മമ്മൂട്ടിക്കൊപ്പം ലിജോ ജോസ് പെല്ലിശ്ശേരി ഒന്നിക്കുമ്പോൾ വരുന്നത് രണ്ട് സിനിമകളെന്ന് റിപ്പോര്‍ട്ട്
1 min read

മമ്മൂട്ടിക്കൊപ്പം ലിജോ ജോസ് പെല്ലിശ്ശേരി ഒന്നിക്കുമ്പോൾ വരുന്നത് രണ്ട് സിനിമകളെന്ന് റിപ്പോര്‍ട്ട്

സിറ്റി ഓഫ് ഗോഡ് , ആമേൻ, അങ്കമാലി ഡയറീസ്, ജെല്ലിക്കട്ട് എന്നീ മലയാള സിനിമയിലൂടെ വിജയം കൊയ്ത ചലച്ചിത്ര സംവിധായകനാണ് ലിജോ ജോസ് പെല്ലിശ്ശേരി. ലിജോ ജോസ് പെല്ലിശ്ശേരിയും മമ്മൂട്ടിയും ഒരുമിക്കുന്ന ചിത്രം വരുന്നതായി സോഷ്യൽ മീഡിയയിൽ വാർത്തകൾ നൽകിയിരുന്നു. എം ടി വാസുദേവൻ നായരുടെ കഥകളെ ആസ്പദമാക്കിയാണ് നെറ്റ്ഫ്ലിക്സ് ഒരുക്കുന്ന ‘ആന്തോളജി’ എന്ന ചിത്രത്തിലാണ് ഇവർ എത്തുന്നതെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ പുതിയ റിപ്പോർട്ട് പ്രകാരം ലിജോ ജോസ്,മമ്മൂട്ടി കൂട്ടുകെട്ടിൽ മറ്റൊരു ഫീച്ചർ ഫിലിംസിനു വേണ്ടിയാണ് ഒന്നിക്കുന്നതെന്നും പറയുന്നുണ്ട്. ഈ വാർത്ത കേരള കൗമുദിയാണ് പുറത്തുവിട്ടത്. ലിജോ ജോസ് സംവിധാനം ചെയ്യുന്ന ഫീച്ചർ ചിത്രത്തിന്റെ നിർമ്മാണവും മമ്മൂട്ടിയാണ് നിർവഹിക്കുന്നതെന്നും, ഈ ചിത്രത്തിൽ മമ്മൂട്ടിയുടെ ഉടമസ്ഥതയിൽ ഒരു പുതിയ ബാനർ നിലവിൽ വരുമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. നിലവിൽ ചിത്രീകരണം പുരോഗമിക്കുന്ന രതീന ഹർഷാദിന്റെ ‘പുഴു’എന്ന ചിത്രം പൂർത്തീകരിച്ചതിനുശേഷം മമ്മൂട്ടി,ലിജോ ജോസിന്റെ ഫീച്ചർ ചിത്രത്തിൽ ജോയിൻ ചെയ്യുമെന്നാണ് പറയുന്നത്. ജയരാജ്, പ്രിയദർശൻ, സന്തോഷ് ശിവൻ എന്നിവരുടെ കൂട്ടുകെട്ടിൽ എം.ടി യുടെ 6 കഥകൾ കോർത്തിണക്കികൊണ്ടാണ് ആന്തോളജി എന്ന ചലച്ചിത്രം ഒരുക്കുന്നത്.

ബിജു മേനോനെ കേന്ദ്രകഥാപാത്രമാക്കികൊണ്ട്,എംടിയുടെ ‘ശിലാലിഖിതം’ എന്ന കഥയാണ് പ്രിയദർശൻ സ്ക്രീനിൽ എത്തിക്കുന്നത്. എംടിയുടെ ‘അഭയം തേടി’ എന്ന രചനയെ ആസ്പദമാക്കിയാണ് സന്തോഷ് ശിവൻ ചലച്ചിത്രമാക്കുന്നത്. സിദിഖാണ് ഇതിൽ നായകനായെത്തുന്നത്. മരണം കാത്തിരിക്കുന്ന ഒരാളെക്കുറിച്ചാണ് ഈ ചിത്രം മുന്നോട്ട് പോകുന്നത് .കഥ എന്നതിനേക്കാൾ അമൂർത്തമായ ഒരു ആശയത്തിൽ നിന്നാണ് ഈ ചിത്രം സൃഷ്ടിച്ചെടുക്കേണ്ടതെന്നും, അത് വെല്ലുവിളി സൃഷ്ടിക്കുന്ന ഒന്നാണെന്നും സന്തോഷ് ശിവൻ നേരത്തെ പറഞ്ഞിരുന്നു.ജയരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഉണ്ണിമുകുന്ദനാണ് നായകനായി എത്തുന്നത്. അമൽ നീരദ് ഒരുക്കുന്ന ‘ഭീഷ്മ പർവ്വം’ എന്ന ചിത്രവും , ‘കെട്ടിയോളാണ് എൻറെ മാലാഖ ‘എന്ന ആസിഫലി നായകനാകുന്ന ചിത്രത്തിന്റെ സംവിധായകൻ നിസാം ബഷീറിന്റെ പുതിയ ചിത്രവും, മാമാങ്കത്തിനു ശേഷം വേണു കുന്നപ്പിള്ളി നിർമ്മിക്കുന്ന ചിത്രവുമാണ് ‘പുഴു’ കൂടാതെ മമ്മൂട്ടിയുടേതായി വരാനിരിക്കുന്ന മറ്റു പ്രൊജക്ടറുകൾ. അഖിൽ അക്കിനേനി നായകനാവുന്ന തെലുങ്ക് ചിത്രമായ ‘ഏജന്റ്’ൽ മമ്മൂട്ടി പ്രതിനായക കഥാപാത്രത്തെ അവതരിപ്പിക്കുമെന്നും സ്ഥിതികരിക്കാത്ത റിപ്പോർട്ടുകളുണ്ട്.

Leave a Reply