‘കടബാധ്യത പറഞ്ഞപ്പോള്‍, വീട്ടുജോലിക്കാരിയുടെ 4 ലക്ഷത്തിന്റെ കടം നയന്‍താര വീട്ട’; വിഘ്‌നേഷിന്റെ അമ്മ
1 min read

‘കടബാധ്യത പറഞ്ഞപ്പോള്‍, വീട്ടുജോലിക്കാരിയുടെ 4 ലക്ഷത്തിന്റെ കടം നയന്‍താര വീട്ട’; വിഘ്‌നേഷിന്റെ അമ്മ

തെന്നിന്ത്യന്‍ സൂപ്പര്‍താരം നയന്‍താരയേയും ഭര്‍ത്താവും സംവിധായകനുമായ വിഘ്നേഷ് ശിവനേയും ആരാധകര്‍ക്ക് ഏറെ ഇഷ്ടമാണ്. ഇരുവരും അടുത്തിടെയാണ് വാടക ഗര്‍ഭധാരണത്തിലൂടെ രണ്ട് ഇരട്ടകുട്ടികളുടെ അച്ഛനമ്മമാരായത്. ഇത് സോഷ്യല്‍മീഡിയയിലടക്കം വലിയ വിവാദങ്ങള്‍ക്കും വാര്‍ത്തകള്‍ക്കും വഴിവെച്ചിരുന്നു. എന്നാല്‍ അതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളെല്ലാം അവസാനിച്ചിരിക്കുകയാണ്. ഇപ്പോഴിതാ, നയന്‍താരയെ ആവോളം പുകഴ്ത്തി രംഗത്ത് എത്തിയിരിക്കുകയാണ് വിഘ്നേഷ് ശിവന്റെ അമ്മ മീന കുമാരി.

‘താന്‍ കണ്ടതില്‍ വച്ച് ഏറ്റവും ദയയും കരുതലുമുള്ള ഒരാളാണ് നയന്‍താരയെന്നാണ് മീനാ കുമാരി പറഞ്ഞത്. ബുദ്ധിമുട്ട് പറഞ്ഞ് ആര് പോയാലും അവരെ സഹായിക്കാന്‍ ഒരു മടിയും കാണിക്കാത്തവളാണ് നയന്‍താര എന്നും വിഘ്നേഷ് ശിവന്റെ അമ്മ പറയുന്നു. മാത്രമല്ല, മികച്ച അഭിനേത്രി എന്നതിലുപരി നയന്‍താര ഒരു നല്ല കുടുംബിനി കൂടിയാണെന്നും, കുടുംബത്തോടൊപ്പം എപ്പോഴും സമയം ചെലവഴിക്കാന്‍ ആഗ്രഹിക്കുന്ന ഒരാളാണെന്നും അവര്‍ വ്യക്തമാക്കി.

തന്റെ മകന്‍ ഒരു മികച്ച സംവിധായകനും മരുമകള്‍ നയന്‍താര ഒരു മികച്ച താരവുമാണ്. രണ്ടുപേരും കഠിനാധ്വാനികളാണ്. നയന്‍താരയുടെ വീട്ടില്‍ എട്ട് ജോലിക്കാരുണ്ട്. നാല് സ്ത്രീകളും നാല് പുരുഷന്മാരും. അതില്‍ ഒരു സ്ത്രീ അവരുടെ കടബാധ്യതകളെ കുറിച്ചും, നാല് ലക്ഷം രൂപ കടം ഉള്ളതിനാല്‍ ജീവിതം ശരിക്കും ബുദ്ധിമുട്ടുകയാണെന്നും നയന്‍താരയോട് പറഞ്ഞു.

നയന്‍താര ഉടന്‍ തന്നെ ആ പണം നല്‍കിയിട്ട് കടങ്ങളെല്ലാം ഉടന്‍തന്നെ തീര്‍ക്കണം എന്ന് അവരോടു പറഞ്ഞു. ഒരു വീട്ടുജോലിക്കാരിക്ക് ഇത്രയും തുക പെട്ടെന്ന് എടുത്തു നല്‍കണമെങ്കില്‍ അവര്‍ക്ക് വിശാലമായ ഒരു ഹൃദയവും മനസ്സലിവും ഉണ്ടായിരിക്കണം മീന കുമാരി കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ ആ സ്ത്രീ അതിന് അര്‍ഹയാണ്. കാരണം രണ്ട് മൂന്ന് വര്‍ഷമായി നയന്‍താരയുടെ വീട്ടില്‍ ആത്മാര്‍ഥമായി ജോലി എടുക്കുന്നവരാണ്. ഒരിക്കല്‍ നയന്‍താരയുടെ അമ്മ സ്വന്തം കയ്യിലെ സ്വര്‍ണവള അവര്‍ക്ക് ഊരി നല്‍കിയിരുന്നു. പരസ്പര വിശ്വാസത്തിന്റെ ഉദാഹരണമായി പറഞ്ഞതാണ് ഇക്കാര്യം. ഒരിടത്ത് നമ്മള്‍ ആത്മാര്‍ഥമായി ജോലി നോക്കുകയാണെങ്കില്‍ നമ്മുടെ വിഷമഘട്ടങ്ങളില്‍ തീര്‍ച്ചയായും ആരെങ്കിലും സഹായിക്കാനുണ്ടാകും.”മീന കുമാരി പറയുന്നു.