മമ്മൂട്ടി ചിത്രത്തിൽ ദിലീപ് നായകനായ കഥ; ‘അവനെ നായകനാക്കിയാല്‍ ഇത് നന്നായി വര്‍ക്കൗട്ടാകും’ എന്നു പറഞ്ഞത് സാക്ഷാൽ മമ്മൂട്ടി തന്നെ
1 min read

മമ്മൂട്ടി ചിത്രത്തിൽ ദിലീപ് നായകനായ കഥ; ‘അവനെ നായകനാക്കിയാല്‍ ഇത് നന്നായി വര്‍ക്കൗട്ടാകും’ എന്നു പറഞ്ഞത് സാക്ഷാൽ മമ്മൂട്ടി തന്നെ

ചെമ്പട എന്ന സിനിമയിലൂടെയാണ് 2008 ൽ റോബിൻ തിരുമല സംവിധായകനാകുന്നത്. നിരവധി സിനിമകൾക്ക് ഇദ്ദേഹം കഥ, തിരക്കഥ എഴുതിയിട്ടുണ്ട്. മമ്മൂട്ടിയെയാണ് നായകനാക്കി താൻ ചിത്രം ചെയ്യാനിറങ്ങിയതെന്നും എന്നാൽ നായകനായി ഒടുവിൽ ദിലീപ് എത്തിയ കഥയാണ് തിരക്കഥാകൃത്ത് മനോരമയുമായുള്ള ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയത്.’മമ്മൂട്ടിയെ നായകനാക്കി ഒരു ചിത്രം എടുക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു സുനിലും ഞാനും. നിർമ്മാണം ഹമീദ്ക്ക. മിമിക്രി വഴി കലാഭവൻ അൻസാർ എന്റെ സുഹൃത്തുമായിരുന്നു. അദ്ദേഹവും മമ്മൂട്ടിയുമായി നല്ല ബന്ധമാണ്. കലാഭവനിലെ ലീഡറായി അൻസാർ തിളങ്ങിനിൽക്കുന്ന സമയമാണ്. രാജകീയം എന്നായിരുന്നു മമ്മൂട്ടിയുടെ ചിത്രത്തിനിട്ട പേര്. തിരുവിതാംകൂർ രാജവംശത്തിലെ അവസാനത്തെ രാജകുമാരന്റെ കഥയായിരുന്നു പറയാൻ ഉദ്ദേശിച്ചത്’.

ഞാനും അൻസാറും മമ്മൂക്കയെ കാണാൻ ചെന്നൈയിലേക്ക് പുറപ്പെട്ടു. മഹാബലിപുരം വീട്ടിലേക്കാണ് ഞങ്ങൾ ചെന്നത്. കഥയൊക്കെ അദ്ദേഹത്തോട് പറഞ്ഞു. അദ്ദേഹം ഞങ്ങളെ പുറത്തേക്ക് ക്ഷണിച്ചു. ആരെ വെച്ചാണ് പ്ലാൻ ചെയ്യുന്നത് എന്ന് നമുക്ക് ചോദിച്ചു. ജയറാം ,മുകേഷ് ആയിരുന്നു ഞങ്ങളുടെ മനസ്സിൽ. അന്നേരം മമ്മുക്ക പറഞ്ഞു. ‘സൈന്യം എന്ന പുതിയ ജോഷി ചിത്രത്തിൽ ദിലീപ് എന്ന ഒരു ചെറുപ്പക്കാരൻ അഭിനയിക്കുന്നുണ്ട്. നല്ല ഹ്യൂമർ സെൻസാണ്. അവനെ നായകനാക്കിയാൽ ഈ കോമഡി നന്നായി വർക്ക്ഔട്ടാകും.’ ആദ്യം നിങ്ങൾ ഈ സിനിമ ചെയ്യൂ, അതുകഴിഞ്ഞ് എന്ന് മമ്മൂക്ക പറഞ്ഞു. അങ്ങനെ ഞാനും അൻസാറും എഴുത്തു പൂർത്തിയാക്കി. ഹമീദ്ക്ക തന്നെയായിരുന്നു ചിത്രത്തിന്റെ നിർമ്മാണം. സംവിധാനം സുനിലും. മമ്മൂട്ടിയുടെ രാജകീയം എന്ന ചിത്രത്തിനായി തുടങ്ങി, ഒടുവിൽ ആ ചിത്രമാണ് ദിലീപിന്റെ മാനത്തെ ‘മാനത്തെ കൊട്ടാര’മായി മാറിയത്’. 1994 ലാണ് ചിത്രം പുറത്തിറങ്ങുന്നത്.

രാജകീയം എന്ന ചിത്രം നടന്നില്ല,ആ പേരിൽ മറ്റൊരു ചിത്രം ഇറങ്ങുകയും ചെയ്തു എന്ന് റോബിൻ തിരുമല വ്യക്തമാക്കുന്നു. ഇന്ദ്രപ്രസ്ഥം എന്ന ചിത്രത്തിലൂടെയാണ് വീണ്ടും മമ്മൂട്ടിയുമായി ഒന്നിക്കുന്നത്. ബേണി ഇഗ്നേഷ്യസ്,ഗിരീഷ് പുത്തഞ്ചേരി കൂട്ടുകെട്ടിലെ പാട്ടൊക്കെ ഒക്കെ വളരെ ഹിറ്റായിരുന്നുവെന്നും,പൂനിലാമഴ ഇപ്പോഴും ചാനലുകളിലൊക്കെ വരാറുണ്ടെന്നും തിരക്കഥാകൃത്ത് അഭിമുഖത്തിൽ പറഞ്ഞു.

Leave a Reply