രാജമൗലിയുടെ ‘ആർ.ആർ.ആർ’ ഒരു വൃത്തികെട്ട സിനിമ; വിമർശനവുമായി നടൻ വിനായകനും സംവിധായകൻ വി കെ പ്രകാശും
1 min read

രാജമൗലിയുടെ ‘ആർ.ആർ.ആർ’ ഒരു വൃത്തികെട്ട സിനിമ; വിമർശനവുമായി നടൻ വിനായകനും സംവിധായകൻ വി കെ പ്രകാശും

മലയാളത്തിലെ മികച്ച നടനാണ് വിനായകൻ. ഒരുപിടി നല്ല കഥാപാത്രങ്ങളെ അതിന്റെ പരിപൂർണതയിലെത്തിക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. കേരളക്കരയിൽ നിരവധി ആരാധകരാണ് വിനായകന് ഉള്ളത്. ഇപ്പോഴിതാ താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ ഒരുത്തിയുടെ പ്രമോഷന് വേണ്ടിയുള്ള പ്രസ് മീറ്റിൽ പറഞ്ഞ ചില വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. വിനായകനും ഒരുത്തിയുടെ സംവിധായകൻ വികെ പ്രകാശനും ‘ആർ ആർ ആർ’ എന്ന രാജമൗലി ചിത്രത്തിനെ രൂക്ഷമായി വിമർശിച്ചിക്കുന്നു.

മാർച്ച് 25 ന് തീയ്യേറ്ററുകളിൽ എത്താൻ കാത്തിരിക്കുന്ന പാൻ ഇന്ത്യ സിനിമയാണ് ‘ആർ ആർ ആർ’. ബാഹുബലി പോലെയുള്ള ബ്രഹ്മാണ്ട ചിത്രങ്ങളുടെ സംവിധായകനായ രാജമൗലിയുടെ സംവിധാനത്തിൽ രാംചരൺ, ജൂനിയർ എൻടിആർ എന്നിവരാണ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ‘ആർ ആർ ആർ’ ഒരു വൃത്തികെട്ട സിനിമ എന്നാണ് വിനായകൻ വിമർശനം നടത്തിയിരിക്കുന്നത്.

കമ്പ്യൂട്ടർ ജെനറേറ്റഡ് ഇമേജറി (സി.ജി) എന്ന കോണ്‍സപ്റ്റിനെ കുറിച്ച് നിങ്ങള്‍ വ്യക്തമായി മനസ്സിലാക്കി വേണം ഇത്തരത്തിലുള്ള സിനിമകൾ ചെയ്യാനെന്നും, അല്ലാതെ ആനയുടെ പുറത്ത് എയറില്‍ ഇരിക്കുന്നത് പോലെ സി.ജി ഉണ്ടാക്കിയിട്ട്, അത് ഭയങ്കരമാണെന്ന് പറയുന്നത് വൃത്തികേടാണെന്നും വിനായകൻ പറയുന്നു. സി.ജി സിനിമകളെ കുറിച്ച് കൃത്യമായി മനസ്സിലാക്കിയതിനു ശേഷം മാത്രം അത്തരത്തിലുള്ള സിനിമകൾ ചെയ്യാൻ മുതിരുക എന്നാണ് വിനായകൻ പറയുന്നത്.

അതേസമയം സിനിമയെക്കുറിച്ച് വികെ പ്രകാശ് പറഞ്ഞത് ഇങ്ങനെയാണ്. ആർ ആർ ആർ പോലെയുള്ള അന്യഭാഷാ സിനിമകൾ വരുമ്പോൾ നമ്മുടെ മലയാളഭാഷാ സിനിമകളെ അവ തട്ടി നീക്കമെന്നും അത് വെറും ബിസിനസ് മാത്രമാണെന്നും പ്രകാശ് പറയുന്നു. മാത്രമല്ല, ഇത് മലയാള സിനിമയിൽ മാത്രമേ നടക്കൂവെന്നും, ഇത്തരത്തിലുള്ളത് നല്ല ശീലമല്ലെന്നും താരം വ്യക്തമാക്കുന്നുണ്ട്.

മാത്രമല്ല ഐവി ശശി സാറിന്റെ ഈ നാട് എന്ന ചിത്രമൊക്കെ ഒരു സി.ജെയും വല്ലാതെ 1500 പേരെ വച്ച് ചെയ്തതാണെന്നും തനിക്ക് എപ്പോഴും ആ സിനിമ കാണുമ്പോൾ അതിശയം തോന്നാറുണ്ടെന്നും പറയുന്നുണ്ട്. ആ സിനിമയിലൊക്കെ യാതൊരുവിധ കബളിപ്പിക്കും കള്ളത്തരവുമില്ലെന്നും, അതൊക്കെ കണ്ടു വളർന്നതു കൊണ്ടു തന്നെ ആർ ആർ’ ആർ പോലുള്ള സിനിമകളിലെ സി.ജെ കാണുമ്പോൾ അതിശയം തോന്നാറില്ലെന്നും വികെ പ്രകാശ് പറഞ്ഞു. വിനായകൻ്റേയും വികെ പ്രകാശിന്റേയും വാക്കുകൾ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയും നിരവധിപേർ പ്രതികരണങ്ങളുമായി എത്തുകയും ചെയ്തു.