തുപ്പരിവാലനുശേഷം വിശാലിന്റെ മാസ് എന്റർടൈൻമെന്റ് ചിത്രം; റിലിസ് തിയതി പ്രഖ്യാപിച്ചു , ആവേശത്തോടെ ആരാധകർ
1 min read

തുപ്പരിവാലനുശേഷം വിശാലിന്റെ മാസ് എന്റർടൈൻമെന്റ് ചിത്രം; റിലിസ് തിയതി പ്രഖ്യാപിച്ചു , ആവേശത്തോടെ ആരാധകർ

ആക്ഷൻ ഹീറോ വിശാലും ആര്യയും ഒന്നിക്കുന്ന മാസ്സ് ആക്ഷൻ ത്രില്ലർ ചിത്രമായ ‘എനിമി’തീയറ്ററുകളിൽ പ്രദർശനത്തിനെത്തുന്നു. ചിത്രത്തിന്റെ രചനയും സംവിധാനവും ഇരുമുഖൻ,അരിമ നമ്പി എന്നീ ചിത്രങ്ങൾ അണിയിച്ചൊരുക്കിയ ആനന്ദ് ശങ്കർ ആണ്. അത്രയേറെ ജനപ്രീതി നേടിയ ‘അവൻ ഇവൻ’ എന്ന ചിത്രത്തിനു ശേഷം വിശാലും ആര്യയും ഒന്നിക്കുന്നു എന്ന സവിശേഷതയും ഈ ചിത്രത്തിനുണ്ട്. പ്രതിനായക കഥാപാത്രമായാണ് ആര്യ ചിത്രത്തിൽ എത്തുന്നത് എന്നാണ് സൂചന. മൃണാളിനി രവിയും മംമത മോഹൻദാസുമാണ് ചിത്രത്തിലെ നായികമാർ. ചിത്രത്തിൽ പ്രകാശ് രാജ് കേന്ദ്ര കഥാപാത്രമായി എത്തുന്നുണ്ട്. ആർ ഡി രാജശേഖരനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. ചിത്രത്തിന്റെ പ്രി റിലീസിംഗ് പരിപാടിയിലൂടെ കന്നഡ സൂപ്പർസ്റ്റാർ പുനിത് രാജ് കുമാർ പഠനച്ചിലവ് വഹിച്ചിരുന്ന 1800 കുട്ടികളുടെ തുടർ വിദ്യാഭ്യാസ ചിലവുകൾ ഏറ്റെടുക്കുമെന്ന് അറിയിച്ചിരിക്കുകയാണ് നടൻ വിശാൽ. പുനീത് രാജ് കുമാറിന്റെ വിയോഗം സിനിമ ഇൻഡസ്ട്രിയുടെ മാത്രമല്ല സമൂഹത്തിന് തന്നെ തീരാനഷ്ടമാണ്.

 

1800 കുട്ടികളുടെ വിദ്യാഭ്യാസ ചിലവുകൾ അദ്ദേഹം ഏറ്റെടുത്തിരുന്നു. അതു ഞാൻ തുടരുമെന്ന് എന്ന് പ്രതിജ്ഞ ചെയ്യുകയാണ്. അദ്ദേഹത്തിനു വേണ്ടി അവരുടെ വിദ്യാഭ്യാസ ചിലവുകൾ ഞാൻ ഏറ്റെടുക്കും. സാമൂഹിക പ്രതിബദ്ധതയുള്ള ഒരുപാട് കാര്യങ്ങൾ അദ്ദേഹം ചെയ്തു ഞാനും അത് തുടരും എന്നാണ് വിശാൽ വ്യക്തമാക്കിയത്. വരുമാനത്തിന്റെ നിശ്ചിത ഭാഗം കാരുണ്യ പ്രവർത്തനങ്ങൾക്കായി മാറ്റിവെച്ച താരമായിരുന്നു പുനീത്. പുനീത് ഒരു നടൻ മാത്രമല്ല അടുത്ത സുഹൃത്തുകൂടിയായിരുന്നു എന്നാണ് വിശാൽ പറഞ്ഞത്. നവംബർ നാലിന് എനിമി ചിത്രം റിലീസിനെത്തും. ബിഗ് സ്ക്രീനിലെ സിനിമ ആരാവങ്ങൾക് തുടക്കമാവുകയാണ്. നവംബറിൽ വമ്പൻ ചിത്രങ്ങളാണ് പുറത്തിറങ്ങുന്നത് പുതിയ പ്രധീക്ഷയോടെയാണ് സിനിമ ലോകം

Leave a Reply