‘എന്റെ കരിയർ ഇത്രയും ഉയർത്തിയത് മോഹൻലാൽ’: പ്രിയദർശൻ മനസു തുറക്കുന്നു
1 min read

‘എന്റെ കരിയർ ഇത്രയും ഉയർത്തിയത് മോഹൻലാൽ’: പ്രിയദർശൻ മനസു തുറക്കുന്നു

മലയാളികളെ ഹൃദയത്തിലേറ്റിയ ഒരുപിടി നല്ല സിനിമകൾ സമ്മാനിച്ച സംവിധായകനാണ് പ്രിയദർശൻ. മലയാളത്തിനു പുറമേ കോളിവുഡിലും ബോളിവുഡിലും താരം സിനിമകൾ ചെയ്തിട്ടുണ്ട്. കോമഡി ചിത്രങ്ങളിലൂടെയാണ് പ്രിയദർശൻ മലയാളികളുടെ ഹൃദയത്തിൽ ഇടം നേടിയത്. പ്രിയദർശൻ, മോഹൻലാൽ, എം ജി ശ്രീകുമാർ, നിർമ്മാതാവ് സുരേഷ് കുമാർ തുടങ്ങിയവർ ഒന്നിച്ച് സിനിമയിലെത്തുകയും പരസ്പരം നല്ലൊരു സൗഹൃദം കാത്തു സൂക്ഷിക്കുകയും ചെയ്യുന്നവരാണ്. പലപ്പോഴും സൗഹൃദത്തെക്കുറിച്ച് താരങ്ങൾ തുറന്നു പറഞ്ഞിട്ടുണ്ട്.

പ്രിയദർശൻ-മോഹൻലാൽ കൂട്ടുകെട്ടിൽ പിറന്ന സിനിമകളൊക്കെയും മലയാളത്തിൽ സൂപ്പർ ഹിറ്റുകളായി മാറുകയും ചെയ്തു. ചിത്രം, കിലുക്കം, തേൻമാവിൻ കൊമ്പത്ത്, കാലാപാനി, കാക്കക്കുയിൽ, കിളിച്ചുണ്ടൻ മാമ്പഴം തുടങ്ങി നിരവധി സിനിമകളിലൂടെ മരയ്ക്കാർ അറബിക്കടലിന്റെ സിംഹം വരെ എത്തി നിൽക്കുന്നു. ഇപ്പോഴത്തെ മോഹൻലാലുമായുള്ള സൗഹൃദത്തെ കുറിച്ച് പ്രിയദർശൻ തുറന്നു പറയുന്നതാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.

ജോൺ ബ്രിട്ടാസിനോടൊപ്പമുള്ള വേദിയിലാണ് മോഹൻലാലിനെ കുറിച്ച് പ്രിയദർശൻ മനസ്സ് തുറക്കുന്നത്. മോഹൻലാലിന് ഇത്തരത്തിലൊരു വളർച്ച ഉണ്ടാവുമോ എന്ന് പ്രതീക്ഷിച്ചിരുന്നോ എന്ന ചോദ്യം ചോദിച്ചു. അതിന് മോഹൻലാൽ വില്ലനായി അഭിനയിച്ചു കൊണ്ടിരുന്ന കാലങ്ങളിൽ താൻ തിരക്കഥ എഴുതുമ്പോൾ തന്നെ അദ്ദേഹമൊരു നായകൻ ആകണമെന്ന് ആഗ്രഹിച്ചിരുന്നു. ഒരു നടന് ഏറ്റവും പ്രയാസമുള്ളത് ഒരു രംഗം അഭിനയിച്ച് മറ്റുള്ളവരെ ചിരിപ്പിക്കുക എന്നതാണ്. എന്നാൽ മോഹൻലാലിന് അത് അനായാസം കഴിയുമെന്നും താരം പറയുന്നു.

മോഹൻലാൽ എന്ന ഒരു സുഹൃത്തിന്റെ പൊട്ടന്ഷ്യൽ അറിയാവുന്നത് കൊണ്ട് തന്നെ, അദ്ദേഹം മികച്ച ഒരു നടനായി മാറുമെന്ന് തനിക്ക് അറിയാമായിരുന്നെന്നും പ്രിയദർശൻ പറയുന്നു. തങ്ങളുടെ സുഹൃത്ത് വലയത്തിൽ ഏറ്റവും കൂടുതൽ സ്പിരിറ്റ് ഉണ്ടായിരുന്ന വ്യക്തിയും മോഹൻലാൽ തന്നെയാണ്. മാത്രമല്ല മോഹൻലാലുമായി ഒരു സിനിമ ചെയ്യുമ്പോൾ അതിന് വ്യക്തമായ ധാരണ ഉണ്ടായിരുന്നെന്നും താരം പറയുന്നു.

തൻ്റെ കരിയർ ഏറ്റവും കൂടുതൽ ബിൽഡ് ചെയ്യാനുള്ള ഒരു കാരണം മോഹൻലാൽ ആണെന്നും പ്രിയദർശനൻ തുറന്നു പറയുന്നുണ്ട്. ഒരിക്കൽ രണ്ടു മൂന്നു സിനിമകൾ മോശമായപ്പോൾ മോഹൻലാൽ വളരെയധികം ദേഷ്യത്തോടെ ഇനി ഒരിക്കലും സ്ക്രിപ്റ്റ് മുഴുവൻ വായിക്കാതെ താൻ സിനിമ ചെയ്യില്ലെന്ന് പറഞ്ഞു. പിന്നെ ഇവനോടൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്ന് പ്രിയദർശൻ്റെ മുഖത്തുനോക്കി പറയുകയും ചെയ്തു. കാരണം താൻ ഒരു സിനിമയെ കുറിച്ചും ഒരു ധാരണ ലാലിന് കൊടുക്കാറില്ല. എന്നാൽ അതൊരു പരസ്പര വിശ്വാസമാണെന്നും പ്രിയദർശൻ പറയുന്നു.