‘പണമിടപാട് തെളിയിച്ചാൽ ഞാൻ തുണിയില്ലാതെ വൈറ്റില ജംഗ്ഷൻ മുതൽ നടക്കാം’ നടൻ ബാല പറയുന്നു
1 min read

‘പണമിടപാട് തെളിയിച്ചാൽ ഞാൻ തുണിയില്ലാതെ വൈറ്റില ജംഗ്ഷൻ മുതൽ നടക്കാം’ നടൻ ബാല പറയുന്നു

കേരളം മുഴുവൻ എളിയരീതിയിൽ ചർച്ചചെയ്യപ്പെടുന്ന തട്ടിപ്പ് കേസിലെ പ്രതിയെന്ന് ആരോപിക്കപ്പെട്ടിരിക്കുന്ന മോൻസനുമായുള്ള ബന്ധത്തെക്കുറിച്ച് നടൻ ബാല തുറന്നു പറഞ്ഞിരിക്കുകയാണ്. സാമാന്യയുക്തിക്ക് പോലും നിരക്കാത്ത അമൂല്യമായ പുരാവസ്തുക്കളുടെ ശേഖരം തന്റെ പക്കലുണ്ടെന്ന് അവകാശവാദം ഉന്നയിച്ചുകൊണ്ട് രംഗത്തെത്തിയ മോൻസൻ പണമിടപാടുമായി ബന്ധപ്പെട്ട തട്ടിപ്പ് കേസിലാണ് പൊതുസമൂഹത്തിൽ കൂടുതലായി ശ്രദ്ധിക്കപ്പെടുന്നത്. നടൻ ബാലയ്ക്ക് മോൻസനുമായി അടുത്ത ബന്ധമുണ്ടെന്നും അദ്ദേഹവുമായി സാമ്പത്തിക ഇടപാട് ഉണ്ടെന്നും സമൂഹമാധ്യമങ്ങളിൽ ഗോസിപ്പ് പരന്നതോടെ വിശദീകരണവുമായി ബാല തന്നെ ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ്. നിലവിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ഫോൺ സംഭാഷണത്തിന്റെ ഓഡിയോ 4 മാസം മുമ്പ് നടന്ന ഒരു സംഭവം ആണെന്നും. നിലവിലെ പ്രശ്നങ്ങളുമായി അതിന് യാതൊരു ബന്ധവുമില്ലെന്നും ബാല പറയുന്നു. മോൻസന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ആകൃഷ്ടനായാണ് ഞാൻ അദ്ദേഹവുമായി സൗഹൃദത്തിൽ ആകുന്നത് എന്നും. തൊട്ടടുത്ത് താമസിക്കുന്നതുകൊണ്ടുതന്നെ ഒരു അയൽക്കാരൻ ബന്ധമാണ് ഞങ്ങൾ തമ്മിൽ ഉള്ളതെന്നും ബാല വ്യക്തമാക്കി.

തനിക്കെതിരെ നടത്തുന്ന ആരോപണങ്ങൾക്കെതിരെ ബാല ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ പ്രതികരിച്ചത് ഇങ്ങനെഇങ്ങനെ; ‘ആ വ്യക്തിക്കെതിരെ എനിക്കെതിരെ സംസാരിക്കുന്ന വ്യക്തിക്കെതിരെ ഞാൻ പറയാം. എനിക്കും മോൻസൻ ഡോക്ടർക്കും, വളരെ വ്യക്തമായിട്ട് തന്നെ പറയാം. ഒരു രൂപയുടെ ട്രാൻസാക്ഷൻ ഉണ്ടെന്ന് തെളിയിച്ചാൽ, ഇപ്പോൾ പറഞ്ഞില്ലേ ഇത്രയേറെ നന്മ ചെയ്ത് ചുമ്മാ ഉണ്ടാക്കി പറയുന്നതാണെന്നല്ലേ? അങ്ങനെയാണെങ്കിൽ നമ്മുടെ വൈറ്റില ജംഗ്ഷനിലെ അവിടെ നിന്നും ഇടപ്പള്ളി വരെ… പറഞ്ഞ ആളുടെ അടുത്ത് ഞാൻ ചാലഞ്ച് ചെയ്ത് പറയാം ആരെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ ഞാൻ ഡ്രസ്സ് ഇല്ലാതെ നടക്കാം. എന്തെങ്കിലും സാമ്പത്തികമായ ഇടപാട് ഉണ്ടെങ്കിൽ. ഞാൻ ഒരു ഉപ്പില്ലാതെ നടക്കാം, ഉണ്ടെങ്കിൽ!! ഇല്ലെങ്കിൽ പുള്ളി നടക്കുമോ? നടക്കണം, ഞാൻ എന്റെ ഫോണിൽ വന്ന് വീഡിയോ എടുക്കാം. ചുമ്മാ ആളുകൾ പറയരുത് ഞാൻ നന്മയ്ക്ക് വേണ്ടിയാണ്.’

Leave a Reply