Latest News

‘മോദി ഇന്ത്യക്ക് വേണ്ടി ബ്ലഡും വിയർപ്പും ഒഴുകി, എന്നിട്ട് അദ്ദേഹത്തിന് ലഭിച്ചത് വെറുപ്പ് മാത്രം’ പിന്തുണയുമായി കങ്കണ റണാവത്ത്

ജനവിരുദ്ധം, ജനാധിപത്യവിരുദ്ധം, ഭരണഘടനാ ലംഘനം അങ്ങനെ ഗുരുതരമായ ആരോപണങ്ങൾ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി മുമ്പ് പലതവണ നേരിട്ടിട്ടുണ്ട് എങ്കിലും ആ സന്ദർഭങ്ങളിലെല്ലാം കേന്ദ്രസർക്കാരിനും നരേന്ദ്രമോദിക്കും പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് രംഗത്ത് വന്ന താരമാണ് കങ്കണ റണാവത്ത്.ഇപ്പോഴിതാ കോവിഡിന്റെ രണ്ടാംവരവ് രാജ്യത്തെ വലിയ പ്രതിസന്ധിയിൽ ആകുമ്പോൾ. ആശുപത്രികളിലെ ഓക്സിജൻ ദൗർലഭ്യം, അടിസ്ഥാന സൗകര്യങ്ങളുടെ കുറവ്, വാക്സിന്റെ വില അങ്ങനെ നിരവധി ആരോപണങ്ങളാണ് നരേന്ദ്രമോദിക്കെതിരെ ഉയരുന്നത്. ഇത്തരത്തിലുള്ള ആരോപണങ്ങൾ കണക്കിലെടുത്ത് അന്താരാഷ്ട്ര മാധ്യമങ്ങൾ പോലും നരേന്ദ്ര മോദിയെ വിമർശിച്ചുകൊണ്ട് രംഗത്തുവരികയും ചെയ്തിരിക്കുകയാണ്. ഈ പ്രതിസന്ധി ഘട്ടത്തിലാണ് പ്രധാനമന്ത്രിയെ ശക്തമായി പുകഴ്ത്തി കൊണ്ടും അദ്ദേഹം ഇപ്പോൾ നേരിടുന്ന വിമർശനങ്ങളെ വൈകാരികമായി നേരിട്ട് കൊണ്ടും നടി കങ്കണ റാവത്ത് എത്തിയിരിക്കുന്നത്. ‘ജീവിതത്തിലെ എല്ലാ നിമിഷവും മോദി ജി എല്ലാ നിമിഷവും ഈ രാജ്യത്തിനു വേണ്ടി ബ്ലഡും  വിയർപ്പും ഒഴുകി. എന്നിട്ടും അദ്ദേഹത്തിന് ലഭിച്ചത് എന്താണ്, വിരലുകൾ അദ്ദേഹത്തിന് നേരെ ഉയരുക മാത്രമാണ് ചെയ്യുന്നത്.

ഇങ്ങനെ ചെയ്യുന്ന ജനങ്ങളുടെ നേതാവാകാൻ ആരാണ് ആഗ്രഹിക്കുക? വെറുപ്പ് മാത്രം തിരികെ ലഭിക്കുന്ന ഒരു നേതാവാകാൻ എനിക്കും താല്പര്യമില്ല ‘ കങ്കണ റണാവത് പറയുന്നു. യുക്തിരഹിതവും വിചിത്രം എന്ന് തോന്നിപ്പിക്കുന്നതുമായ നിരവധി പ്രസ്താവനകളുമായി കങ്കണ റണാവത്ത് മുമ്പും രംഗത്തെത്തിയിട്ടുണ്ട്. സോഷ്യൽ മീഡിയയിലൂടെയും മറ്റുമായി കങ്കണയുടെ പുതിയ പ്രസ്താവന വലിയ രീതിയിൽ ചർച്ച ചെയ്യപ്പെടുന്നുണ്ട്. പ്രധാനമന്ത്രിയെ കുറിച്ചുള്ള കങ്കണയുടെ പുതിയ നിലപാടിനെ അനുകൂലിച്ചും വളരെ ശക്തമായി പ്രതികൂലിച്ചും നിരവധി ആളുകളാണ് ഇതിനോടകം രംഗത്ത് വന്നിട്ടുള്ളത്.

Leave a Reply