തമിഴ്നാട്ടിൽ ഉടൻ നടക്കാനിരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നും ഒമ്പത് ജില്ലകളിലെ ജില്ലാ പഞ്ചായത്ത്,ഗ്രാമ പഞ്ചായത്ത്,പഞ്ചായത്ത് യൂണിയൻ തെരഞ്ഞെടുപ്പുകളാണ് നടക്കുന്നത്. ഇതിൽ മത്സരിക്കാൻ ‘വിജയ് മക്കൾ ഇയക്ക’ത്തിന് വിജയ് അനുമതി നൽകി എന്ന വാർത്തയ്ക്ക് പിന്നാലെയാണ് ഹർജി നൽകിയത്. വിജയ് പ്രകടനത്തിന് ഉണ്ടാകില്ലെന്നും തന്റെ ചിത്രവും സംഘടനയുടെ കൊടിയും പ്രചരണത്തിന് ഉപയോഗിക്കാൻ സമ്മതിച്ചിട്ടുണ്ട് എന്നും എന്നാൽ അംഗങ്ങൾ സ്വന്തം നിലയിലാണ് മത്സരിക്കുന്നതെന്നും വാർത്ത വന്നിരുന്നു. വിജയിയുടെ പേരിൽ തുടങ്ങാനിരുന്ന രാഷ്ട്രിയ പാർട്ടിയുടെ രൂപീകരണ പ്രവർത്തനങ്ങൾ ഇനി തുടരുകയില്ലന്ന് വിജയിയുടെ പിതാവ് എസ് എ ചന്ദ്രശേഖർ.
മദ്രാസ് ഹൈകോടതിയിൽ ആണ് അദ്ദേഹം അറിയിച്ചത്. വിജയിയുടെ പേരിൽ തുടങ്ങാനിരിക്കുന്ന രാഷ്രീയ പാർട്ടിയായ വിജയ് മക്കൾ ഇയക്കം പിരിച്ചുവിട്ടു എന്നായിരുന്നു ചന്ദ്രശേഖർ പറഞ്ഞത്. തന്റെ പേരിൽ രാഷ്ട്രീയ പാർട്ടി തുടങ്ങുന്നത് തടയണമെന്നാവശ്യപ്പെട്ട് വിജയ് കോടതിയെ സമീപിച്ചതിന്റെ പേരിലാണ് ഈ തീരുമാനം. ഒക്ടോബർ ആറ്, ഒൻമ്പത് തീയതികളിൽ നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരത്തിൽ പങ്കെടുക്കാൻ വിജയുടെ ആരാധന സംഘടന തയ്യാറെടുക്കുന്നു എന്ന വാർത്ത വന്നതിനു പിന്നാലെയാണ് വിജയ് മാതാപിതാക്കളായ എസ് എ ചന്ദ്രശേഖർ,ശോഭ ശേഖർ ആരാധനാ സംഘടനയിൽ ഉണ്ടായിരുന്ന എക്സിക്യൂട്ടീവ് മെമ്പർമാർ എന്നിവരുൾപ്പെടെയുള്ള പതിനൊന്ന് പേർക്കെതിരെയാണ് ഹർജി നൽകിയത്. തന്റെ പേരിൽ തന്റെ ഫാൻസ് ക്ലബ്ബിന്റെ പേരിലോ രാഷ്ട്രീയപ്പാർട്ടി രൂപീകരിക്കുന്നതും കൂടിക്കാഴ്ചകൾ നടത്തുന്നതും നിന്നും തടയണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ആയിരുന്നു.
ചന്ദ്രശേഖരൻ വിജയുടെ പേരിൽ 2020 ഒരു രാഷ്ട്രീയ പാർട്ടി രജിസ്റ്റർ ചെയ്തിരുന്നു. എന്റെ മകന്റെ ആരാധക കൂട്ടായ്മയായ വിജയ് മക്കൾ ഇയക്കത്തെ ഓൾ ഇന്ത്യ ദളപതി വിജയ് മക്കൾ ഇയക്കം എന്ന രാഷ്ട്രീയ പാർട്ടിയായി തിരഞ്ഞെടുപ്പ് കമ്മീഷൻ രജിസ്റ്റർ ചെയ്യുകയുമുണ്ടായി. എന്നാൽ തനിക്ക് ‘ദളപതി വിജയ് മക്കൾ ഇയക്ക’ത്തിൽ യാതൊരു ബന്ധവുമില്ല എന്നും ആരും തന്നെ ഈ പാർട്ടിയിൽ ചേരരുത് എന്നും വിജയ് തന്റെ ആരാധകരോട് അഭ്യർഥിക്കുകയും ചെയ്തിരുന്നു. അതേസമയം തമിഴ്നാട്ടിൽ ഉടൻ നടക്കാനിരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള അനുമതി വിജയ് തന്റെ ആരാധകർക്ക് നൽകി.വിജയുടെ പേരിൽ പാർട്ടി രൂപീകരിക്കുമെന്ന് അദ്ദേഹവുമായി അടുത്ത ബന്ധമുള്ള പത്മനാഭൻ പറഞ്ഞിരുന്നു.