സീരിയൽ താരം ആദിത്യൻ ജയൻ ആത്മഹത്യക്ക് ശ്രമിച്ചു

സീരിയൽ താരം ആദിത്യൻ ജയൻ ആത്മഹത്യക്ക് ശ്രമിച്ചു. തൃശൂരിൽ വച്ച് കാറിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച നിലയിൽ ആദിത്യൻ ജയനെ കണ്ടെത്തുകയായിരുന്നു. തുടർന്ന് ഇദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയ്ക്കായി മാറ്റുകയും ചെയ്തു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി താരദമ്പതികളായ നാടൻ ആദിത്യൻ ജയനും നടി അമ്പിളി ദേവിയും പരസ്പരം ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ട് സമൂഹമാധ്യമങ്ങളിൽ സജീവമാണ്. വളരെ രൂക്ഷമായ പരാമർശങ്ങളാണ് ഇരുവരും പരസ്പരം ഉന്നയിക്കുന്നത്. ഇരുവരുടേയും വിവാഹജീവിതത്തിൽ ഉണ്ടായ താളപ്പിഴകൾ വലിയ രീതിയിൽ സമൂഹമാധ്യമങ്ങളിൽ ചർച്ചയായ സാഹചര്യത്തിലാണ് ആദിത്യൻ ജയൻ ഇഷ്ടത്തിലുള്ളൊരു ശ്രമം നടത്തിയത്. തൃശ്ശൂർ സ്വരാജ് റൗണ്ടിന് അടുത്തുള്ള ഇടറോഡിൽ കൈത്തണ്ടയിലെ ഞരമ്പ് മുറിച്ച നിലയിൽ കാറിനുള്ളിൽ നിന്നും ആദിത്യനെ കണ്ടെത്തുകയായിരുന്നു.രാത്രി 7:30ന് കാർ കാനയിലേക്ക് ചരിയായിരുന്നു.ഇത് കണ്ട് ഓടിക്കൂടിയ നാട്ടുകാരാണ് നടൻ ആദിത്യനെ തൃശ്ശൂർ ജില്ലാ ആശുപത്രിയിലേക്ക് എത്തിച്ചത്.പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി അദ്ദേഹത്തെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

താരത്തിന്റെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് ഡോക്ടർമാർ റിപ്പോർട്ട് ചെയ്യുന്നു. കൂടുതൽ പരിശോധനകൾക്കായി ആണ് ഞങ്ങൾ കാത്തിരിക്കുന്നതെന്ന് തൃശ്ശൂർ മെഡിക്കൽ മെഡിക്കൽ കോളേജ് അധികൃതർ വ്യക്തമാക്കുകയും ചെയ്തു. നിലവിലെ റിപ്പോർട്ടുകൾ ആശ്വാസകരമായാണ് വിലയിരുത്താൻ കഴിയുന്നത്.

Related Posts

Leave a Reply