ബാബു ആന്റണിയുടെ മകൻ സിനിമയിലേക്ക്; അണിയറയിൽ ഒരുങ്ങുന്നത് ആക്ഷൻ ചിത്രം
1 min read

ബാബു ആന്റണിയുടെ മകൻ സിനിമയിലേക്ക്; അണിയറയിൽ ഒരുങ്ങുന്നത് ആക്ഷൻ ചിത്രം

സൂപ്പർതാരങ്ങളായ എല്ലാ സീനിയർ നടൻമാരുടെയും മക്കൾ പൂർണമായും സിനിമാലോകത്ത് സജീവമാകുന്ന കാഴ്ചയാണ് മലയാളികൾ കണ്ടത്. ഇപ്പോഴിതാ ആക്ഷൻ കിങ് എന്ന് അറിയപ്പെടുന്ന ബാബു ആന്റണിയുടെ മകൻ ആർതർ ആന്റണിയും സിനിമാലോകത്തേയ്ക്ക് ചുവടു വയ്ക്കുകയാണ്. ഇടുക്കി ഗോൾഡ് (2013) എന്ന സൂപ്പർഹിറ്റ് മലയാളചിത്രത്തിൽ ചെറിയ കഥാപാത്രമായി ആർതർ അരങ്ങേറ്റം കുറിച്ചതായിരുന്നു. പിന്നീട് പതിനാറുകാരനായ താരപുത്രൻ തേടി നിരവധി അവസരങ്ങൾ വന്നുവെങ്കിലും വിദ്യാഭ്യാസത്തെ അത് ബാധിക്കാൻ കാരണം ആയതിനാൽ പിതാവായ ബാബു ആന്റണി താല്പര്യം കാണിച്ചിരുന്നില്ല. നിലവിലെ അനുകൂല സാഹചര്യങ്ങൾ പരിഗണിച്ചാണ് ഇത്തരത്തിലുള്ള ഒരു ചിത്രത്തിൽ മുഖ്യകഥാപാത്രമായി ആർതർ എത്തുന്നത്. സൗത്ത്‌ ഇന്ത്യൻ യു എസ്‌ ഫിലിംസിൻ്റെ നിർമാണത്തിൽ ഒരുങ്ങുന്ന ചിത്രത്തിന് ‘ദ ഗ്രേറ്റ്‌ എസ്കേപ്‌’ എന്നാണ് പേരിട്ടിരിക്കുന്നത്. ആക്ഷന് ഏറെ പ്രാധാന്യമുള്ള ഈ ചിത്രത്തിൽ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കാൻ ബാബു ആന്റണിയുടെ മകനു അവസരം ലഭിച്ചത് ഒരു ശുപാർശയിലൂടെയും അല്ല പകരം കൃത്യമായി നടന്ന ഓഡിയേഷനിലൂടെയാണ് എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ആറടി നാലിഞ്ച് ഉയരമുള്ള ആർതറിന്റെ പ്രകടനത്തെക്കുറിച്ച് റോബർട്ട്‌ പഹ്‌റാം മികച്ച അഭിപ്രായമാണ് പ്രകടിപ്പിച്ചിട്ടുള്ളത്.

കിക്ക് ബോക്സിങിൽ അഞ്ചു തവണ ലോകചാമ്പ്യനും, നാല് തവണ സ്പോർട്ട്-കരാട്ടെ ചാമ്പ്യനുമായ റോബർട്ട് പർഹാം, അമേരിക്കയിലെ തിരക്കേറിയ നടനും സംവിധായകനും എഴുത്തുകാരനും നിർമ്മാതാവും കൂടെയാണ്. ആയോധന കലയിൽ നേടിയെടുത്ത പ്രാവണ്യം ആർതർ ഈ ചിത്രത്തിലൂടെ പുറത്തെടുക്കും എന്ന് തന്നെയാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മിക്സഡ്‌ മാർഷ്യൽ ആർട്സിൽ ഫാസ്റ്റ്‌ ഡാൻ ബ്ലാക്ക്‌ ബെൽറ്റ്‌ കരസ്ഥമാക്കിയ ആർതർ ഈ ചിത്രത്തിൽ ഗംഭീര പ്രകടനം കാഴ്ചവെക്കും എന്നുതന്നെയാണ് ഏവരും പ്രതീക്ഷിക്കുന്നത്. ഷൂട്ടിംഗ് ജോലികൾ പുരോഗമിക്കുന്ന ഈ മൾട്ടിലിംഗ്വൽ ചിത്രം സംവിധാനം ചെയ്യുന്നത് മലയാളിയായ സന്ദീപ്‌ ജെ.എൽ ആണ്‌. യുഎസിൽ ഷൂട്ടിംഗ് നടക്കുന്നതിനാൽ മകന്റെ വിദ്യാഭ്യാസത്തിന് തടസ്സങ്ങൾ ഇല്ലാത്തതിനാലും അഭിനയത്തിൽ ഒരു മുൻപരിചയം ലഭിക്കുമെന്നതിനാലുമാണ് ഈ ചിത്രത്തിൽ അഭിനയിക്കാൻ സമ്മതിച്ചതെന്ന് ബാബു ആന്റണി പറയുന്നു.

Leave a Reply