“നടിയുടെ കേസിൽ പ്രമുഖ നടനായ ദിലീപ് കുറ്റവാളിയാണെന്ന് ആരാണ് തീരുമാനിച്ചത് “: അടൂർ ഗോപാലകൃഷ്ണൻ
1 min read

“നടിയുടെ കേസിൽ പ്രമുഖ നടനായ ദിലീപ് കുറ്റവാളിയാണെന്ന് ആരാണ് തീരുമാനിച്ചത് “: അടൂർ ഗോപാലകൃഷ്ണൻ

മലയാള സിനിമ ലോകത്തെ പ്രമുഖ നടി ആക്ര മിക്കപ്പെട്ട കേസിൽ പ്രതികരണവുമായി രംഗതെത്തിയിരിക്കുകയാണ് സംവിധായകൻ അടൂർ ഗോപാല കൃഷ്ണൻ. നടിയുടെ കേസിൽ പ്രമുഖ നടനായ ദിലീപ് കുറ്റവാളിയാണെന്ന് ആരാണ് തീരുമാനിച്ചതെന്നാണ്  ചോദിച്ചത്. കൂടാതെ കോടതി കുറ്റക്കാരനാണെന്ന് പറഞ്ഞിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോടതി കുറ്റക്കാരനാണെന്ന് വിധിക്കുന്ന വരെ ദിലീപ് നിരപരാധിയാണെന്നേ താൻ കരുതൂ എന്നും അടൂർ വ്യക്തമാക്കി. ഏതാനും ദിവസങ്ങളായി കേരളം ചർച്ച ചെയ്യുന്ന കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ സ്ഥാനത്ത് നിന്നും രാജിവച്ച കാര്യം അറിയിക്കാനായി മാധ്യമ പ്രവർത്തകരെ കണ്ടപ്പോഴാണ് നടി ആക്രമിക്കപ്പെട്ട കേസിനെ കുറിച്ചും അടൂർ തന്റെ പ്രതികരണം അറിയിച്ചത് .

കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറായ ശങ്കർ മോഹൻ പ്രതിഷേധങ്ങൾക്കൊടുവിൽ രാജി വെച്ച് പുറത്ത് പോയതിന് പിന്നാലെയാണ് ചെയർമാനായ അഡൂരും രാജി വെച്ചത്. മുൻപ് ശങ്കർ മോഹന് അഡൂർ പൂർണ പിന്തുണ പ്രഖ്യാപിച്ചിരുന്നു , കൂടാതെ വിദ്യാർത്ഥി സമരങ്ങളുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങളിൽ അദ്ദേഹം വിമർശനവും അറിയിച്ചു. ശങ്കർ മോഹനെ   ക്ഷണിച്ചു വരുത്തി അപമാനിച്ചു വെന്നും ഇല്ലാക്കഥകൾ പ്രചരിപ്പിച്ചുവെന്നുമാണ് അടൂർ വാർത്താ സമ്മേളനത്തിൽ ശക്തമായി ആരോപിച്ചത് . തെറ്റായ ആരോപണങ്ങളാണ്  ഡയറക്ടർക്കെതിരെ പലരും ഉയർത്തിയത്. ജോലിക്കാരെ കൊണ്ട് കുളിമുറി കഴുകിപ്പിച്ചിരുന്നില്ലെന്നും അഡൂർ ഗോപാലകൃഷ്ണൻ ശക്തമായി അഭിപ്രായപ്പെട്ടു.

ഒരു ദളിത് ക്ലർക്ക് വിദ്യാർത്ഥികളെ  സ്വാധീനിച്ചാണ് ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രശ്നം വിഷയം ഇത്രയും വലുതാക്കിയത്. അതോടൊപ്പം തന്നെ ഇൻസ്റ്റിറ്റ്യൂട്ടിൽആത്മാർത്ഥ സേവനം നടത്തിയിരുന്ന ചുരുക്കം  ചിലരെ അവിടെ നിന്നു കെട്ടുകെട്ടിക്കാനായിരുന്നു സമരം നടത്തിയതെന്നും അടൂർ പറഞ്ഞു .  സമരത്തിന് മുമ്പ് വിദ്യാർത്ഥികളുമായി ചർച്ച നടത്തിയിരുന്നു. എന്നാൽ മുന്നറിയിപ്പ് ഇല്ലാതെയായിരുന്നു വിദ്യാർത്ഥികൾ കൂട്ടം കൂടി സമരം നടത്തിയതെന്നും അടൂർ ആരോപിച്ചു.   അടൂരിന്‍റെ  കൂടി സമ്മതത്തോടെയാണ് ഇൻസ്റ്റിറ്റ്യൂട്ടിൽ അന്വേഷണ കമ്മീഷനെ വച്ചതെന്നും വിദ്യാർത്ഥികളെ വിശ്വാസത്തിലെടുക്കുന്നതിൽ വീഴ്ച ഉണ്ടായിട്ടുണ്ടെന്നും അവർ വിശദീകരിച്ചു. അടൂർ പറഞ്ഞവയിൽ എന്തെങ്കിലും കഴമ്പുണ്ടെങ്കിൽ അന്വേഷിക്കുമെന്ന് മന്ത്രി ബിന്ദു പ്രഖ്യാപിച്ചു. വിദ്യാർത്ഥികളുടെ ഭാവിയുടെ കാര്യത്തിൽ ആശങ്ക വേണ്ടെന്നും ചലച്ചിത്ര മേഖലയിൽ വൈദഗ്ധ്യം ഉള്ളവർ വേറെയും ഉണ്ട് എന്നും മന്ത്രി കൂട്ടിച്ചേർത്തു.