“ഇവനെക്കൊണ്ട് ഇത്രയൊക്കെ പറ്റൂ എന്ന് പറഞ്ഞ് ഒതുക്കി, അത് പിന്നീട് വാശിയായി” : ഉണ്ണി മുകുന്ദൻ
2002 പുറത്തിറങ്ങിയ നന്ദനം എന്ന ചിത്രത്തിൻറെ തമിഴ് റീമേക്കായ സെതനിലൂടെ ചലച്ചിത്രലോകത്തേക്ക് കടന്നുവന്ന ഉണ്ണി മുകുന്ദൻ ബോംബെ മാർച്ച് 12 എന്ന മമ്മൂട്ടി നായകനായ ചിത്രത്തിലൂടെ മലയാളത്തിൽ സജീവമായി. ബോംബെ മാർച്ച് 12 എന്ന ചിത്രത്തിലെ അഭിനയത്തിന് നിരവധി അവാർഡുകൾ ലഭിക്കുകയും പിന്നീട് ബാങ്ക് ഓക്ക് സമ്മർ, തത്സമയം ഒരു പെൺകുട്ടി എന്നീ ചിത്രങ്ങളിൽ അഭിനയിക്കുകയും ചെയ്തു. 2012 വൈശാഖ് സംവിധാനം ചെയ്ത മല്ലൂസിംഗ് എന്ന ചിത്രത്തിൽ നായകനായതോടെ താരത്തിന്റെ കരിയർ തന്നെ മാറി മറിഞ്ഞു. വലിയ വിജയം നേടിയ ചിത്രത്തിന് പിന്നാലെ ഒരുപിടി മികച്ച സിനിമകളിൽ നായക വേഷം ചെയ്യുവാൻ ഉണ്ണിമുകുന്ദന് അവസരം ലഭിച്ചു. എന്നാൽ ഇവയിൽ ഭൂരിപക്ഷം ചിത്രങ്ങളും പരാജയപ്പെട്ടെങ്കിലും ഉണ്ണിമുകുന്ദൻ എന്ന താരത്തിന്റെ അഭിനയം എല്ലായിടത്തും പ്രശംസിക്കപ്പെട്ടു.
2014 വിക്രമാദിത്യൻ എന്ന ചിത്രത്തിൽ ദുൽഖർ സൽമാന് ഒപ്പം ഉണ്ണിമുകുന്ദനും നായക വേഷത്തിൽ പ്രത്യക്ഷപ്പെട്ടു. ഈ ചിത്രം വിജയമാവുകയും ഉണ്ണിയുടെ അഭിനയം നിരൂപക പ്രശംസ നേടിയെടുക്കുകയും ചെയ്തതോടെ നായകനായും ഉപനായകനായും വില്ലനായും എല്ലാം സിനിമയിൽ പ്രത്യക്ഷപ്പെടാൻ താരത്തിന് അവസരം ലഭിച്ചു. ഇതിൻറെ ഭാഗമായി 30ലധികം ചിത്രങ്ങളിൽ അദ്ദേഹം ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തു. 2018ൽ ക്ലിന്റ് എന്ന ചിത്രത്തിൽ ക്ലിന്റിന്റെ അച്ഛൻറെ 35 വയസ്സ് മുതൽ 75 വയസ്സ് വരെ പ്രായമുള്ള വേഷം ഉണ്ണിമുകൻ അവതരിപ്പിക്കുകയും ഈ അഭിനയത്തിലൂടെ മികച്ച നടനുള്ള രാമു കാര്യാട്ട് അവാർഡ് ലഭ്യമാവുകയും ചെയ്തു. ജനതാ ഗ്യാരേജ് എന്ന മോഹൻലാൽ ചിത്രത്തിലൂടെ തെലുങ്ക് ചിത്രത്തിലേക്ക് ചുവട് വച്ച താരം വില്ലൻ വേഷത്തിൽ ആയിരുന്നു ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടത്.
2018 ൽ അനുഷ്ക ഷെട്ടി നായകയായ ഭാഗമതിയിൽ അനുഷ്കയുടെ ജോഡിയായി അഭിനയിക്കുകയും 2019 മമ്മൂട്ടി നായകനായ മാമാങ്കം എന്ന ചിത്രത്തിൽ പ്രധാന വേഷത്തിൽ പ്രത്യക്ഷപ്പെടുകയും ചെയ്തു. നല്ലൊരു ഗായകൻ കൂടിയായ ഉണ്ണി അച്ചായൻസ്, ചാണക്യതന്ത്രം എന്നീ ചിത്രങ്ങൾ ഉൾപ്പെടെ അഞ്ചിൽ അധികം സിനിമകളിൽ ഗാനം ആലപിക്കുകയും അച്ചായൻസിൽ ഒരു ഗാനം എഴുതുകയും ചെയ്തു. അടുത്തിടെ താരം തൻറെ കരിയറിനെ പറ്റി പറഞ്ഞ വാക്കുകൾ ആണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ… മസിലളിയൻ കാഴ്ചപ്പാട് മാറ്റാൻ എന്നെ സഹായിച്ച ചിത്രമാണ് മേപ്പടിയാൻ.മസിൽ മേജിൽ കുടുങ്ങുന്നു എന്ന് തോന്നിയപ്പോൾ മനപ്പൂർവം നായക വേഷങ്ങൾ പലതും വേണ്ടെന്നുവച്ചു. ഈ പോക്ക് പോയാൽ ഔട്ട് ആകും എന്ന് തോന്നിയപ്പോഴാണ് വില്ലൻ വേഷങ്ങളിലേക്ക് മാറിയത്.
അഞ്ചുവർഷത്തോളം വില്ലൻ കഥാപാത്രങ്ങൾ മാത്രം ചെയ്യാം എന്നായിരുന്നു തീരുമാനം. കൊറോണ കാരണം സിനിമ മേഖല നിശ്ചലമായപ്പോൾ ഞാൻ എന്താണെന്നും എന്നെക്കുറിച്ചും പഠിക്കാൻ തുടങ്ങിയത് അവിടെനിന്നാണ്. മാറ്റത്തിന്റെ തുടക്കവും അവിടെ നിന്നാണെന്ന് പറയാം. ഒരിക്കൽ സുഹൃത്തിനൊപ്പം അവൻറെ മകനെ വിളിക്കുവാൻ സ്കൂളിലേക്ക് പോയപ്പോൾ ഒരു രണ്ടാം ക്ലാസുകാരൻ വന്ന് മേപ്പടിയാൻ എന്ന ചിത്രം അവനെ വളരെയധികം ഇമോഷണൽ ആക്കി എന്ന് പറയുകയുണ്ടായി. ഇത് എന്നിൽ വളരെയധികം വൈകാരികതയാണ് സൃഷ്ടിച്ചത്. എന്നാൽ തുടക്കകാലത്ത് അവനെക്കൊണ്ട് ഇത്രയൊക്കെ പറ്റൂ എന്ന് പറഞ്ഞ് പലപ്പോഴും ഒതുക്കി നിർത്തിയ അവസരം ഉണ്ടായിട്ടുണ്ട്.
നല്ല പല ചിത്രങ്ങളും നായക വേഷങ്ങളും അതിൻറെ പേരിൽ നഷ്ടമാവുകയും ചെയ്തിട്ടുണ്ട് അത് എന്നിൽ വാശിയാണ് സൃഷ്ടിച്ചത്. അഹമ്മദാബാദിൽ നിന്ന് തൃശ്ശൂരിലേക്ക് വന്ന 17 വയസ്സുകാരന്റെ സീൽ ഇപ്പോഴും എന്നിൽ ഉണ്ടെന്നതിന്റെ തെളിവാണ് ഈ പുതിയ മാറ്റങ്ങൾ. ഇത് എന്നിലെ വ്യക്തിയെയല്ല നടനെയാണ് മാറ്റിയത്. എട്ടുവർഷം മുൻപ് എന്നിലെ നടനെ ആളുകൾ കാണണം എന്ന് ഞാൻ ആഗ്രഹിച്ചിരുന്നു. ഒരു ബ്രേക്ക് ത്രൂ കിട്ടിയില്ല. ടൈപ്പ് കാസ്റ്റ് ചെയ്യപ്പെട്ടത് പൊളിക്കാൻ പറ്റാത്ത സാഹചര്യമുണ്ടായി. എല്ലാം ഒത്തുവന്നത് ഇപ്പോഴാണെന്ന് താരം വ്യക്തമാക്കുന്നു. മാളികപ്പുറം എന്ന ചിത്രത്തിലാണ് ഉണ്ണി മുകുന്ദൻ ഏറ്റവും അവസാനം പ്രത്യക്ഷപ്പെട്ടത്. ചിത്രം തീയറ്ററുകളിൽ വൻ വിജയമായി ഇപ്പോഴും തുടരുകയാണ്. കുടുംബപ്രക്ഷകർ ഇരുകൈയും നീട്ടിയാണ് മാളികപ്പുറം സ്വീകരിച്ചിരിക്കുന്നത്.