നടൻ ആദിത്യന്റെ കൈ മുറിച്ചുള്ള ശ്രമം വെറും നാടകം: നടി അമ്പിളിയുടെ വെളിപ്പെടുത്തൽ ഞെട്ടിപ്പിക്കുന്നത്

നടൻ ആദിത്യൻ ജയൻ കൈ ഞരമ്പ് മുറിച്ചു എന്ന വാർത്ത വലിയ ഞെട്ടലോടെയാണ് ഏവരും അറിഞ്ഞത്.തൃശൂരിൽ വച്ച് കാറിൽ ഞരമ്പ് മുറിച്ച നിലയിൽ ആദിത്യൻ ജയനെ കണ്ടെത്തുകയായിരുന്നു. തുടർന്ന് ഇദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയ്ക്കായി മാറ്റുകയും ചെയ്തു.തൃശ്ശൂർ സ്വരാജ് റൗണ്ടിന് അടുത്തുള്ള ഇടറോഡിൽ കൈത്തണ്ടയിലെ ഞരമ്പ് മുറിച്ച നിലയിൽ കാറിനുള്ളിൽ നിന്നും ആദിത്യനെ കണ്ടെത്തുകയായിരുന്നു.രാത്രി 7:30ന് കാർ കാനയിലേക്ക് ചരിയായിരുന്നു.ഇത് കണ്ട് ഓടിക്കൂടിയ നാട്ടുകാരാണ് നടൻ ആദിത്യനെ തൃശ്ശൂർ ജില്ലാ ആശുപത്രിയിലേക്ക് എത്തിച്ചത്.പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി അദ്ദേഹത്തെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ സംഭവമറിഞ്ഞ നടിയും ആദിത്യന്റെ ഭാര്യയുമായ അമ്പിളി ദേവിയുടെ പ്രതികരണം ഏവരെയും അക്ഷരാർത്ഥത്തിൽ ഞെട്ടിക്കുകയാണ് ചെയ്യുന്നത്. ആദിത്യൻ ഇങ്ങനെ ചെയ്യാൻ ശ്രമിച്ചത് വെറും ഷോ മാത്രമാണെന്നും ഇതിനുമുമ്പും ഇത്തരത്തിൽ അദ്ദേഹം കൈ മുറിക്കാൻ ശ്രമം നടത്തിയിട്ടുള്ള നാടകങ്ങൾ ചെയ്തിട്ടുണ്ടെന്ന് അമ്പിളി ദേവി സാക്ഷ്യപ്പെടുത്തുന്നു. താരദമ്പതികളായ ഇരുവർക്കുമിടയിൽ വലിയ അസ്വാരസ്യങ്ങൾ നിലനിൽക്കുകയും ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ട് ഇരുവരും സമൂഹമാധ്യമങ്ങളിൽ സജീവമാവുകയും ചെയ്തിട്ട് കുറച്ച് നാളുകളായി.

ആരോപണങ്ങളും പ്രത്യാരോപണങ്ങളും ആയി സമൂഹമാധ്യമങ്ങളിൽ ഇരുപേരും നിറഞ്ഞുനിൽക്കുമ്പോഴാണ് ആദിത്യന്റെ ജീവൻ കളയാനുള്ള ശ്രമം. എന്നാൽ ആദിത്യൻ ഈ കാട്ടിക്കൂട്ടുന്നത് എല്ലാം വെറും ഷോ മാത്രമാണ് എന്നാണ് അമ്പിളിദേവി പറയുന്നത്. ഇക്കാര്യം പ്രമുഖ ഓൺലൈൻ മാധ്യമമായ ‘മലയാളി ലൈവ്’ ആണ് റിപ്പോർട്ട് ചെയ്യുന്നത്. സമാനമായ രീതിയിൽ ആദിത്യൻ ഇത്തരത്തിലുള്ള ശ്രമംനടത്തിയിട്ട് മൂന്നുതവണ വാർത്തകളിൽ നിറഞ്ഞിട്ടുണ്ട്. സിമ്പതി ഉണ്ടാക്കാൻ വേണ്ടിയുള്ള ഒരു ശ്രമം മാത്രമാണ് ആദിത്യൻ ഇപ്പോൾ ചെയ്തതെന്ന് അമ്പിളി ദേവി പറയുന്നു. അതേസമയം താരത്തിന്റെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് ഡോക്ടർമാർ റിപ്പോർട്ട് ചെയ്യുന്നു.

Related Posts

Leave a Reply