സോഷ്യൽ മീഡിയയിൽ തരംഗമായി വിശുദ്ധ മെജോയിലെ “ഒറ്റമുണ്ട്” ഗാനം
1 min read

സോഷ്യൽ മീഡിയയിൽ തരംഗമായി വിശുദ്ധ മെജോയിലെ “ഒറ്റമുണ്ട്” ഗാനം


ഡിനോയ് പൗലോസിനെ കേന്ദ്രകഥാപാത്രമാക്കി നവാഗതനായ കിരൺ ആന്റണി സംവിധാനം ചെയ്യുന്ന വിശുദ്ധ മെജോ എന്ന ചിത്രത്തിലെ ‘ഒറ്റമുണ്ട് ‘ എന്ന ഗാനം റിലീസ് ചെയ്തു.  ജാസി ഗിഫ്റ്റും വൈക്കം വിജയലക്ഷ്മിയും ചേര്‍ന്ന് ആലപിച്ച ഗാനം ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആയി കഴിഞ്ഞു.   സുഹൈൽ കോയയുടെ വരികൾക്ക് ജസ്റ്റിന്‍ വര്‍ഗീസ് ആണ് സംഗീതം നൽകിയിരിക്കുന്നത്. വലിയ സ്വീകാര്യത തന്നെയാണ് പാട്ടിന് ലഭിച്ചിരിക്കുന്നത്.  നേരത്തേ പുറത്തിറങ്ങിയ ചിത്രത്തിലെ ‘കണ്ണ്’ വിഡിയോയും സോഷ്യൽ മീഡിയ ട്രെൻഡിംഗ് ലിസ്റ്റിൽ ഇടം നേടിയിരുന്നു .

തണ്ണീർ മത്തൻ ദിനങ്ങൾ എന്ന സിനിമയിലൂടെ ശ്രദ്ധേയനായ ഡിനോയ് പൗലോസ് കേന്ദ്ര കഥാപാത്രമായി എത്തുന്ന  ‘വിശുദ്ധ മെജോ’ ഒരു പ്രണയ കഥയുടെ പശ്ചാത്തലത്തിലാണ് ഒരുങ്ങുന്നത്.  ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ഡിനോയ് പൗലോസ് ആണ്. ചിത്രത്തിൽ നായികയായി എത്തുന്നത് ലിജോ മോളാണ് മാത്യു തോമസ്, ബൈജു എഴുപുന്ന തുടങ്ങിയവരും ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു .

ചിത്രം നിർമ്മിക്കുന്നത് വിനോദ് ഷൊര്‍ണൂര്‍, ജോമോന്‍ ടി ജോണ്‍, ഷമീര്‍ മുഹമ്മദ് എന്നിവര്‍ ചേര്‍ന്നാണ്. ചിത്രത്തിന്റെ ഛായാഗ്രണം നിര്‍വഹിച്ചിരിക്കുന്നത് ജോമോന്‍ ടി ജോണാണ്. ഷാഫി ചെമ്മാടാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍. ചിത്രം ജൂലൈ 29 ന് തിയ്യറ്ററുകളില്‍ എത്തും.