചിത്രങ്ങളില്‍ താരം അഭിനയിച്ചിട്ടുണ്ട്.

മലയാള സിനിമയില്‍ ഒഴിച്ചുകൂടാന്‍ പറ്റാത്ത മറ്റൊരു താരമാണ് ദുല്‍ഖര്‍ സല്‍മാന്‍. വാപ്പച്ചിയുടെ സ്റ്റാര്‍ഡത്തിന്റെ കീഴിലാണ് എത്തിയതെങ്കിലും അഭിനയംകൊണ്ട് സ്വന്തമായി ഒരു പേരുണ്ടാക്കിയ താരമാണ് ദുല്‍ഖര്‍. സെക്കന്റ് ഷോ, ചാര്‍ളി, കലി, മണിരത്‌നത്തിന്റെ ഓകെ കണ്‍മണി, കുറുപ്പ് വരെ വന്‍ ഹിറ്റ് ചിത്രങ്ങളാണ് ദുല്‍ഖറിന്റെ ഗ്രാഫ് നോക്കിയാല്‍ കാണുന്നത്. ഇപ്പോഴിതാ റോഷന്‍ ആന്‍ഡ്ര്യൂസിന്റെ ഒപ്പമുള്ള സല്യൂട്ട് റിലീസിനൊരുങ്ങുന്നു. യുവ താരനിരയില്‍ ഏറ്റവും പ്രോമിസിംങ് ആയിട്ടുള്ള മറ്റൊരു താരമാണ് പൃഥ്വിരാജ്. സെല്ലു ലോയിഡ്, അയാളും ഞാനും തമ്മില്‍, മംബൈ പൊലീസ്, എന്നു നിന്റെ മൊയ്തീന്‍ തുടങ്ങി ഒത്തിരി മികച്ച ചിത്രങ്ങള്‍ പൃഥ്വി പ്രേക്ഷകര്‍ക്ക് സമ്മാനിച്ചു.

ഇപ്പോഴിതാ ഇവരുടെയെല്ലാം ഫാന്‍സിന് വേണ്ടി ഒരാള്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. ഓരോ ഫാന്‍സുകോരോടും ഉള്ള തന്റെ ചോദ്യങ്ങളും അവരില്‍ പലരും മനസിലാക്കാത്ത സത്യങ്ങളും ആണ് പോസ്റ്റില്‍ പറയുന്നതെന്നാണ് നിക്‌സണ്‍ ആലുവ കുറിക്കുന്നത്. നിവിന്റെ ഇന്‍ഡസ്ട്രിയല്‍ ഹിറ്റായിരുന്നു പ്രേമം. കേരളത്തിലും പുറത്തും സകലറെക്കോര്‍ഡുകള്‍ ബ്രേക്ക് ചെയ്ത ചിത്രമാണ് പ്രേമം. ആദ്യ ദിനങ്ങളില്‍ മുതല്‍ തന്നെ ജനങ്ങളെ കൊണ്ട് തീയേറ്റര്‍ കടല്‍ ആയി മാറുകയും അടുത്ത് ഒന്നും കാണാത്ത അത്രയും തിരക്കുകള്‍ വരുകയും ചെയ്തു. എന്നാല്‍ ദൃശ്യം ഇറങ്ങിയ സമയത്ത് ഉള്ളതിനേക്കാള്‍ ടിക്കറ്റ് റേറ്റില്‍ ജനങ്ങള്‍ പ്രേമം കാണാന്‍ ഉള്ളപ്പോള്‍ എങ്ങനെ ആണ് ദൃശ്യം പ്രേമത്തിന് മുകളില്‍ വെക്കുക എന്ന മോഹന്‍ലാല്‍ ഫാന്‍സിന്റെ ചിന്തയുടെ പ്രതിവിധി ആയിരുന്നു കേരള ഗ്രോസ് കുറച്ച് ഇടുകയും വേള്‍ഡ് വൈഡ് ദൃശ്യത്തിന് മുകളില്‍ വെക്കുക എന്ന് ഉള്ളതുമെന്നും ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ പറയുന്നു.

അത്യാവശ്യം ബോധം ഉള്ള നിവിന്‍ ഫാന്‍സ് ഒന്ന് ചിന്തിച്ച് നോക്കൂ. എങ്ങനെ ആണ് പ്രേമം ഗ്രോസ് കറക്ട് ആയിട്ട് 41 ല്‍ വന്ന് നിന്നത്? അതും ദൃശ്യം (തള്ളു) ഗ്രോസ് ആയ 42 ന് തൊട്ട് പുറകില്‍? എന്ന ചോദ്യങ്ങളാണ് അദ്ദേഹം നിവിന്‍പോളി ഫാന്‍സിനോട് ചോദിക്കുന്നത്. മോഹന്‍ലാല്‍ ഫാന്‍സിന് കുറച്ച് നാളായി ഏറ്റവും താങ്ങി കൊടുക്കുന്ന വിഭാഗം പൃഥ്വിരാജ് ഫാന്‍സാണെന്നാണ് നിക്‌സണ്‍ പോസ്റ്റിലൂടെ പറയുന്നത്. ഇറങ്ങിയ സമയത്ത് 50 കോടി പറഞ്ഞിരുന്ന അമര്‍ – എസ്ര- മൊയ്തീന്‍ പോലെ ഉള്ള സിനിമകളില്‍ എത്രെണ്ണം ഇപ്പൊള്‍ 50 കോടി ലിസ്റ്റില്‍ ഉണ്ടെന്നാണ് ഇവരോട് ചോദിക്കുന്നത്. നിങ്ങളുടെ ഇഷ്ട നടന്റെ സിനിമകളും ബോധപൂര്‍വം അവര്‍ കുറയ്ക്കുകയാണെന്നും പറയുന്നു.

മലയാളത്തിലെ ആദ്യത്തെ 20 കോടി ഫസ്റ്റ് ഡേ ഗ്രോസ് ദുല്‍ഖറിന്റെ കുറുപ്പാണെന്നാണ് പോസ്റ്റില്‍ പറയുന്നത്. എന്നാല്‍ ലാലേട്ടന്‍ ഫാന്‍സ് അത് സമ്മതിച്ചു തരില്ലെന്നാണ് പറയുന്നത്. മരക്കാര്‍ എന്ന സിനിമ തള്ളുവാന്‍ വേണ്ടി ആണ് മലയാളത്തിലെ സര്‍വകാല ആദ്യ ദിന കളക്ഷന്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച ചിത്രമായി കുറുപ്പിനെ അവര്‍ അംഗീകരിച്ചത്. അത് ഫാന്‍സുകാര്‍ പൊക്കി കൊണ്ട് നടക്കും എന്നും പിന്നീട് മരക്കാര്‍ കളക്ഷന്‍ പുറത്ത് വരുമ്പോള്‍ അംഗീകരിക്കാതെ വേറെ വഴി ഉണ്ടാവില്ല എന്നും ഉള്ള അവരുടെ കണക്ക് കൂട്ടലുകള്‍ ആയിരുന്നു അതിന് പിന്നിലെന്നെല്ലാമാണ് അദ്ദേഹത്തിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കുന്നത്.