‘കേരളത്തിലെ പ്രതിപക്ഷം അങ്ങിനെ ലോകത്തിനു മാതൃകയാവുന്നു…’ നടൻ ജോയ് മാത്യു തുറന്ന് പറയുന്നു
1 min read

‘കേരളത്തിലെ പ്രതിപക്ഷം അങ്ങിനെ ലോകത്തിനു മാതൃകയാവുന്നു…’ നടൻ ജോയ് മാത്യു തുറന്ന് പറയുന്നു

കോവിഡിന്റെ രണ്ടാം വരവിൽ രാജ്യം കടുത്ത പ്രതിസന്ധി നേരിടുമ്പോൾ രാഷ്ട്രീയപരമായ വിയോജിപ്പുകളും യോജിപ്പുകളും സിനിമാതാരങ്ങൾ അടക്കം നിരവധി പ്രമുഖർ ഇതിനോടകം രേഖപ്പെടുത്തി കഴിഞ്ഞു. മലയാള സിനിമാ ലോകത്ത് തന്നെ ശക്തമായ രാഷ്ട്രീയ നിലപാടുകൾ തുറന്നുപറയാനുള്ള നടനാണ് ജോയ് മാത്യു. വലിയ ശക്തിയായ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷമായ വിമർശനങ്ങൾ പലപ്പോഴും ജോയ് മാത്യു ഉന്നയിച്ചിട്ടുണ്ട്. ഇപ്പോഴിതാ വിമർശിക്കുന്നതിനു പകരം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ അദ്ദേഹം അഭിനന്ദിച്ചിരിക്കുകയാണ്. കേരളത്തിലെ പ്രതിപക്ഷം ലോകത്തിനു തന്നെ മാതൃകയാവുന്നു എന്ന വിശേഷണമാണ് ജോയ് മാത്യു നൽകുന്നത്.തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പ്രതിപക്ഷ നേതാവിനെ അഭിനന്ദിച്ചു കൊണ്ട് ജോയ് മാത്യു രംഗത്തെത്തിയത്. ഇതിനോടകം വലിയ രീതിയിൽ രമേശ് ചെന്നിത്തല അനുകൂലികൾ ജോയ് മാത്യുവിന്റെ ഈ ഫേസ്ബുക്ക് പോസ്റ്റ് ഏറ്റെടുത്തിരിക്കുകയാണ്. ഈ പ്രതിസന്ധിഘട്ടത്തിൽ സംസ്ഥാന സർക്കാർ സ്വീകരിക്കുന്ന നടപടികൾക്ക് പൂർണമായ പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് രമേശ് ചെന്നിത്തല രംഗത്ത് വന്നിരുന്നു. അദ്ദേഹത്തിന്റെ സമയോചിതമായ ഇടപെടലിനെ അഭിനയിച്ചുകൊണ്ടാണ്

ജോയ് മാത്യു ഫേസ്ബുക്കിൽ കുറിച്ചത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ:,”പ്രതിപക്ഷം ജനരക്ഷക്ക് എത്തുമ്പോൾ ഒരിക്കൽ കൂടി പ്രതിപക്ഷ നേതാവ് ശ്രീ രമേശ് ചെന്നിത്തലക്ക് അഭിനന്ദനം -രാജ്യം കോവിഡ് ഭീതിയിൽ വിറങ്ങലിക്കുകയും രോഗ പ്രതിരോധത്തിനു ആവശ്യമായ വാക്‌സിനുകളുടെയും ഓക്സിജന്റെയും ദൗർലഭ്യം കാരണം ജനജീവിതം കൊടും ദുരിതത്തിലേക്ക് കൂപ്പുകുത്തുമ്കയും ചെയ്യുമ്പോൾ സംസ്ഥാന ഗവർമെന്റ് കൈക്കൊള്ളുന്ന ജനരക്ഷക്ക് സർവ്വ പിന്തുണയും നൽകാൻ തയ്യാറായ പ്രതിപക്ഷത്തിനെ അഭിനന്ദിക്കാതിരിക്കാൻ വയ്യ .ഈ ദുരിതകാലം മറികടക്കുവാൻ രാഷ്ട്രീയ ലാഭങ്ങൾ മാറ്റിവെച്ച് ജനങ്ങൾക്ക് വേണ്ടി നിലകൊള്ളുന്ന കേരളത്തിലെ പ്രതിപക്ഷം അങ്ങിനെ ലോകത്തിനു മാതൃകയാവുന്നു .അഭിനന്ദനങ്ങൾ ഇതായിരിക്കണം പ്രതിപക്ഷം ,ഇങ്ങിനെയായിരിക്കണം പ്രതിപക്ഷം…”

Leave a Reply