ദിലീപിനെ കുറിച്ച് നല്ലത് വിചാരിക്കുന്ന ഒരാള്‍ പോലും ഭൂമുഖത്ത് കാണരുത്; പേരടക്കം അസ്ഥിവാരം തോണ്ടി മമ്മൂട്ടിയുടെ ലൂക്ക് ആന്റണി
1 min read

ദിലീപിനെ കുറിച്ച് നല്ലത് വിചാരിക്കുന്ന ഒരാള്‍ പോലും ഭൂമുഖത്ത് കാണരുത്; പേരടക്കം അസ്ഥിവാരം തോണ്ടി മമ്മൂട്ടിയുടെ ലൂക്ക് ആന്റണി

റോഷാക്ക് എന്ന ചിത്രം എല്ലാവരെയും അമ്പരപ്പിൽ ആഴ്ത്തിയ രീതിയിലുള്ള ഒരു ചിത്രമാണ് എന്ന പ്രേക്ഷകരെല്ലാം ഒരേപോലെ പറഞ്ഞുകഴിഞ്ഞു. ഹോളിവുഡ് മാതൃകയിൽ ഒരുങ്ങിയ ചിത്രം മലയാളത്തിലെ ആദ്യത്തെ പരീക്ഷണ ചിത്രം കൂടി ആണെന്നാണ് പ്രേക്ഷകർ പറയുന്നത്. ഇപ്പോൾ ചിത്രത്തിലെ ഒരു സ്പോയിലർ അലർട്ട് ആണ് സോഷ്യൽ മാധ്യമങ്ങളിലെല്ലാം ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. മമ്മൂട്ടിയുടെ ലുക്ക് ആന്റണി എന്ന കഥാപാത്രം വില്ലനായ ദിലീപിന്റെ അസ്ഥിവാരം മുഴുവൻ നശിപ്പിക്കുന്നതാണ് പ്രതികാരം എന്നു പറയുന്നത്.

ഒരു സാധാ ക്ലീഷേ പ്രതികാരകഥയുമായി മാറാവുന്ന ഈ ചിത്രത്തെ സംവിധായകൻ സമീപിച്ച രീതി കൊണ്ടാണ് അത് കൂടുതൽ മനോഹരമാകുന്നത് എന്ന് മനസ്സിലാക്കാൻ സാധിക്കും. ഒരു സാധാരണ പ്രതികാരകഥയായി മാത്രം ഒതുങ്ങി പോകാവുന്ന റോഷാക്കിനെ ഒരു വ്യത്യസ്തമായ അനുഭവം ആക്കി മാറ്റിയത് സംവിധായകന്റെ മികവ് തന്നെയാണ് എന്ന് എടുത്തു പറയേണ്ടിയിരിക്കുന്നു. ജീവിച്ചിരിക്കുന്നവരെ തേടിയെത്തുന്ന പ്രതികാരദാഹിയായ പ്രേതങ്ങളെ ആണ് പൊതുവെ നമ്മൾ കണ്ടിട്ടുള്ളത്. എന്നാൽ ഇവിടെ ജീവിതം ജീവിച്ചു തീർക്കാൻ വിധിക്കപ്പെട്ട മനുഷ്യരാണ് പ്രേതത്തെ തേടിയെത്തുന്നത്. ദിലീപിന് ഉണ്ടായിരുന്ന ഓരോന്നിനെയും നശിപ്പിക്കുകയാണ് ലുക്ക്.

അയാളുടെ അസ്ഥിവാരം തോണ്ടുകയാണ് എന്ന് തന്നെ പറയാവുന്നതാണ്. ദിലീപിന്റെ ആത്മാവിനെ കുത്തിനോവിക്കാനും കൂടുതൽ പ്രകോപിപ്പിക്കാനും ലുക്ക് കൃത്യമായ പ്ലാനോടെയാണ് ഓരോ കാര്യങ്ങളും നടപ്പിലാക്കുന്നത്. ദിലീപ് ആശിച്ചു മോഹിച്ചു പണിത വീട് സ്വന്തമാക്കുന്നതും വീടിനുമുന്നിലെ ദിലീപ് വില്ല എന്ന് ബോർഡിൽ ദിലീപിനെ ചുറ്റികകൊണ്ട് അടിച്ചു തകർത്താണ് തന്റെ പ്രതികാരത്തിനു ആരംഭം കുറിക്കുന്നത് തന്നെ. മരണശേഷം ദിലീപിന് നാട്ടിലും വീട്ടിലും ഉണ്ടായിരുന്നു നല്ല പേര് തകർക്കുക എന്നതാണ് ആന്റണിയുടെ അടുത്ത ദൗത്യം. അത് അദ്ദേഹം ചെയ്യുന്നുണ്ട്. ദിലീപിനെ കുറിച്ച് നല്ലത് പറയുന്ന ഒരാൾ പോലും ഉണ്ടാകില്ല എന്ന് താൻ ഉറപ്പാക്കുമെന്ന് ഒരു സന്ദർഭത്തിൽ പറയുന്നത് ശ്രെദ്ധ നേടുന്നുണ്ട്.

ദിലീപിന്റെ ആത്മാവിനെ കാണുവാൻ വേണ്ടി അക്ഷമയോടെ കാത്തിരിക്കുന്ന ലുക്കിന്റെ കഥാപാത്രത്തെയും ചില സന്ദർഭങ്ങളിൽ കാണാൻ സാധിക്കും. വളരെ വ്യത്യസ്തമായ ഒരു കഥ പറച്ചിൽ കൊണ്ട് ഈ ചിത്രം പ്രേക്ഷകരെ വീണ്ടും വീണ്ടും അമ്പരപ്പിൽ ആഴ്ത്തുകയാണ് ചെയ്തിരിക്കുന്നത്. മമ്മൂട്ടിയുടെ കരിയറിലെ തന്നെ വ്യത്യസ്തമായ ഒരു കഥാപാത്രമാണ് ലുക്ക് ആന്റണി എന്ന് പറയാം.