‘മമ്മൂട്ടി തലമുറകളുടെ നായക’നെന്ന് ആരാധകർ; കുഞ്ഞ് ആരാധികയുടെ വീഡിയോ വൈറലാകുന്നു
1 min read

‘മമ്മൂട്ടി തലമുറകളുടെ നായക’നെന്ന് ആരാധകർ; കുഞ്ഞ് ആരാധികയുടെ വീഡിയോ വൈറലാകുന്നു

മലയാളത്തിലെ ജീവിതഗന്ധിയായ നിരവധി ചിത്രങ്ങൾ സംവിധാനം ചെയ്ത സംവിധായാകാനാണ് സത്യൻ അന്തിക്കാട്. മമ്മൂട്ടിയെ തലമുറകളുടെ നായകൻ എന്ന് വിശേഷിപ്പിച്ചതും സത്യൻ അന്തിക്കാടാണ്. ഓരോ തലമുറയും മമ്മൂട്ടി എന്ന പ്രിയ കലാകാരനെ ആരാധിക്കുന്നത് അത്രമേൽ തീവ്രതയോടെയാണ്. ഇപ്പോഴിതാ ഒരു കുഞ്ഞു മമ്മൂട്ടി ആരാധികയുടെ വീഡിയോ സാമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നു. മമ്മുട്ടിയുടെ വിവിധ പ്രായത്തിലുള്ള വിവിധ മേഖലയിലുള്ള ആരാധകരുടെ വീഡിയോകളും പോസ്റ്റുകളും സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെടാറുണ്ട്. അത്തരത്തിൽ മമ്മുട്ടിയുടെ ആരാധകരിൽ ഏറ്റവും പ്രായം കുറഞ്ഞ ആരാദിക ആയിരിക്കും ഈ കുഞ്ഞ്.

മൊബൈൽഫോൺ സ്ക്രീനിലൂടെ മമ്മൂട്ടിയുടെ ചിത്രങ്ങൾ കണ്ട് കുഞ്ഞ് ആവേശം കൊള്ളുന്ന കാഴ്ചയാണ് വീഡിയോയിൽ കാണാൻ കഴിയുന്നത്. മമ്മൂട്ടിയെ സ്ക്രീനിൽ കണ്ടതോടെ, പിഞ്ചുകുഞ്ഞ് മമ്മൂട്ടിയെ തൊടുന്നതും മമ്മുക്ക എന്ന് വിളിച്ചു ഉമ്മവെക്കുന്നതും വൈറലായ വീഡിയോയിൽ കാണാം. കുഞ്ഞ് മമ്മൂട്ടി ആരാധികയുടെ ആവേശം നിറഞ്ഞ ഈ വീഡിയോ, പ്രശസ്ത വീഡിയോ എഡിറ്ററായ ലിന്റോ കുര്യനാണ് ഇൻസ്റ്റഗ്രാമിലൂടെ പുറത്തുവിട്ടത്. വീഡിയോ കണ്ടതോടെ കമന്റുകളുമായി ആരാധകർ തലമുറകളുടെ നായകൻ എന്നു പറഞ്ഞത് സത്യമാണ് എന്നതാണ്. കടുത്ത മമ്മൂട്ടി ആരാധകനായ ലിന്റോ കുര്യൻ ,മമ്മൂട്ടി നായകനായി അഭിനയിച്ച ഷൈലോക്ക് എന്ന ചിത്രത്തിന്റെ ടീസർ, ട്രയിലർ എന്നിവയും എഡിറ്റ് ചെയ്തിട്ടുണ്ട്. നേരിൽ കണുക പോലും ചെയ്യാതെ കളങ്കമില്ലാതെ സ്നേഹിക്കുന്ന എത്രയോ പേരുണ്ടെന്നും എപ്പോഴെങ്കിലും കാണുമ്പോ സ്നേഹം കൊണ്ട് കണ്ണുകൾ നിറക്കുന്ന എത്രയോ മുഖങ്ങൾ താൻ കണ്ടിട്ടുണ്ട് എന്ന് മമ്മുട്ടി ഇതിനു മുന്നേ പറഞ്ഞട്ടുണ്ട്.

Leave a Reply