‘ഞാനും ഒരു സിനിമ സംവിധാനം ചെയ്തു എന്ന് വരാം’ ദുൽഖർ സൽമാൻ മനസ്സുതുറക്കുന്നു
1 min read

‘ഞാനും ഒരു സിനിമ സംവിധാനം ചെയ്തു എന്ന് വരാം’ ദുൽഖർ സൽമാൻ മനസ്സുതുറക്കുന്നു

താരപുത്രൻ എന്ന വിശേഷണത്തിന് അപ്പുറമായി ഇന്ത്യൻ സിനിമയിൽ തന്റെതായ ഒരു ഇടം കണ്ടെത്തിയ താരമാണ് നടൻ ദുൽഖർ സൽമാൻ. സിനിമയിൽ അനായാസം എത്തിപ്പെട്ടത് മമ്മൂട്ടി എന്ന മെഗാസ്റ്റാറിന്റെ മകൻ ആയതു കൊണ്ടായിരിക്കും എന്നാൽ വിജയകരമായ 10 വർഷം സിനിമാലോകത്തുനിന്ന് കൊണ്ട് പൂർത്തിയാക്കി മുന്നോട്ടുപോകുന്നത് പ്രതിഭ ഒന്നുകൊണ്ട് മാത്രമാണ്. സ്റ്റൈലിഷായ അഭിനയം കൊണ്ട് യുവ തലമുറയുടെ പ്രതിനിധി എന്നവണ്ണം ദുൽഖർ വിവിധ ഭാഷകളിൽ നിറഞ്ഞാടുമ്പോൾ ഇന്ത്യൻ സിനിമയിലെ തന്നെ പ്രധാനപ്പെട്ട യുവതാരങ്ങളിൽ ഒരാളായി അദ്ദേഹം മാറിയിരിക്കുകയാണ്. അന്യഭാഷകളിൽ വളരെ കുറച്ച് സിനിമകളിലെ അഭിനയിച്ചിട്ടുള്ളൂ എങ്കിലും വളരെ ശ്രദ്ധിക്കപ്പെടുന്ന തരത്തിലേക്ക് ദുൽഖർ ചേർന്നിട്ടുണ്ട്. അഭിനയം എന്നതിനപ്പുറത്തേക്ക് ഈ സിനിമയിലെ മറ്റ് മേഖലകളിലും ഒരു ചെറിയ പരീക്ഷണം നടത്തിയിരിക്കുകയാണ് ദുൽഖർ സൽമാൻ. നിർമ്മാണം,വിതരണം എന്നീ മേഖലയിൽ ഇതിനോടകം കഴിവുതെളിയിച്ച ദുൽഖർ നിരവധി ചിത്രങ്ങളാണ് ഇനി നിർമിക്കാനും വിതരണം ചെയ്യാനും ഒരുക്കുന്നത്. ഏറ്റവുമൊടുവിൽ മമ്മൂട്ടി പുറത്തുവരുന്ന വിവരം അനുസരിച്ച് കേന്ദ്രകഥാപാത്രമാകുന്ന പുഴു എന്ന ചിത്രം നിർമ്മിക്കുന്നതും വിതരണം ചെയ്യുന്നതും ദുൽഖർ സൽമാനാണ്.

അഭിനയം, നിർമ്മാണം, വിവരണം എന്നീ മേഖലകളിൽ കൂടാതെ വളരെ സുപ്രധാനമായ മറ്റൊരു സിനിമാ മേഖലയിൽ പരീക്ഷണം നടത്താൻ ദുൽഖർസൽമാൻ ഒരുങ്ങുന്നു എന്നാണ് സൂചന. സൂപ്പർതാര അഭിനേതാക്കൾ സംവിധായകരായി മാറുന്നത് മലയാളത്തിൽ ഇപ്പോൾ ആരംഭിച്ചിട്ടുള്ള ഒരു കാര്യമാണ്. മോഹൻലാൽ, പൃഥ്വിരാജ്, പാർവ്വതി തുടങ്ങിയ താരങ്ങൾ സംവിധാന രംഗത്തേക്ക് തിരിയുന്നതിനു പിന്നാലെയാണ് ഇപ്പോൾ ദുൽഖർ സൽമാനും സംവിധാന മോഹം പങ്കുവയ്ക്കുന്നത്. ഫ്ലാഷ് മൂവിസിന് നൽകിയ അഭിമുഖത്തിലാണ് താരം തന്റെ സംവിധാന മോഹത്തെ കുറിച്ച് തുറന്നു പറഞ്ഞത്. സംവിധാന മോഹത്തെ കുറിച്ചുള്ള ചോദ്യമുയർന്നപ്പോൾ താൻ എപ്പോഴെങ്കിലും ഒരു ചിത്രം സംവിധാനം ചെയ്യാൻ സാധ്യതയുണ്ട് എന്നായിരുന്നു ദുൽഖർ നൽകിയ മറുപടി. ഭാവിയിൽ താൻ ഒരു സിനിമ സംവിധാനം ചെയ്യാൻ സാധ്യതയുണ്ട് എന്നുള്ള സൂചന തന്നെയാണ് ദുൽഖർ സൽമാൻ ഈ മറുപടിയിലൂടെ നൽകിയത്.

Leave a Reply