ലക്ഷകണക്കിന് കാഴ്ചക്കരെ സ്വന്തമാക്കി വിശാൽ ചിത്രത്തിന്റെ ട്രൈലർ യൂടൂബിൽ തരംഗമാവുന്നു
1 min read

ലക്ഷകണക്കിന് കാഴ്ചക്കരെ സ്വന്തമാക്കി വിശാൽ ചിത്രത്തിന്റെ ട്രൈലർ യൂടൂബിൽ തരംഗമാവുന്നു

തമിഴ് താരങ്ങളായ വിശാൽ ആര്യ ഒരുമിച്ചെത്തുന്ന ചിത്രത്തിന്റെ ട്രൈലെർ പുറത്തിറങ്ങിയിരിക്കുന്നു. ചിത്രത്തിന്റെ 1.42 മിനിറ്റ് ദൈർഘ്യമുള്ള ട്രൈലെർ ആണ് പുറത്തിറങ്ങിയിരിക്കുന്നത്. ഡിവോ മ്യൂസിക് യൂടൂബ് ചാനലിലൂടെയാണ് ഒക്ടോബർ 23 ന് ട്രൈലെർ പുറത്തിറക്കിയത്. ട്രൈലെർ പുറത്തിറങ്ങി ഒരാഴ്ച്ചക്കകം തന്നെ 3.5 ദശലക്ഷം കാഴച്ചക്കരേയാണ് നേടിയത്. എനിമി ചിത്രത്തിന്റെ രചനയും സംവിധാനവും ആനന്ദ് ശങ്കറാണ്. മമ്ത മോഹൻദാസ്‌, തമ്പി രാമയ്യ,കരുണാകരൻ, മൃണാലിനി രവി, പ്രകാശ് രാജ് എന്നിവരാണ് ചിത്രത്തിലെ മറ്റു കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. എസ് വിനോദ് കുമാറാണ് ചിത്രത്തിന്റെ നിർമ്മാണം. ആർ ഡി രാജശേഖരനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിചിരിക്കുന്നത്. ചിത്രത്തിന്റെ സംഗീത സംവിധാനം ഒരുക്കുന്നത് എസ്. തമൻ. മിനി സ്റ്റുഡിയോയാണ് ഈ ബിഗ് ബാഡ്ജറ്റ് ചിത്രത്തിന്റെ നിർമാതാക്കൾ.

 

ട്രൈലെർ പുറത്തിറക്കിയപ്പോൾ ആരാധകരെ ഒട്ടും തന്നെ നിരാശയാക്കിയില്ല. ചിത്രത്തിന്റെ ട്രൈലെർ രംഗങ്ങളിൽ ആരാധകരെ കൂടുതൽ ആകർഷിച്ചിരിക്കുന്നത് ചിത്രത്തിന്റെ ആക്ഷൻ രംഗങ്ങളാണ്. ചിത്രം ദീപാവലിക്ക് ലോകമെമ്പാടും തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. ജനപ്രീതി നേടിയ അവൻ ഇവൻ എന്ന സിനിമയ്ക്ക് ശേഷം ആര്യയും വിശാലും ഒന്നികുന്ന ചിത്രം കൂടിയാണ് എനിമി. പ്രതിനായക കഥാപാത്രത്തിലാണ് ആര്യ ചിത്രത്തിൽ എത്തുന്നതെന്നാണ് സൂചന. ഒത്തിരി നാളത്തെ കാത്തിരിപ്പിന് ശേഷം തിയേറ്ററുകൾ തുറക്കുന്നു അതോടൊപ്പം എനിമി എന്ന ആക്ഷൻ ത്രില്ലർ ചിത്രത്തിനയുള്ള കാത്തിരിപ്പിലാണ് സിനിമപ്രേമികൾ. നവംബറിൽ തിയേറ്ററിൽ പുറത്തിറങ്ങുന്ന വമ്പൻ ചിത്രങ്ങളിൽ ഒന്നാണ് എനിമി.

 

 

Leave a Reply