തമിഴ് താരങ്ങൾ മമ്മൂട്ടിയെ കണ്ടുപഠിക്കണം; തൊഴാൻ തോന്നും അദ്ദേഹത്തെ: പ്രമുഖ നിർമ്മാതാവ് പറയുന്നു
1 min read

തമിഴ് താരങ്ങൾ മമ്മൂട്ടിയെ കണ്ടുപഠിക്കണം; തൊഴാൻ തോന്നും അദ്ദേഹത്തെ: പ്രമുഖ നിർമ്മാതാവ് പറയുന്നു

തമിഴ് സിനിമയിലെ അറിയപ്പെടുന്ന സംവിധായകനാണ് കെ രാജൻ. ഇദ്ദേഹം കുറച്ചു നാളുകൾക്കു മുൻപ് നടത്തിയ ഒരു പ്രസംഗത്തിൽ നടന്മാരെ കുറിച്ച് പറയുന്നതിനിടെ മലയാളത്തിൽ മമ്മൂട്ടി എന്ന നടനെ കൈയ്യെടുത്തു തൊഴാൻ തോന്നും എന്നാണ് പറഞ്ഞത്. ഈ വാക്കുകൾ സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലാണ്. സംവിധായകന്റെ പല വാക്കുകൾ ഇതിനു മുൻമ്പും ചർച്ചയായിട്ടുണ്ട്. നിർമ്മാതാവിനെ ഗൗനിക്കാതെയുള്ള ഇപ്പോഴത്തെ താരങ്ങളുടെ പെരുമാറ്റത്തെ അദ്ദേഹം പരസ്യമായി വിമർശിക്കുമ്പോൾ ആയിരുന്നു ഈ കാര്യം പറയുന്നത്. കേരളത്തിലെ മെഗാസ്റ്റാർ മമ്മുട്ടിയെ കുറിച്ചാണ് പറയുന്നത്. നമ്മുടെ താരങ്ങൾ അദ്ദേഹത്തെ കണ്ടു പഠിക്കണം. ഇവിടെ അഭിനയിക്കാൻ വരുമ്പോൾ ലൊക്കേഷനിൽ എത്തുന്നതിനു മുൻപേ അദ്ദേഹത്തിന്റെ കാരവാനും സഹായികളും എത്തിയിരിക്കും . എന്നാൽ അവരുടെയൊക്കെ ശമ്പളവും മറ്റും നൽകുന്നത് മമ്മൂട്ടി തന്നെയാണ്.

 

അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു. “മേക്കപ്പ് ചെയ്യാൻ ഉള്ള ആളുകളെ ബോംബെയിൽ നിന്നും കൊണ്ടുവരണം. ഞങ്ങൾ നിർമ്മാതാക്കൾ എന്തു ചെയ്യും ഞങ്ങളെ തെരുവിലിറക്കുന്ന അവസ്ഥയാണ്. ആർക്കുവേണ്ടിയാണ് ഞങ്ങൾ പടം എടുക്കേണ്ടത്. ഒരു സിനിമ ചെയ്താൽ 10 ശതമാനമെങ്കിലും ലാഭം ലഭിക്കണം, പോട്ടേ മുടക്ക് മുതലെങ്കിലും തിരിച്ചുകിട്ടണം. എന്നാലല്ലേ ഞങ്ങൾക്ക് വീണ്ടും സിനിമ എടുക്കാൻ പറ്റൂ. നഷ്ടം ഇല്ലെങ്കില് നിർമാതാവ് വീണ്ടും പടമെടുക്കും. 100 പേർക്ക് ജോലി കിട്ടും. താരങ്ങൾക്ക് ജോലി കിട്ടുന്ന അതിനെ കുറിച്ച് ചിന്തിക്കുന്നില്ല. തൊഴിലാളികൾക്ക് ജോലി കിട്ടണം അതാണ് മുഖ്യം. ഇപ്പോൾ caravanഇപ്പോൾ കാരവാൻ ഇല്ലാതെ പലർക്കും പറ്റില്ല. ഞാൻ എല്ലാവരെയും പറയുന്നില്ല രജനി സാറൊക്കെ ഷോട്ട് കഴിഞ്ഞാലും അവിടെത്തന്നെ ഇരിക്കും. ചിലർക്കൊക്കെ ഫോൺ ചെയ്യാൻ തന്നെ മരിക്കൂറുകൾ ആവിശ്യമാണ്.

 

ഇങ്ങനെയൊക്കെ കാണുമ്പോഴാണ് ഒരാളെ കയ്യെഴുത്ത് തൊഴാൻ തോന്നുന്നത്. അയാൾ ഇവിടുത്തെ കാരനല്ല, കേരളക്കാരൻ ആണ് നമ്മുടെ സഹോദര നാട്ടുകാരനാണ്. മമ്മൂട്ടി എന്ന പേരിൽ ഒരാൾ ഉണ്ട്. സൂപ്പർസ്റ്റാർ ഗൺ അദ്ദേഹം സ്വന്തം കാരവാനിൽ വരും. ഡ്രൈവറുടെ ബാറ്റ, ഡീസൽ എല്ലാം അദ്ദേഹം തന്നെ എടുക്കും. അത് നിർമ്മാതാവിനെ തലയിൽ കൊണ്ടു വെക്കുകയില്ല. ഇങ്ങനെ ഒരാളെ കയ്യെടുത്ത് തൊഴണം വേണ്ടയോ “എന്നായിരുന്നു സംവിധായകന്റെ വാക്കുകൾ.

Leave a Reply