മോഹൻലാലിന്റെ മീശയുടെ പ്രത്യേകതകൾ, മധുപാലിന്റെ രസകരമായ വിശദീകരണം ഇങ്ങനെ
1 min read

മോഹൻലാലിന്റെ മീശയുടെ പ്രത്യേകതകൾ, മധുപാലിന്റെ രസകരമായ വിശദീകരണം ഇങ്ങനെ

ഒഴിമുറി എന്ന സിനിമയിലൂടെ മലയാളികൾക്ക് പുതിയ അനുഭവം സൃഷ്ടിച്ച സംവിധായകനാണ് മധുപാൽ. ഇദ്ദേഹത്തിന്റെ ചിത്രങ്ങൾ അത്രയും പ്രേക്ഷക ശ്രദ്ധനേടിയ ചിത്രങ്ങൾ ആയിരുന്നു. മലയാളിത്തിന്റെ സൂപ്പർ സ്റ്റാറായ മോഹൻലാൽ നായകനായും സഹനടനായും വില്ലൻ വേഷങ്ങളിലുമെല്ലാം സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. ഒരു പ്രമുഖ ചാനൽ അഭിമുഖത്തിൽ മോഹൻലാലിന്റെ മീശ പിരിച്ചതിനെ കുറിച്ച് മധുപാൽ പറയുകയുണ്ടായി. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ “മീശ പിരിച്ചു മുകളിലേക്ക് ഉയർത്തുമ്പോൾ മീശ ഉണ്ടാക്കുന്ന ഒരു മുഖവും, അതുണ്ടാകുന്ന അതി മാനുഷികനായ ഒരു മനുഷ്യൻ തന്നെ മീശ താഴ്ത്തി കഴിയുമ്പോൾ ഭൂമിയെക്കാളും ക്ഷമയുള്ള,ഒരു ഭൂമിയോടൊപ്പം നിൽക്കുന്ന ഒരു മനുഷ്യനായി മാറുകയും ചെയ്യുന്നു” എന്നാണ് പറയുന്നത്.

മലയാള സിനിമയിൽ നായകന്മാർ മീശപിരിക്കുന്നു എന്നത് പുതുമയുള്ള കാര്യമല്ല. പഴയ താരങ്ങൾ മുതൽ പുതിയ താരങ്ങൾ വരെ മീശ പിരിച്ചു മികവ് തെളിയിച്ചു കഴിഞ്ഞു. മലയാളികൾ പണ്ടും ഇന്നും മീശ ആശാനായി കാണുന്നത് മോഹൻലാലിനെയാണ്. ലാൽമീശ മലയാളികൾക്ക് പ്രിയങ്കരമാണ്. മീശ പിരിച്ചു കൊണ്ട് സിനിമയിൽ വലിയ വിജയങ്ങൾ നേടിയെടുത്തിട്ടുമുണ്ട്. രാജാവിന്റെ മകൻ എന്ന മോഹൻലാൽ ചിത്രം ഇറങ്ങിയതിനു ശേഷമാണ് ലാൽ മീശ മലയാളികളുടെ പ്രിയപ്പെട്ട മീശയായത്. സുഖമോദേവി എന്ന ചിത്രത്തിൽ മീശ പിരിച്ച് മലയാളികൾക്ക് മറ്റൊരു സ്റ്റൈൽ നൽകി. മുണ്ടും മോഹൻലാലും മീശപിരിയും ആരാധകർ ഒരു ബ്രാന്റാക്കി മാറ്റിയത് മംഗലശ്ശേരി നീലകണ്ഠന്റെ വരവോടെയായിരുന്നു. പിന്നെ വലിയ വിജയങ്ങൾ ആയ സ്ഫടികം, ആറാം തമ്പുരാൻ,നരസിംഹം തുടങ്ങി എത്രയോ ചിത്രങ്ങൾ മീശ പിരിച്ച് ലാലേട്ടൻ വിജയങ്ങൾ നേടി കൊടുത്തു.

Leave a Reply