സൂപ്പര്‍ ഹിറ്റടിക്കാന്‍ ധനുഷിന്റെ ‘ വാത്തി’ ; ഫെബ്രുവരി 17ന് തിയേറ്ററുകളിലേക്ക്‌
1 min read

സൂപ്പര്‍ ഹിറ്റടിക്കാന്‍ ധനുഷിന്റെ ‘ വാത്തി’ ; ഫെബ്രുവരി 17ന് തിയേറ്ററുകളിലേക്ക്‌

ധനുഷിനെ നായകനാക്കി വെങ്കി അറ്റ്‌ലൂരി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ തമിഴ് ചിത്രമാണ് ‘വാത്തി’. ചിത്രം ഫെബ്രുവരി 17-ന് തിയേറ്ററുകളിലെത്തും. മലയാളിതാരം സംയുക്ത മേനോനാണ് ധനുഷിന്റെ നായികയായി എത്തുന്നത്. ധനുഷിനെ കൂടാതെ, സമുദ്രക്കനി, നരേന്‍, ഇളവരസ്, തെലുങ്ക് താരം സായ്കുമാര്‍, മലയാളി താരങ്ങളായ പ്രവീണ, ഹരീഷ് പേരടി തുടങ്ങിയവരും ചിത്രത്തില്‍ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

Vaathi Film (2023) - Vaathi Song Lyrics List

കുറേ നാളുകളായി വളരെ സീരിയസ് സിനിമകളുമായി മാത്രം വന്നിരുന്ന ധനുഷ്, വാത്തി എന്ന ചിത്രത്തിലൂടെ കൊമേഴ്‌സ്യല്‍ എന്റര്‍ടൈന്‍മെന്റിലേക്ക് തിരിച്ച് പോകുകയാണ്. ആക്ഷനും പ്രണയവും ഗാനങ്ങളും നിറഞ്ഞ ചിത്രമാണ് വാത്തി. ഫെബ്രുവരി 17ന് ശിവരാത്രി റിലീസായാണ് ചിത്രമെത്തുന്നത്. പക്ഷേ ഗാനങ്ങള്‍ ഇതിനോടകം ഹിറ്റ്ചാര്‍ട്ടില്‍ ഇടം പിടിച്ചു കഴിഞ്ഞു. വാ വാത്തി എന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ ഇതിനോടകം മൂന്നു കോടി ആള്‍ക്കാര്‍ കണ്ടു കഴിഞ്ഞു.

ധനുഷിനൊപ്പം സംയുക്ത മേനോന്‍; 'വാത്തി' ഫെബ്രുവരി 17-ന് തിയേറ്ററുകളില്‍ , dhanush, samyuktha menon, vathi, vathi release date announced

 

ജി.വി പ്രകാശാണ് സംഗീത സംവിധായകന്‍. വെണ്‍കി ആറ്റ്‌ലുരി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മലയാളിയായ സംയുക്താ മേനോനാണ് നായിക. സിത്താര പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രം ഫെബ്രുവരി 17ന് സ്‌കന്ദാ സിനിമാസും ഐന്‍സ്റ്റിന്‍ മീഡിയയും ചേര്‍ന്നാണ് കേരളത്തില്‍ വിതരണത്തിനെത്തിക്കുന്നത്. റിലീസ് ചെയ്യുന്ന അന്ന് തന്നെ ചിത്രം കേരളത്തിലെ 100 തിയേറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തും.

Vaathi Movie latest update dhanush movie vaathi update from music director GV Prakash kumar | ധനുഷ് ചിത്രം വാത്തിയുടെ പുതിയ വിശേഷവുമായി സം​ഗീത സംവിധായകൻ ജി.വി. പ്രകാശ്‍കുമാര്‍ | News ...

‘വാത്തി’യുടെ ഓഡിയോ ലോഞ്ച് ഫെബ്രുവരി 4-ന് ചെന്നൈയില്‍ വെച്ച് നടക്കും. സിതാര എന്റര്‍ടെയിന്‍മെന്റ്‌സ്, ഫോര്‍ച്യുണ്‍ ഫോര്‍ സിനിമാസ്, ശ്രീകര സ്റ്റുഡിയോസ് എന്നീ ബാനറുകള്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഓഡിയോ റൈറ്റ്സ് 3.75 കോടി രൂപയ്ക്ക് ആദിത്യ മ്യൂസിക് സ്വന്തമാക്കിയിരുന്നു. ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത് വെങ്കി അറ്റ്ലൂരി തന്നെയാണ്.

ധനുഷിന്റെ 'വാത്തി' വരുന്നു | Vaathi Movie

അതേസമയം, ‘നാനേ വരുവേന്‍’ ആണ് ധനുഷിന്റേതായി ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. ധനുഷിന്റെ സഹോദരന്‍ സെല്‍വരാഘവന്‍ ആണ് ചിത്രം സംവിധാനം ചെയ്തത്. സെല്‍വരാഘവന്‍ അതിഥി കഥാപാത്രമായി ചിത്രത്തില്‍ അഭിനയിച്ചിരുന്നു. യുവാന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. ‘സാനി കായിദ’ത്തിന്റെ ക്യാമറ കൈകാര്യം ചെയ്ത യാമിനി യജ്ഞമൂര്‍ത്തിയാണ് ഛായാഗ്രഹണം. കലാസംവിധാനം ബി കെ വിജയ് മുരുകന്‍. കലൈപ്പുലി എസ് താണുവിന്റേത് ആയിരുന്നു നിര്‍മ്മാണം. വി ക്രിയേഷന്‍സിന്റെ ബാനറില്‍ ആണ് ചിത്രത്തിന്റെ നിര്‍മാണം. വിഎഫ്എക്സ് സൂപ്പര്‍വൈസര്‍ പ്രവീണ്‍ ഡി ആണ്.