‘സുരാജേ…നീ ആ അവാർഡ് കൊണ്ടോയിട്ട് മോന്തക്കടിക്കുകയാണ് ശെരിക്ക് വേണ്ടത്’: ജോയ് മാത്യു പറയുന്നു
1 min read

‘സുരാജേ…നീ ആ അവാർഡ് കൊണ്ടോയിട്ട് മോന്തക്കടിക്കുകയാണ് ശെരിക്ക് വേണ്ടത്’: ജോയ് മാത്യു പറയുന്നു

മലയാള ചലച്ചിത്ര അഭിനേതാവ്, സംവിധായാകൻ,തിരകഥകൃത്ത് എന്നി നിലകളിൽ പ്രശസ്തനാണ് ജോയ് മാത്യു. 2013 ൽ ലിജോ ജോസ് പെല്ലിശെരി സംവിധാനം ചെയ്ത ‘ആമേൻ’ എന്ന ചിത്രത്തിൽ ‘എബ്രഹാം’ എന്ന കഥാപാത്രത്തിലൂടെ മലയാള സിനിമയിലെ ശ്രദ്ധേയ സാന്നിധ്യമായി മാറി.1986 മുതൽ സിനിമാ ലോകത്തു നിലനിൽക്കുന്ന ഒരു കലക്കാരൻ കൂടിയാണ് ജോയ് മാത്യു.ഫ്ലവേഴ്സ് ടീവി അവതരിപ്പിക്കുന്ന സൂപ്പർ നൈറ്റ് എന്നാ പരിപാടിയിൽ ജോയ് മാത്യു തന്റെ നിലപാട് വ്യക്തമാക്കി . നടൻ സുരാജ് വെഞ്ഞാറമൂടിനോട് ‘ ഞാനൊരു കാര്യം ചോദിക്കട്ടെ സുരാജേ,നീ ഇപ്പോൾ ദേശീയ അവാർഡ് വാങ്ങിയ ആളാണ്.ഇവിടെ നിനക്ക് അതേ കൊല്ലം നൽകിയത് കോമഡിക്കുള്ള അവാർഡ് ആണ്,അല്ലേ?ശരിക്കും നീ അത് കൊണ്ടോയി മോന്തയ്ക്ക് അടിക്കുകയാണ് വേണ്ടത്.എന്റെ വ്യക്തിപരമായ അഭിപ്രായത്തിൽ അവാർഡ് വേണ്ടാ അഭിനയത്തെ ഒരു ഓട്ടമത്സരം മായി കാണാൻ പറ്റില്ല. നൂറു മീറ്റർ ഓടി എത്തുന്ന ഒരാൾക്ക് സമ്മാനം കൊടുക്കാൻ ആർക്കും പറ്റും, ആരാധ്യം ഓടിയെത്തയിയോ അവർക്ക് സമ്മാനം കൊടുക്കാം. എന്നാൽ ഒരു സിനിമയിൽ ഒരേ കഥാപാത്രത്തെ അല്ല എല്ലാവരും അഭിനയിക്കുന്നത് പല പല കഥാപാത്രങ്ങളെ ആണ് എങ്കിൽ എങ്ങനെ അവാർഡ് നൽകാൻ കഴിയും.പ്രത്യേക മാനദ്ധണ്ടങ്ങൾ ഇല്ലാതെയാണ് അവാർഡ് നൽകുന്നത്. ഒരേ കഥാപാത്രം വ്യത്യസ്‌ത നായകൻമാർ അവതരിപ്പിക്കുമ്പോൾ തിരഞ്ഞെടുക്കാൻ അവാർഡ് ലഭിക്കേണ്ടത് ആർകെന്ന് തിരഞ്ഞെടുക്കാൻ സാധിക്കും. ഇല്ലാതെ എങ്ങനെയാണ് വിലയിരുതുക എന്നതാണ്.

അപ്പോൾ ഇതിനങ്ങനെ മാനദ്ധണ്ടങ്ങൾ ഇല്ലാ ഇതിനെ പുറം ചൊറിയൽ എന്നാണ് പറയുന്നത്’ ഒരു ട്രാൻസ്പരന്റ രീതിയിൽ വേണം പ്രേക്ഷകരുടെ അഭിപ്രായം രേഖപെടുത്താൻ.” ജോയ് മാത്യുവിന്റെ ഷട്ടർ എന്നാ സിനിമ പ്രദർശന സമയത്ത് ഒരു ഇലട്രോണിക് മീഷൻ വെച്ച് വോട്ട് ചെയ്താണ് പ്രക്ഷകർ അഭിപ്രായം വ്യക്തമാക്കിയത്. ഒരു മറ ഇല്ലാതെയാവണം ഓരോ അവാർഡ് ജേതാക്കളെയും തിരഞ്ഞെടുക്കേണ്ടത് എന്നതാണ്. കേരളത്തിൽ നടത്തുന്ന ഐ എഫ് എഫ് കെ യിൽ വരുന്ന ഓരോ ഡെലികേറ്റ്സ് ആണ് ആ വർഷത്തിൽ ഇറങ്ങിയ മികച്ച സിനമ എത് എന്ന് തിരഞ്ഞെടുക്കേണ്ടത്. അവാർഡ് ജേതാക്കളെ തിരഞ്ഞെടുക്കുന്നതിൽ താൻ സംതൃപ്താനല്ല എന്നാണ് ജോയ് മാത്യു വ്യക്തമാക്കിയത്.

Leave a Reply