ഈ വര്‍ഷം മമ്മൂട്ടിയും സുരേഷ് ഗോപിയും മുന്നില്‍ ; ഏറ്റവും കൂടുതല്‍ കളക്ഷന്‍ കിട്ടിയ മലയാള സിനിമകള്‍ ഇവയൊക്കെ
കോവിഡ് കാലത്ത് തിയേറ്ററുകള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തിയിരുന്നു. കാണികളില്ലാത്ത തിയേറ്ററുകളില്‍ നിന്നും പല ചിത്രങ്ങളും ശരാശരി കളക്ഷന്‍പോലും നേടാനാവാതെ മടങ്ങി. പ്രതിസന്ധികാലമെല്ലാം പിന്നിട്ട് തിയേറ്ററുകള്‍ ഇപ്പോള്‍ ഉണര്‍ന്നിരിക്കുകയാണ്. ഭീഷ്മപര്‍വ്വം പോലുള്ള ചിത്രങ്ങള്‍ ആയിരുന്നു തിയേറ്ററുകളെ ഹൗസ് ഫുള്ളാക്കി നല്ല കളക്ഷന്‍ നേടികൊടുക്കാന്‍ തുടക്കമിട്ടത്. ആദ്യ നാല് ദിവസം കൊണ്ട് മമ്മൂട്ടി അമല്‍ നീരദ് ടീമിന്റെ ഭീഷ്മപര്‍വ്വം റെക്കോര്‍ഡ് കളക്ഷനാണ് നേടിയത്. ഈ വര്‍ഷത്തെ ഹിറ്റ് ചിത്രങ്ങളുടെ തിയേറ്റര്‍ കളക്ഷന്‍ റിപ്പോര്‍ട്ടാണ് മൂവി റീല്‍ എന്ന ഫെയ്സ്ബുക്ക് പേജില്‍ പങ്കുവെച്ചിരിക്കുന്നത്. ഈ കളക്ഷന്‍ റിപ്പോര്‍ട്ട് ഇപ്പോള്‍ വൈറലാവുകയാണ്.
ww ഗ്രോസേര്‍സ് കളക്ഷനില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് ഭീഷ്മപര്വ്വമാണ്. മലയാളത്തിലെ പണംവാരി പടങ്ങളുടെ പട്ടികയില്‍ മുന്‍പന്തിയിലുള്ള മോഹന്‍ലാലിന്റെ ലൂസിഫറിന്റെ നാല് ദിവസത്തെ ബോക്സ്ഓഫീസ് ഭീഷ്മപര്‍വ്വം മറികടന്നിരുന്നുവെന്ന് ഫിയോക് അറിയിച്ചിരുന്നു. മൂവി റീല്‍സിന്റെ റിപ്പോര്‍ട്ട് പ്രകാരം 88.10 കോടിയാണ് ഭീഷ്മപര്വ്വത്തിന് തിയേറ്ററുകളില്‍ നിന്ന് മാത്രം ലഭിച്ചത്. റിലീസ് ദിനത്തില്‍ മാത്രം മൂന്ന് കോടിക്ക് മുകളില്‍ ഭീഷ്മപര്‍വ്വം നേടിയിരുന്നു. ലിസ്റ്റില്‍ രണ്ടാമത് വരുന്ന ചിത്രം ഹൃദയം ആണ്. ജനുവരി അവസാനത്തോടെയാണ് ഹൃദയം തിയേറ്ററിലെത്തിയത്. പ്രണവ് മോഹന്‍ലാലിനെ നായകനാക്കി വിനീത് ശ്രീനിവാസന് സംവിധാനം ചെയ്ത ഹൃദയത്തിന് 55.25 കോടിയാണ് കളക്ഷന്‍ ലഭിച്ചത്. തിയേറ്ററുകളില്‍ മികച്ച അഭിപ്രായമായിരുന്നു ചിത്രത്തിന് ലഭിച്ചത്.
മൂന്നാമത്തെ ചിത്രം പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമൂട് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തിയ ജനഗണമന എന്ന ചിത്രമാണ്. 50.8കോടിയാണ് തിയേറ്ററുകളില്‍ നിന്ന് മാത്രം ചിത്രത്തിന് ലഭിച്ചതെന്നാണ് മൂവി റീല്‍സ് പങ്കുവെച്ച പോസ്റ്റില്‍ പറയുന്നത്. ജനഗണമന ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ചിത്രം സുപ്രിയ മേനോനും ലിസ്റ്റിന് സ്റ്റീഫനും ചേര്‍ന്നാണ് നിര്‍മിച്ചത്. അടുത്ത വരുന്ന ചിത്രം പൃഥ്വിരാജ് നായകനായെത്തിയ കടുവ ആണ്. ചിത്രത്തിന് 46.5 കോടിയാണ് കളക്ഷന്‍ കിട്ടിയിരിക്കുന്നത്. ഷാജി കൈലാസിന്റെ സംവിധാനത്തില്‍ എത്തിയ ചിത്രമായിരുന്നു കടുവ.
തല്ലുമാലയാണ് അഞ്ചാം സ്ഥാനത്ത് നില്‍ക്കുന്നത്. ടൊവിനോ തോമസ്, കല്യാണി പ്രിയദര്ശന് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ചിത്രം ഇതുവരെ 38.43 കോടിയാണ് കളക്ട് ചെയ്തത്. മമ്മൂട്ടി നായകനായെത്തിയ സിബിഐ5 ദ ബ്രെയിന്‍ 36.5 കോടിയും സുരേഷ് ഗോപി ജോഷി കൂട്ടുകെട്ടില്‍ വന്ന പാപ്പന് 30 കോടിയും തിയേറ്ററുകളില്‍ നിന്ന് മാത്രമായി കളക്ട് ചെയ്തിരിക്കുന്നുവെന്നാണ് മൂവി റീല്‍ പോസ്റ്റില്‍ വ്യക്തമാക്കുന്നത്. മോഹന്‍ലാലും ബി ഉണ്ണികൃഷ്ണനും ഒന്നിച്ച ആറാട്ട് 24 കോടിയും കുഞ്ചാക്കോ ബോബന് നായകനായെത്തിയ എന്നാ താന്‍ കേസ് കൊട് 23. 85 കോടിയുമാണ് കളക്ഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഫഹദ് ഫാസിലിന്റെ മലയന്‍കുഞ്ഞ് 16 കോടിയാണ് കളക്ട് ചെയ്തതായി ww ഗ്രോസേര്‍സ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.